ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഏട്ടന്‍

ഏട്ടന്‍ 

ഒരു നാള്‍ ... എന്റെ സ്വന്തം സഹോദരന്റെ തകര്‍ച്ചയെക്കുറിച്ച് രോഷം പൂണ്ട്‌ .. ഞാന്‍ എന്‍റെ മാതാപിതാക്കളോട് പറഞ്ഞു..

"നിങ്ങളാണ് ഏട്ടനെ ഇങ്ങന്യാക്കിയത്.., ഒരു ദേഷ്യകാരനാക്കിയത് , മറ്റുള്ളവരെ വേദനിപ്പിക്കുന്ന വണ്ണം വളര്‍ത്തിയത്‌.. നിങ്ങള്‍ ഏട്ടനെ മനസ്സിലാക്കിയിലെന്ന് മാത്രമല്ല എന്നെ കണ്ടു പഠിക്കാന്‍ ആക്രോശിച്ചു..  ഏട്ടന്റെ മുന്നില്‍ വെച്ച് എന്നെ ആശ്ലേഷിക്കാന്‍ മിടുക്ക് കാണിച്ചു.. നിങ്ങള്‍ മാത്രമാണ് ഒരു ഏട്ടന്റെ സ്നേഹം എന്നില്‍ നിന്ന് നിഷേധിച്ചത്,, "

ഇന്ന് ഏട്ടന്‍ കൊടുമുടികള്‍ നിര്‍ഭയം നിസ്സാരം കീഴടക്കുന്ന ദൃശ്യങ്ങള്‍ വളരെ സാധാരണമായ കാഴ്ചയാണ്..

പക്ഷെ ഇന്ന് എന്‍റെ സുഹൃത്തുക്കള്‍ വാക്കുകളില്‍ വളരെയേറെ പുച്ഛം  നിറച്ച്‌  എന്നെ ഉപദേശിക്കുന്നു... " കണ്ടു പഠിക്ക് നിന്റെ ഏട്ടനെ... നീ എന്ത് കൊണ്ടാനിങ്ങനെയയിപ്പോയത്.. "

എന്‍റെ പ്രിയപ്പെട്ടവള്‍ തമാശയെന്നവണ്ണം  പറഞ്ഞു.. " നിന്റെ  ഏട്ടനെ ഇഷ്ടപ്പെടുകയയിരുന്നു നന്ന്.."

ഞാന്‍ എന്‍റെ മനസ്സിനോട് നിശബ്ദം പറഞ്ഞു..                                              
"എനിക്കു ..ഞാനാകാനെ കഴിയു! മറിച്ചും എന്‍റെ ഏട്ടനും ഞാന്‍ ആവാന്‍ കഴിയില്ല !"

എന്നും മറ്റുള്ളവരെ മനസ്സിലാക്കാന്‍ മത്സരിച്ച എനിക്കു.. താരതമ്യം ചെയ്യലിനെ ഇത്രെയതികം വെറുത്ത എനിക്കു.. അന്നും ഇന്നും മനസ്സിലാകാതിരുന്നത് ഒന്ന് മാത്രമായിരുന്നുവെന്ന് ..

"ഒരു  ഏട്ടന്റെ സ്നേഹം എന്ത് കൊണ്ട് എനിക്കു നിഷേധികപ്പെടുന്നു .. "

ഈ ലോകത്തുള്ള എല്ലാ ചേട്ടന്മാരെക്കാളും കഴിവുള്ളവന്‍  എന്‍റെ ഏട്ടനാണ് എന്ന് ഉറച്ച വിശ്വാസത്തോടെ ഞാന്‍ എന്‍റെ ഏട്ടന് മനസ്സ് കൊണ്ട് മംഗളങ്ങള്‍ നേര്‍ന്നു.. 
ഏകലവ്യ

അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2011, ജൂലൈ 1 12:50 AM

    Great post man :)

    Keep writing !

    Good Luck !

    മറുപടിഇല്ലാതാക്കൂ
  2. അദൃശ്യ വ്യക്തിത്വമേ... താങ്കള്‍ക്കു വളരെയേറെ നന്ദി... പേര് വെളിപ്പെടുത്തിയാല്‍ അതിലേറെ നന്ദി...!!

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തിരിച്ചറിവ്

{ഞാനും നീയും എന്ന എന്റെ സുഹൃത്ത്‌ പി.വി.ജോണിന്റെ പോസ്റ്റിനു കമന്റ്‌ ആയി എഴുതിയത് } ഞാനും നീയും ഒരൊറ്റ മനസ്സായിരുന്നപ്പോഴും ഒരു ശരീരമായിരുന്നപ്പോഴും ഓര്‍ത്തിരുന്നില്ല  രണ്ടു വ്യത്യസ്ത വാക്കുകള്‍ ആണെന്ന്...  

