ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മരീചിക


അവള്‍ എന്നോട് പറഞ്ഞു...

ചിലപ്പോള്‍ ... എനിക്ക് നിന്റെ കൂടെ വരാന്‍ കഴിഞ്ഞിലെന്നു വരും...വിരോധമരുത്...

അവള്‍ കൂട്ടിച്ചേര്‍ത്തു... എന്റെ അച്ഛനും അമ്മയും..അവരുടെ വാക്കുകള്‍ ധിക്കരിക്കാന്‍ എനിക്ക് കഴിയില്ല...

ഒരു പക്ഷെ.., അങ്ങനെയോരുത്തരം ഞാനും ആഗ്രഹിച്ചിരുന്നു.. ഇത്രെയും നാള്‍ അവള്‍ക്കു  തണലേകിയ സ്വന്തം മാതാപിതാക്കളെ ധിക്കരിക്കാന്‍ കഴിയാത്ത അവള്‍ എന്നെയും ഉപേക്ഷിക്കുന്നത് അസാധ്യകരം!!

അവള്‍ തുടര്‍ന്ന്.... ഞാന്‍ നിന്നെ സ്നേഹിക്കുന്നു... മറ്റാരേക്കാളും കൂടുതലായി ഞാന്‍ നിന്നെ പ്രണയിക്കുന്നു...

ഒരു മരീചികയെന്ന പോലെ ആ വാക്കുകള്‍ എന്നെ കൊതിപ്പിച്ചു..

ഒട്ടും പക്വതയില്ലാത്ത , ധീരതയുടെ ഒരു കണികക്ക് പോലും ഉള്‍കൊള്ളാന്‍ കഴിയാതിരുന്ന എന്റെ  മനസ്സിന്  പ്രണയികാനുള്ള മോഹികാനുള്ള അര്‍ഹത ആരും കല്‍പ്പിച്ചു തരുമെന്നു ഞാന്‍ വിശ്വസിച്ചില്ല..

കാരാഗ്രഹത്തില്‍ അടയ്ക്കപ്പെട്ടവന്റെ ചിന്തക്കള്‍ക്ക് എന്റെ ചിന്തകളെക്കാള്‍ കരുത്ത് അവകാശപ്പെടാമെന്നു ഞാന്‍ ആ നിമിഷം തിരിച്ചറിഞ്ഞു...

മരീചിക യാഥാര്‍ത്ഥ്യമാകും എന്ന് വിശ്വസിക്കുന്ന ഒരു ദാഹിക്കുന്ന മരുഭൂമി യാത്രാകാരനെ പോലെ.. ഞാനും ആഗ്രഹിക്കുന്നു  

" അവള്‍ എന്‍റെ സ്വന്തമാകും എന്ന്  " 
ഏകലവ്യ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തിരിച്ചറിവ്

{ഞാനും നീയും എന്ന എന്റെ സുഹൃത്ത്‌ പി.വി.ജോണിന്റെ പോസ്റ്റിനു കമന്റ്‌ ആയി എഴുതിയത് } ഞാനും നീയും ഒരൊറ്റ മനസ്സായിരുന്നപ്പോഴും ഒരു ശരീരമായിരുന്നപ്പോഴും ഓര്‍ത്തിരുന്നില്ല  രണ്ടു വ്യത്യസ്ത വാക്കുകള്‍ ആണെന്ന്...  

നുറുങ്ങുകള്‍ തീര്‍ക്കുന്നു നുറുങ്ങുവെട്ടം....

