ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രണയമുട്ട

ദുരന്തസൂചനയുടെ ഡ്യൂപ്ലിക്കേറ്റ്‌ കോപ്പി : Releasing Soon.... എന്‍റെ ആദ്യ പ്രണയം..ഒരു കൊച്ചു സുന്ദരി കുട്ടിയോട്...  മഴവില്‍ നിറമുള്ള പട്ടുകുട ചൂടി വന്ന ആ പട്ടുപാവാടക്കാരിയോട്...  റീത്ത..അതെ പ്രണയമെന്ന വാക്കുപോലും കേള്‍ക്കാത്ത പ്രായത്തില്‍ എന്‍റെ അരികില്‍ നാലാം തരത്തില്‍ ഒപ്പമിരുന്നു പഠിച്ചവള്‍ .അവളുടെയും അവളോടൊപ്പം ഞാന്‍ ചിലവഴിച്ച മറക്കാന്‍ കഴിയാത്ത, ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഓര്‍മകളില്‍ ഒളിച്ചുവെക്കപ്പെട്ട ഒരു കുഞ്ഞു അസൂയയുടെ കഥ.  ഒപ്പം എന്‍റെ കൂടെ എന്നോടൊപ്പം നീണ്ട അഞ്ചു വര്‍ഷം ഒന്നിച്ചു പഠിച്ച  എന്‍റെ ആത്മസുഹൃത്തായ മുള്ളന്‍പന്നി എന്ന് ഞാന്‍ സ്നേഹത്തോടെ വിളിക്കുന്ന മൈക്കിള്‍ ആന്‍റോയെ   ഞാന്‍ അസൂയയോടെ നേരിട്ട കഥ..  " ഓര്‍ക്കുന്നു കള്ളി..  ഇന്നും ഞാന്‍.. നിന്നെ..,നിന്നെ മാത്രം..... മറ്റൊരു കാവ്യത്തില്‍ പിറന്ന മറ്റൊരു പ്രണയമായ്‌.. "   അടുത്ത് തന്നെ നിങ്ങള്‍ക്കും വായിക്കാന്‍ അവസരമോരുക്കാമെന്ന വിശ്വാസത്തോടെ ഞാനു...

തട്ടിക്കൂട്ട് നൃത്തം അഥവാ ഫ്യുഷന്‍ ഡാന്‍സ്

                  എന്‍റെ സകലമാന തട്ടികൂട്ടു വികൃതികളുടെയും സമയം അഥവാ സുവര്‍ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാനാവുന്നത് ആയിരുന്നു 6 C എനിക്ക് സമ്മാനിച്ച നിമിഷങ്ങള്‍ . മാജിക്‌ കൊണ്ടും സ്കൗട്ടിലെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ഞാനെന്ന പാവം തൊട്ടാവാടി കൊഞ്ചി പിള്ളയ്ക്ക്  മറ്റു പല കോംപ്ലാന്‍ പിള്ളേര്‍ക്ക്   ടീച്ചറുമാരുടെ പൊന്നോമന എന്ന സ്ഥിരമായ വിശേഷണം കിട്ടിയിരുന്നത് പോലെ ചില വിശേഷണങ്ങള്‍ വല്ലപ്പോഴുമായി അനുഗ്രഹിച്ചു കിട്ടിയ നിമിഷങ്ങള്‍..അന്നാണ് ഈ സംഭവം നടക്കുന്നത്... പതിവുപോലെ സ്കൂളിലെ ബാലകലോത്സവം നടക്കാന്‍ പോകുന്നു.. മുകളിലും താഴെയുമായി താല്‍കാലികമായി തട്ടിക്കൂട്ടുന്ന പ്രത്യേക രംഗവേദി യു.പി സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്‌.. ഒരേ സമയം രണ്ടു വേദികളിലും പ്രത്യേക കലാപരിപാടികള്‍ നടക്കും.. അന്നെ വരെ പ്രസംഗത്തില്‍ മാത്രം പങ്കെടുത്തിരുന്ന എനിക്കും ഒരു ആഗ്രഹം ( ബ്രേക്ക്‌ ഡാന്‍സിന്‍റെ എ.ബി.സി.ഡി പോലും അറിയാത്ത എന്‍റെ അത്യാഗ്രഹം എന്ന് പറയുക ആയിരിക്കും കൂടുതല്‍ നല്ലത് ).  ബാലകലോത്സവം നടക്കാന്‍ ഒരാഴ്ച്ച മാത്രം ബാക്കി നില്‍ക്കെ ഞാനും...

