ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പ്രണയമുട്ട




ദുരന്തസൂചനയുടെ ഡ്യൂപ്ലിക്കേറ്റ്‌ കോപ്പി :

Releasing Soon....

എന്‍റെ ആദ്യ പ്രണയം..ഒരു കൊച്ചു സുന്ദരി കുട്ടിയോട്... 
മഴവില്‍ നിറമുള്ള പട്ടുകുട ചൂടി വന്ന ആ പട്ടുപാവാടക്കാരിയോട്... 
റീത്ത..അതെ പ്രണയമെന്ന വാക്കുപോലും കേള്‍ക്കാത്ത പ്രായത്തില്‍ എന്‍റെ അരികില്‍ നാലാം തരത്തില്‍ ഒപ്പമിരുന്നു പഠിച്ചവള്‍ .അവളുടെയും അവളോടൊപ്പം ഞാന്‍ ചിലവഴിച്ച മറക്കാന്‍ കഴിയാത്ത, ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഓര്‍മകളില്‍ ഒളിച്ചുവെക്കപ്പെട്ട ഒരു കുഞ്ഞു അസൂയയുടെ കഥ.  ഒപ്പം എന്‍റെ കൂടെ എന്നോടൊപ്പം നീണ്ട അഞ്ചു വര്‍ഷം ഒന്നിച്ചു
പഠിച്ച  എന്‍റെ ആത്മസുഹൃത്തായ മുള്ളന്‍പന്നി എന്ന് ഞാന്‍ സ്നേഹത്തോടെ വിളിക്കുന്ന മൈക്കിള്‍ ആന്‍റോയെ  
ഞാന്‍ അസൂയയോടെ നേരിട്ട കഥ.. 
" ഓര്‍ക്കുന്നു കള്ളി.. 
ഇന്നും ഞാന്‍..
നിന്നെ..,നിന്നെ മാത്രം.....
മറ്റൊരു കാവ്യത്തില്‍
പിറന്ന മറ്റൊരു പ്രണയമായ്‌.. "
 
അടുത്ത് തന്നെ നിങ്ങള്‍ക്കും വായിക്കാന്‍ അവസരമോരുക്കാമെന്ന വിശ്വാസത്തോടെ ഞാനും കാത്തിരിക്കുന്നു...




ആമുഖം :

ഒന്ന് മുതല്‍ പത്ത് വരെയുള്ള എന്‍റെ  സ്വന്തം ദീപ്തി സ്കൂളിലെ കൂട്ടുകാരുടെ കൂട്ടായ്മയില്‍ ഉത്ഭവം കൊണ്ട ദീപ്തി എന്ന ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌ കൂടുതല്‍ സജീവം ആകാന്‍  എന്‍റെ ആത്മസുഹൃത്ത് ആനകുട്ടി (ഞങ്ങള്‍ കുശുമ്പും കുന്നായ്മയും അല്പം സ്നേഹവും കൂട്ടി വിളിക്കുന്നത്) എന്ന നിധിന്‍ ആന്റണി കൊണ്ടുവന്ന  "ഓര്‍മകള്‍ പങ്കുവെക്കുക" എന്ന പുത്തന്‍ ആശയത്തിന്‍റെ ചുവട് പിടിച്ചാണ് ഞാന്‍ മുകളില്‍ പറഞ്ഞത്തക്ക വിധമൊരു  വരാനിരിക്കുന്ന ഒരു വലിയ ദുരന്തത്തിന്‍റെ സൂചന അവര്‍ക്ക് നല്‍കിയത്. പരീക്ഷകള്‍ എന്‍റെ സ്വസ്ഥതയെ തകിടം മറിക്കുമ്പോഴും അവരുടെ നിര്‍ബന്ധത്തിനും, എന്നെ കളിയാക്കാനുള്ള അവരുടെ അടങ്ങാത്ത ആഗ്രഹവും  കണ്ട്  പൊറുതിമുട്ടിയപ്പോഴാണ് ഇങ്ങനെ ഒരു  പാതകം ചെയ്യാന്‍ ഞാന്‍ തയ്യാറായത്.. അത് കൊണ്ട്  തന്നെ... പോസ്റ്റ്‌ വായിക്കുന്നതിന് മുന്‍പ് ഒരു BBI(Blog Business International) Warning കൂടി...

"ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങളുമായി നിങ്ങളില്‍ ആര്‍ക്കെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കില്‍ അത് തികച്ചും യാധൃശ്ചികത മാത്രമല്ല സത്യം കൂടിയാണ്.. അല്ലാതെ മറ്റ് പലരും ചെയ്യുന്ന പോലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ കഥാപാത്രങ്ങള്‍ക്ക് തങ്കമ്മ,മറിയക്കുട്ടി എന്നൊന്നും കൊടുക്കാന്‍ നാട്ടുക്കാരുടെ കയ്യില്‍ നിന്നും തല്ല് കിട്ടുന്നത് വരെ ഞാന്‍ തയ്യാറല്ല "



ഇനി കഥയിലേക്ക്‌ :


തലോര്‍ ദീപ്തി ഹൈസ്കൂളിന്‍റെ ഭാഗമായുള്ള ലിറ്റില്‍ഫ്ലവര്‍ ലോവര്‍ പ്രൈമറി സ്കൂളില്‍ അഖികുട്ടന്‍ എന്ന ഞാന്‍ നാലാം തരത്തില്‍ പഠിക്കുകയാണ്.. എന്നില്‍ നിഷ്കളങ്ങമായി ഉടലെടുത്തിരുന്ന അത്യാവശ്യം മിടുക്കുകളിലൂടെയും കുസൃതികളിലൂടെയും തൊട്ടാവാടി സ്വഭാവത്തിലൂടെയും ടീച്ചര്‍മാരുടെ പൊന്നോമനയും കുട്ടികളുടെ ചട്ടമ്പിയും ( നേതാവ് ) ആയി വിലസുന്ന സമയം..


എന്നെ പോലുള്ള വില്ലന്മാരുടെ കുസൃതികളും തല്ലുകൊള്ളിത്തരങ്ങളും പെണ്‍കുട്ടികളുടെ  സൗന്ദര്യപിണക്കങ്ങളും കൊണ്ട് പൊറുതിമുട്ടിയ  റീന ടീച്ചര്‍ ഇതൊക്കെ അവസാനിപ്പിക്കാനുള്ള പോംവഴി കണ്ടെത്തി. ആ മനോഹരമായ  പോംവഴി ഇതായിരുന്നു..


"ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി ഇരുത്തുക"

ഇന്നാണെങ്കില്‍ അത്തരം ഒരു അവസരം കിട്ടിയാല്‍ പരമാവധി ആര്‍മാധിക്കുമായിരുന്ന ഞാന്‍ , എന്താണെന്നറിയില്ല ,  മറ്റ് എല്ലാ പിള്ളേരുടെയും പോലെ നാണിച്ചു കുളിരു കോരികൊണ്ടേയിരുന്നു, പെണ്‍കുട്ടികള്‍ തറയിലെ പൊടിപടലങ്ങളില്‍ കാലുകൊണ്ട്‌ വട്ടം വരച്ചു, ആണ്‍പിള്ളേര്‍ ബഞ്ചുകളുടെ  അടിയില്‍ ഒളിച്ചിരുന്നു.
     ഞാനോ?
  ഞാന്‍  ടീച്ചറുടെ മൂട്ടില്‍ ഒളിച്ചിരുന്നു. അവസാനം ആ മനോഹര സംഭവം
 പ്രാവര്‍ത്തികമായി.  ഇന്ന് അവലോകനം ചെയ്യുമ്പോള്‍


      " ഏതു കാലഘട്ടത്തിലായാലും ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ മുന്നില്‍ ഡീസന്‍സി അഭിനയിക്കും എന്നും പെണ്‍പിള്ളേര്‍ ഏഷണികള്‍ പരമാവതി കുറയ്ക്കും"

                                                 എന്ന മനശാസ്ത്രത്തില്‍ മുക്കിയെടുത്ത ടീച്ചറുടെ സൂത്രം എത്ര പ്രകീര്‍ത്തിച്ചാലും മതിവരില്ല.