നുറുങ്ങുകള്‍ തീര്‍ക്കുന്നു നുറുങ്ങുവെട്ടം.... ( ഈ പോസ്റ്റ്‌ എഴുതാന്‍ പ്രചോദനമായ  ഹൈക്കു പോയംസ്  https://www.facebook.com/groups/Haikupoems/   എന്ന ഗ്രൂപ്പിനും  എന്നെ എന്നും പ്രോല്‍സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന  https://www.facebook.com/groups/malayalamblogers/    മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിനും    ഒത്തിരി നന്ദി..  ഒപ്പം വേണുഗോപാല്‍ ഏട്ടന്‍, തമ്പാന്‍ നായര്‍..,  സോണി ചേച്ചി,ഗിരിജ ചേച്ചി, ശിവപ്രസാദ്‌ പാലോട്‌, അപ്പു എം ശിവന്‍,സുമയ്യ തന്നാരി,  പ്രിയ കളരിക്കല്‍, പ്രിയക്കുട്ടി  അനീഷ്‌ കെ.വി,ഷാജു ഏട്ടന്‍  എന്നിവര്‍ക്കും നിങ്ങള്‍ക്കും   ഒത്തിരിയൊത്തിരി നന്ദി )  വായനക്കാരെ നിങ്ങള് സഹിച്ചോളീന്‍.....,..............       ലൈക്കുന്നു ചിലര്‍              പോക്കുന്നു ചിലര്‍       ചിരിക്കുന്നു ചിലര്‍          മനസ്സുകള്‍ തമ്മില്‍       കുറയുന്നു വിള്ളല്‍       കൊഴിയുന്ന മോഹം       കരിയുന്ന സ്വപ്നം          ഞാന്‍ വെറും കരിയില       ആശകള്‍ വേണ്ട       കാശുകള്‍ മതി       വാശിയില്‍ ഓടി       അന്ത്യ നേരം       മൂശയില്‍ കോറി       നിരാശകള

അതിരപ്പിള്ളിയും കടന്നൊരു വെള്ള-ച്ചാട്ടം - ഭാഗം1

"എബ്ടെക്കാ കാലത്തെന്നെ ഇത്രേ നേരത്തെ!" "ഏയ്‌..ഒന്നൂല്യച്ചാ ഈ അതിരപ്പിള്ളി വരെ.." "ആരാടാ കൂടെ " (അലംബ് ടീംസ് ആണോന്ന്.. ) "കോളേജിലെ കുട്ട്യോളാ അച്ഛാ.. വീക്കെന്‍ഡല്ലേ.. കോഴിക്കോട് പാര്‍ട്ടീസാ .. അവരീന്തിരപ്പിള്ളി കണ്ടട്ടില്ലേയ്.പിന്നെ ആ പുതുക്കാട് ജോസെനും ഉണ്ട്.    ഇന്നാളു കണ്ടില്ലെച്ചന്‍, അവന്‍" അവന്റെ പേര് പറഞ്ഞോണ്ട് ആണോന്നറിയില്ല..പക്ഷെ പിന്നെ കേട്ടത് " ഒരച്ഛന്റെ രോദനം " ആയിരുന്നു . "ഇന്നാളു പോയില്ലേ നീയ്‌.പിന്നെ എന്തിനാ വീണ്ടും.  ങ്ഹാ.. പിള്ളേര് സെറ്റാവുമ്പോ, ആവേശം കൂടുമ്പോ ഒരു വെള്ള ചാട്ടം ഉണ്ടാവും. അച്ഛനെ കുട്ടിയ്ക്ക് അങ്ങനെ ഒരു വെള്ളച്ചാട്ടം വേണ്ടാട്ടാ.." ആ സ്നേഹപ്രകടനത്തില്‍ ഞാന്‍ അലിഞ്ഞു പോവുമെന്ന് അച്ഛന്‍ വിചാരിച്ചു കാണും.   എന്നാലും പ്രലോഭനങ്ങളില്‍ വീഴാതിരിക്കുക എന്നത് യുവാക്കളുടെ കര്‍ത്തവ്യം ആണല്ലോ. "ആ പിന്നെ..അച്ഛാ ആ പഴയ ക്യാമറ.." "എടുത്തോ..പിന്നെ ആര്‍ക്കും കൊടുക്കരുത്‌ ..പിന്നെ ഫോടോന്റെ ഫങ്ങി നോക്കലോക്കെ അവസാനം മതി.ബാറ്ററി എങ്ങാനും തീര്‍