ഏട്ടന്
ഒരു നാള്‍ ... എന്റെ സ്വന്തം സഹോദരന്റെ തകര്‍ച്ചയെക്കുറിച്ച് രോഷം പൂണ്ട് .. ഞാന്‍ എന്‍റെ മാതാപിതാക്കളോട് പറഞ്ഞു..
"നിങ്ങളാണ് ഏട്ടനെ ഇങ്ങന്യാക്കിയത്.., ഒരു ദേഷ്യകാരനാക്കിയത് , മറ്റുള്ളവരെ വേദനിപ്പിക്കുന്ന വണ്ണം വളര്‍ത്തിയത്.. നിങ്ങള്‍ ഏട്ടനെ മനസ്സിലാക്കിയിലെന്ന് മാത്രമല്ല എന്നെ കണ്ടു പഠിക്കാന്‍ ആക്രോശിച്ചു.. ഏട്ടന്റെ മുന്നില്‍ വെച്ച് എന്നെ ആശ്ലേഷിക്കാന്‍ മിടുക്ക് കാണിച്ചു.. നിങ്ങള്‍ മാത്രമാണ് ഒരു ഏട്ടന്റെ സ്നേഹം എന്നില്‍ നിന്ന് നിഷേധിച്ചത്,, "
ഇന്ന് ഏട്ടന്‍ കൊടുമുടികള്‍ നിര്‍ഭയം നിസ്സാരം കീഴടക്കുന്ന ദൃശ്യങ്ങള്‍ വളരെ സാധാരണമായ കാഴ്ചയാണ്..
പക്ഷെ ഇന്ന് എന്‍റെ സുഹൃത്തുക്കള്‍ വാക്കുകളില്‍ വളരെയേറെ പുച്ഛം നിറച്ച് എന്നെ ഉപദേശിക്കുന്നു... " കണ്ടു പഠിക്ക് നിന്റെ ഏട്ടനെ... നീ എന്ത് കൊണ്ടാനിങ്ങനെയയിപ്പോയത്.. "
എന്‍റെ പ്രിയപ്പെട്ടവള്‍ തമാശയെന്നവണ്ണം പറഞ്ഞു.. " നിന്റെ ഏട്ടനെ ഇഷ്ടപ്പെടുകയയിരുന്നു നന്ന്.."
ഞാന്‍ എന്‍റെ മനസ്സിനോട് നിശബ്ദം പറഞ്ഞു..
"എനിക്കു ..ഞാനാകാനെ കഴിയു! മറിച്ചും എന്‍റെ ഏട്ടനും ഞാന്‍ ആവാന്‍ കഴിയില്ല !"
എന്നും മറ്റുള്ളവരെ മനസ്സിലാക്കാന്‍ മത്സരിച്ച എനിക്കു.. താരതമ്യം ചെയ്യലിനെ ഇത്രെയതികം വെറുത്ത എനിക്കു.. അന്നും ഇന്നും മനസ്സിലാകാതിരുന്നത് ഒന്ന് മാത്രമായിരുന്നുവെന്ന് ..
"ഒരു ഏട്ടന്റെ സ്നേഹം എന്ത് കൊണ്ട് എനിക്കു നിഷേധികപ്പെടുന്നു .. "
ഈ ലോകത്തുള്ള എല്ലാ ചേട്ടന്മാരെക്കാളും കഴിവുള്ളവന്‍ എന്‍റെ ഏട്ടനാണ് എന്ന് ഉറച്ച വിശ്വാസത്തോടെ ഞാന്‍ എന്‍റെ ഏട്ടന് മനസ്സ് കൊണ്ട് മംഗളങ്ങള്‍ നേര്‍ന്നു..
ഏകലവ്യ
Great post man :)
മറുപടിഇല്ലാതാക്കൂKeep writing !
Good Luck !
അദൃശ്യ വ്യക്തിത്വമേ... താങ്കള്‍ക്കു വളരെയേറെ നന്ദി... പേര് വെളിപ്പെടുത്തിയാല്‍ അതിലേറെ നന്ദി...!!
മറുപടിഇല്ലാതാക്കൂ