തിരിച്ചറിവ്

{ഞാനും നീയും എന്ന എന്റെ സുഹൃത്ത്‌ പി.വി.ജോണിന്റെ പോസ്റ്റിനു കമന്റ്‌ ആയി എഴുതിയത് } ഞാനും നീയും ഒരൊറ്റ മനസ്സായിരുന്നപ്പോഴും ഒരു ശരീരമായിരുന്നപ്പോഴും ഓര്‍ത്തിരുന്നില്ല  രണ്ടു വ്യത്യസ്ത വാക്കുകള്‍ ആണെന്ന്...  

മെസ്സേജ്

മെസ്സേജ്  എനിക്ക് ഈയിടെയായി ധാരാളം മെസ്സേജ് ലഭിക്കുന്നുണ്ട്...  സൌഹൃതം വില്‍ക്കാനുണ്ട്ത്രേ!!! ആണുങ്ങള്‍ക് പെണ്‍സൌഹൃതത്തിനും തിരിച്ചും  ഒരു പ്രത്യേക ഫോര്‍മാറ്റില്‍ മെസ്സേജ് അയച്ചാല്‍ മതിയത്രേ...  സൌഹൃതം കിലോകണക്കിനു ലഭിക്കും...  അതിനെതിരെ പ്രതികരിക്കണമെന്ന് നിശ്ചയിച്ച എന്റെ കപടമനസ്സ്,  പുരോഗമന ആശയത്തിനു എതിരാകാം  എന്ന ഒരുപായം കണ്ടെത്തി നിമിഷങ്ങല്‍ക്കുളില്‍ തന്നെ സെന്റ്‌ ബട്ടണ്‍ അമര്‍ത്തി..

ഏട്ടന്‍

ഏട്ടന്‍   ഒരു നാള്‍ ... എന്റെ സ്വന്തം സഹോദരന്റെ തകര്‍ച്ചയെക്കുറിച്ച് രോഷം പൂണ്ട്‌ .. ഞാന്‍ എന്‍റെ മാതാപിതാക്കളോട് പറഞ്ഞു.. "നിങ്ങളാണ് ഏട്ടനെ ഇങ്ങന്യാക്കിയത്.., ഒരു ദേഷ്യകാരനാക്കിയത് , മറ്റുള്ളവരെ വേദനിപ്പിക്കുന്ന വണ്ണം വളര്‍ത്തിയത്‌.. നിങ്ങള്‍ ഏട്ടനെ മനസ്സിലാക്കിയിലെന്ന് മാത്രമല്ല എന്നെ കണ്ടു പഠിക്കാന്‍ ആക്രോശിച്ചു..  ഏട്ടന്റെ മുന്നില്‍ വെച്ച് എന്നെ ആശ്ലേഷിക്കാന്‍ മിടുക്ക് കാണിച്ചു.. നിങ്ങള്‍ മാത്രമാണ് ഒരു ഏട്ടന്റെ സ്നേഹം എന്നില്‍ നിന്ന് നിഷേധിച്ചത്,, " ഇന്ന് ഏട്ടന്‍ കൊടുമുടികള്‍ നിര്‍ഭയം നിസ്സാരം കീഴടക്കുന്ന ദൃശ്യങ്ങള്‍ വളരെ സാധാരണമായ കാഴ്ചയാണ്.. പക്ഷെ ഇന്ന് എന്‍റെ സുഹൃത്തുക്കള്‍ വാക്കുകളില്‍ വളരെയേറെ പുച്ഛം  നിറച്ച്‌  എന്നെ ഉപദേശിക്കുന്നു... " കണ്ടു പഠിക്ക് നിന്റെ ഏട്ടനെ... നീ എന്ത് കൊണ്ടാനിങ്ങനെയയിപ്പോയത്.. " എന്‍റെ പ്രിയപ്പെട്ടവള്‍ തമാശയെന്നവണ്ണം  പറഞ്ഞു.. " നിന്റെ  ഏട്ടനെ ഇഷ്ടപ്പെടുകയയിരുന്നു നന്ന്.." ഞാന്‍ എന്‍റെ മനസ്സിനോട് നിശബ്ദം പറഞ്ഞു..                    ...