അങ്ങനെ ആ നടപ്പിലാക്കലിന്‍റെ പരിണിതഫലമായി എന്‍റെയും  എന്‍റെ ആത്മമിത്രം മൈക്കിളിന്‍റെയും ഇടയില്‍ ആ പട്ടുപാവാടക്കാരി ഇടം പിടിച്ചു.


ഒരു വെളുവെളുവെളുത്ത ഐസ്ക്രീം പോലുള്ള ഒരു സുന്ദരിക്കുട്ടി, റീത്ത എന്നാണ് പേര്.  എത്രെ നല്ല പേര്!  ല്ലെ ? 
( നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവില്ല പക്ഷെ എനിക്ക് തോന്നുന്നുണ്ട് അങ്ങനെ.).
 കൂടാതെ ഞാനും അവളും തോളുകള്‍ കുട്ടിയുരുമ്മി ഇരിക്കുന്നത് കണ്ടാല്‍ ഒരു പഴയകാല ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ചിത്രം കണ്ട ഒരു പ്രതീതി നിങ്ങളുടെ മനസ്സിലേക്ക് പാളിയെത്തും എന്നും എനിക്കുറപ്പുണ്ട്. എന്നാല്‍ ഈ വൈരുദ്ധ്യങ്ങള്‍ ഒന്നും തന്നെ എന്നെ ബാധിച്ചിരുന്നില്ല എന്ന് ഞാന്‍ പ്രത്യേകം  പറയേണ്ടതില്ലല്ലോ.

 ( അന്നും ഇന്നും അതെ. എനിക്ക് ഭയങ്കര വിട്ടുവീഴ്ചാ മനോഭാവമാണ്.
 അമ്പട       ഞാനേ ! )

അങ്ങനെ അവളുടെ കൊച്ചു നുണക്കുഴിയും വെളുത്തുതുടുത്ത കവിളുകളും, നെറ്റിയിലേക്ക് വീണുകിടക്കുന്ന കുഞ്ഞുമുടിയിഴകളും,കരിമഷി എഴുതിയ പുഞ്ചിരി കണ്ണുകളും, കൊഞ്ഞനംകുത്തുന്ന ചാമ്പക്ക ചുണ്ടുകളും
( ലോക പൈങ്കിളി സാഹിത്യമെ നന്ദി! ) വെള്ളമിറക്കാതെ തന്നെ ആസ്വദിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് എന്‍റെ തലയില്‍ ഒരോളം വെട്ടിയത്.. എന്താണെന്നല്ലേ ?


എന്‍റെ ആത്മസുഹൃത്ത് എന്ന് കുറച്ചു നേരത്തെ ഞാന്‍ വിശേഷിപ്പിച്ച ആ വൃത്തികെട്ടവനും  എന്‍റെ മാത്രം സ്വന്തമെന്ന് ഞാന്‍ കരുതിയ റീത്തകുട്ടിയും പരസ്പരം സൗന്ദര്യം ആസ്വദിക്കുന്നുണ്ടോ എന്നെനിക്കൊരു സംശയമഹാമഹം.

              " എടാ കള്ളഹിമാറെ, നിനക്ക് എന്‍റെ കൊച്ചിനെ മാത്രെ കിട്ടിയുള്ളൂ ."


എന്ന് ചോദിക്കാനുള്ള ബോധം അന്ന് ഇല്ലാതിരുന്നതിനാലും, അവളുടെയും അവന്‍റെയും കൊഞ്ചികുഴയലില്‍ നിന്നുല്‍ഭവിക്കപ്പെട്ട ശൃംഗാരമണവും വെളുത്ത് തുടുത്ത് മുള്ളന്‍ പന്നിയുടെ മുടിപോലുള്ള കോലന്‍ മുടിയും, എന്നും ഓരോ ഓംബ്ലേറ്റ്  കഴിച്ചു ഉണ്ടാക്കിയ ആവശ്യത്തിലേറെയുള്ള ഗ്ലാമറും കൊണ്ട് നടക്കണ ആ തെണ്ടിയാണ്  എന്നേക്കാളും അവള്‍ക്ക് ചേര്‍ച്ച എന്ന ബോധവും ആണോ എന്നറിയില്ല,എന്‍റെ മനസ്സില്‍ അടങ്ങാത്ത പകയുടെ തീനാളങ്ങള്‍ രചിച്ചു.