നുറുങ്ങുകള്‍ തീര്‍ക്കുന്നു നുറുങ്ങുവെട്ടം....

നുറുങ്ങുകള്‍ തീര്‍ക്കുന്നു നുറുങ്ങുവെട്ടം.... ( ഈ പോസ്റ്റ്‌ എഴുതാന്‍ പ്രചോദനമായ  ഹൈക്കു പോയംസ്  https://www.facebook.com/groups/Haikupoems/   എന്ന ഗ്രൂപ്പിനും  എന്നെ എന്നും പ്രോല്‍സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന  https://www.facebook.com/groups/malayalamblogers/    മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിനും    ഒത്തിരി നന്ദി..  ഒപ്പം വേണുഗോപാല്‍ ഏട്ടന്‍, തമ്പാന്‍ നായര്‍..,  സോണി ചേച്ചി,ഗിരിജ ചേച്ചി, ശിവപ്രസാദ്‌ പാലോട്‌, അപ്പു എം ശിവന്‍,സുമയ്യ തന്നാരി,  പ്രിയ കളരിക്കല്‍, പ്രിയക്കുട്ടി  അനീഷ്‌ കെ.വി,ഷാജു ഏട്ടന്‍  എന്നിവര്‍ക്കും നിങ്ങള്‍ക്കും   ഒത്തിരിയൊത്തിരി നന്ദി )  വായനക്കാരെ നിങ്ങള് സഹിച്ചോളീന്‍.....,..............       ലൈക്കുന്നു ചിലര്‍              പോക്കുന്നു ചിലര്‍       ചിരിക്കുന്നു ചിലര്‍          മനസ്സുകള്‍ തമ്മില്‍       കുറയുന്നു വിള്ളല്‍       കൊഴിയുന്ന മോഹം       കരിയുന്ന സ്വപ്നം          ഞാന്‍ വെറും കരിയില       ആശകള്‍ വേണ്ട       കാശുകള്‍ മതി       വാശിയില്‍ ഓടി       അന്ത്യ നേരം       മൂശയില്‍ കോറി       നിരാശകള

അതിരപ്പിള്ളിയും കടന്നൊരു വെള്ള-ച്ചാട്ടം - ഭാഗം1

"എബ്ടെക്കാ കാലത്തെന്നെ ഇത്രേ നേരത്തെ!" "ഏയ്‌..ഒന്നൂല്യച്ചാ ഈ അതിരപ്പിള്ളി വരെ.." "ആരാടാ കൂടെ " (അലംബ് ടീംസ് ആണോന്ന്.. ) "കോളേജിലെ കുട്ട്യോളാ അച്ഛാ.. വീക്കെന്‍ഡല്ലേ.. കോഴിക്കോട് പാര്‍ട്ടീസാ .. അവരീന്തിരപ്പിള്ളി കണ്ടട്ടില്ലേയ്.പിന്നെ ആ പുതുക്കാട് ജോസെനും ഉണ്ട്.    ഇന്നാളു കണ്ടില്ലെച്ചന്‍, അവന്‍" അവന്റെ പേര് പറഞ്ഞോണ്ട് ആണോന്നറിയില്ല..പക്ഷെ പിന്നെ കേട്ടത് " ഒരച്ഛന്റെ രോദനം " ആയിരുന്നു . "ഇന്നാളു പോയില്ലേ നീയ്‌.പിന്നെ എന്തിനാ വീണ്ടും.  ങ്ഹാ.. പിള്ളേര് സെറ്റാവുമ്പോ, ആവേശം കൂടുമ്പോ ഒരു വെള്ള ചാട്ടം ഉണ്ടാവും. അച്ഛനെ കുട്ടിയ്ക്ക് അങ്ങനെ ഒരു വെള്ളച്ചാട്ടം വേണ്ടാട്ടാ.." ആ സ്നേഹപ്രകടനത്തില്‍ ഞാന്‍ അലിഞ്ഞു പോവുമെന്ന് അച്ഛന്‍ വിചാരിച്ചു കാണും.   എന്നാലും പ്രലോഭനങ്ങളില്‍ വീഴാതിരിക്കുക എന്നത് യുവാക്കളുടെ കര്‍ത്തവ്യം ആണല്ലോ. "ആ പിന്നെ..അച്ഛാ ആ പഴയ ക്യാമറ.." "എടുത്തോ..പിന്നെ ആര്‍ക്കും കൊടുക്കരുത്‌ ..പിന്നെ ഫോടോന്റെ ഫങ്ങി നോക്കലോക്കെ അവസാനം മതി.ബാറ്ററി എങ്ങാനും തീര്‍