മരീചിക

അവള്‍ എന്നോട് പറഞ്ഞു... ചിലപ്പോള്‍ ... എനിക്ക് നിന്റെ കൂടെ വരാന്‍ കഴിഞ്ഞിലെന്നു വരും...വിരോധമരുത്... അവള്‍ കൂട്ടിച്ചേര്‍ത്തു... എന്റെ അച്ഛനും അമ്മയും..അവരുടെ വാക്കുകള്‍ ധിക്കരിക്കാന്‍ എനിക്ക് കഴിയില്ല... ഒരു പക്ഷെ.., അങ്ങനെയോരുത്തരം ഞാനും ആഗ്രഹിച്ചിരുന്നു.. ഇത്രെയും നാള്‍ അവള്‍ക്കു  തണലേകിയ സ്വന്തം മാതാപിതാക്കളെ ധിക്കരിക്കാന്‍ കഴിയാത്ത അവള്‍ എന്നെയും ഉപേക്ഷിക്കുന്നത് അസാധ്യകരം!! അവള്‍ തുടര്‍ന്ന്.... ഞാന്‍ നിന്നെ സ്നേഹിക്കുന്നു... മറ്റാരേക്കാളും കൂടുതലായി ഞാന്‍ നിന്നെ പ്രണയിക്കുന്നു... ഒരു മരീചികയെന്ന പോലെ ആ വാക്കുകള്‍ എന്നെ കൊതിപ്പിച്ചു.. ഒട്ടും പക്വതയില്ലാത്ത , ധീരതയുടെ ഒരു കണികക്ക് പോലും ഉള്‍കൊള്ളാന്‍ കഴിയാതിരുന്ന എന്റെ  മനസ്സിന്  പ്രണയികാനുള്ള മോഹികാനുള്ള അര്‍ഹത ആരും കല്‍പ്പിച്ചു തരുമെന്നു ഞാന്‍ വിശ്വസിച്ചില്ല.. കാരാഗ്രഹത്തില്‍ അടയ്ക്കപ്പെട്ടവന്റെ ചിന്തക്കള്‍ക്ക് എന്റെ ചിന്തകളെക്കാള്‍ കരുത്ത് അവകാശപ്പെടാമെന്നു ഞാന്‍ ആ നിമിഷം തിരിച്ചറിഞ്ഞു... മരീചിക യാഥാര്‍ത്ഥ്യമാകും എന്ന് വിശ്വസിക്കുന്ന ഒരു ദാഹിക്കുന്ന മരുഭൂമി യാത്രാകാ...

അന്ത്യം

ഞാന്‍ അവള്‍ക്കെഴുതി... എന്തിനും ഏതിനും ഒരു അന്ത്യമുണ്ട്.... നാം ജീവിക്കുന്ന ഇ മനോഹര ലോകവും ഒരു അന്ത്യം കാത്തിരിക്കുന്നു... നമ്മുടെ നിസ്വാര്‍ത്ഥ പ്രണയത്തിനും വര്‍ണപോലിമ്മക്കും ഒരു അന്ത്യം ആശംസിക്കാനുള്ള സമയമായിരിക്കുന്നു... നമ്മുടെ ഇടയിലുള്ള വാക്ക്വേതങ്ങള്‍ക്ക് കൂടുതല്‍ കരുത്ത്‌ അനുഭവപ്പെടുന്നു... സ്വരച്ചേര്‍ച്ച അനിഷേധ്യമാവണ്ണം കുറയുന്നു... പ്രിയേ...എനിക്കെന്നും പ്രിയപ്പെട്ടവളെ..നമ്മുടെ പ്രണയത്തിനും ഒരു അന്ത്യം നല്‍കിയാലും.. ഏകലവ്യ

പ്രണയം

പ്രണയത്തെയും പരിമിത കഴ്ച്ചപാടുകളിലൂടെ നോക്കികാണാന്‍   ഒരു നാള്‍ പഠിച്ചു ... യുക്തിബോധത്തെ ആയുധമാക്കി പ്രണയം ഒരു മാനസികവിഭ്രാന്തിയും രോഗവും ആണെന്ന് അയാള്‍ കണ്ടെത്തി. എന്നാല്‍ പ്രണയിച്ചും പ്രണയിക്കപ്പെട്ടും തുടങ്ങിയ ആ നാളുകളില്‍ പ്രണയം ദിവ്യമെന്നു തിരുത്തി. അന്നേരം പുതിയ   യുക്തിവാദികള്‍ ഉയിര്‍ത്തെഴുന്നേറ്റു...   വീരോജിത ശീതയുദ്ധങ്ങള്‍ നയിച്ച്‌ പ്രണയം   കീഴടക്കിയ അയാളെ സ്വന്തം പ്രണയിനി ജീവിതം   പരിമിതമെന്നു   പഠിപ്പിച്ചു.. :- P ഏകല വ്യ