നൂറുകെട്ട്  തീപ്പെട്ടിപടങ്ങളോ അമ്പത് പായ നെയിംസ്ലിപോ തന്നാല്‍ പോലും ഞാനവളെ അവന് വിട്ടുകൊടുക്കില്ല എന്ന് തീര്‍ച്ചയാക്കി. അന്ന് നാലുമണിക്കു ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടില്‍ എത്തിയ ശേഷവും ആ പക എന്‍റെ മനസ്സില്‍ നിന്നും മാഞ്ഞുപോയില്ല..  വീട്ടിലെത്തിയ ശേഷം,  എന്‍റെ വേദനകള്‍ മനസ്സിലാക്കാതെ കൊക്കി കൊക്കി നടന്നിരുന്ന ഒരു കോഴിച്ചാത്തനെ ഞാന്‍ കല്ലെടുത്തെറിഞ്ഞു.. എന്നിട്ടും ദേഷ്യം മാറാതെ വിറച്ചുകൊണ്ട് നിന്ന ഞാന്‍ എന്‍റെ നേരെ നോക്കി  പുച്ഛത്തോടെ "ലാ..ലാ..ലാ..." പാടി ആടികളിച്ചിരുന്ന ചീരച്ചെടികളുടെ തലയരിഞ്ഞുകളഞ്ഞ് അവിടെ ശീ..ശീ.. മുള്ളിയ ശേഷവും എന്‍റെ പക അവസാനിച്ചില്ല .അങ്ങനെ സാഹചര്യം എന്നെ അന്ന് നിരാഹാരം ഇരിക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു.

               അങ്ങനെ നിരാഹാരം തുടങ്ങി.. ആ നിരാഹാരം ഒരു നാരങ്ങാവെള്ളം കുടിച്ചാണ് ഞാന്‍ അവസാനിപ്പിച്ചത് എന്ന് നിങ്ങള്‍ വിചാരിച്ചാല്‍ നിങ്ങള്‍ക്ക് തെറ്റി.. ഞാനാ നിരാഹാരം കണ്ണുനീര്‍ കുടിച്ചാണ് അവസാനിപ്പിച്ചത്, ഒപ്പം നിരാഹാരത്തിന്‍റെ പാരിതോഷികമായി തുടയില്‍ നാലു വടുക്കളും. രണ്ടെണ്ണം അമ്മയും ബാക്കി അച്ഛനും കോണ്ട്രിബ്യൂട്ട് ചെയ്തു. 
( ഹും. പിള്ളേരുടെ വിഷമം മനസ്സിലാക്കാത്ത മാതാപിതാക്കന്മാര്‍.  പാരന്‍സ്‌ ആണത്രേ പാരന്‍സ്‌.. )


               തല്ലുകൊണ്ട് കരഞ്ഞുതളര്‍ന്നു ക്ഷീണിച്ച ഞാന്‍, വയ്യാത്തത് കൊണ്ട് പകയെല്ലാം മറന്നു "ഉമ്പുള്ളാതെ" കിടന്നുറങ്ങി. എന്നാലും ഉറക്കത്തിലും ആ പഹയന്‍ മുള്ളന്‍പന്നി എന്നെ വെറുതെ വിട്ടില്ല.

ആ കഥ ഇങ്ങനെ..

അടിയുടെ ക്ഷീണത്തില്‍ ഞാനങ്ങനെ അഗാധമായ നിദ്രയിലേക്ക് ഉരുണ്ടുപിരണ്ട് വീണുകൊണ്ടിരിക്കുന്ന സമയം , ദാ വരുന്നു.. എന്‍റെ റീത്തകുട്ടി.. സുന്ദരികുട്ടി .. വെളുത്ത ഉടുപ്പും ഇട്ട് മാലാഖയെപ്പോലെ ചിറകും വിരിച്ച്..

      ഒറ്റ നോട്ടത്തിലൂടെ തന്നെ ഞാനും അവളും അനുരാഗയുക്തിയുക്തന്മാരായി. ഞാന്‍ എന്‍റെ കണ്ണുകള്‍ ഇറുക്കി കാണിച്ചു. അവള്‍ നൃത്തചുവടുകള്‍ വെച്ചു. സ്വര്‍ണ്ണ നിറമുള്ള ചിറകുകള്‍ വിരിച്ച് പാറി പാറി നടന്നു ഞങ്ങള്‍.  അവളെ കോരിയെടുത്ത് ഈരെഴ് " മുപ്പത്തിനാല്" ലോകങ്ങളും ഞാന്‍ കാണിച്ച് കൊടുത്ത്  ഞങ്ങളങ്ങനെ പറന്ന് നടന്നു.. അതിനിടയില്‍ പെട്ടെന്ന്‍ അവള്‍ക്കൊരു ജ്യൂസ്‌ദാഹം! അവള്‍ക്ക് ഫാഷന്‍ ഫ്രൂട്ടിന്‍റെ ജ്യൂസ്‌ കുടിക്കണമത്രേ..!


  ( മനുഷ്യനെ മെനക്കെടുത്താന്‍ .. അവള്‍ക്ക് ജ്യൂസ്‌ മോന്താന്‍ കണ്ട സമയേ.. )


               ഞാന്‍ നോക്കുമ്പോള്‍ അതാ സ്വര്‍ണ്ണനിറത്തില്‍ "മാലബള്‍ബൊക്കെ" ഇട്ട "ഒരു ഫാഷന്‍ ഫ്രൂട്ട് മരം".ഞങ്ങള്‍ അങ്ങോട്ട്‌ പറന്നു.
 പെട്ടന്ന് അവള്‍ക്കൊരു  തലവേദന,കണ്ണുവേദന,പല്ലുവേദന,വയറുവേദന,പ്രസവവേദന അങ്ങനെ മൊത്തത്തില്‍ ഭയങ്കര വേദന.
ഞാനൊരു വിക്സ് മുട്ടായി മേടിച്ചു  കൊണ്ട് വരാന്‍ പോയി തിരിച്ച് വന്നപ്പോള്‍ തരിച്ചുപ്പോയി.

"അവളൊരു മുട്ട ഇട്ടിരിക്കുന്നു.. എന്‍റെയും അവളുടെയും പ്രണയത്തില്‍ വിരിഞ്ഞൊരു പ്രണയമുട്ട.. " 


 ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി.. ( മോനെ..അഖി...ബാലകൃഷ്ണാ.. എന്താടാ ഇവിടെ പേറും പ്രസവവും ഒന്നുമില്ലേടെയ് എന്ന് ഒന്നും എന്നോട് ചോദിക്കരുത് കാരണം,  അന്ന് ഞാന്‍ കുഞ്ഞുകുട്ടിയല്ലേ. എനിക്ക് അങ്ങനെയൊക്കെയല്ലേ അറിയൂ.. അവിടെ മിണ്ടാതിരുന്നോണം.. അടി..അടി..ഹ്മം )


               ഞങ്ങളങ്ങനെ ഞങ്ങളുടെ ആദ്യ ദൗത്യത്തിന്‍റെ നിര്‍വൃതിയില്‍ ഇരിക്കുമ്പോഴാണ് ചുവന്ന ചിറകുകളും ഷോക്കേറ്റപോലെ ഉയര്‍ന്നുനില്‍ക്കുന്ന മുടിയുമായി അവന്‍ പറന്ന് വന്നത്. അതെ..അവന്‍ തന്നെ..ആ മുള്ളന്‍പന്നി.. ഈ കഥയിലെ കുരുത്തംകെട്ട വില്ലന്‍ . ഏതുനിമിഷവും ഞങ്ങളുടെ പ്രണയമുട്ട അവന്‍ കണ്ടെടുതേക്കാം . അവന്‍ രൗദ്രഭാവം പൂണ്ടു.. ചുവന്ന ചിറകുകളും മഞ്ഞകണ്ണുകളുമായി എന്‍റെ പ്രിയതമയുടെ അടുത്തേക്ക് പാഞ്ഞടുത്തു..


വള്ളി ട്രൗസറിന്റെ പോക്കറ്റില്‍ ഒളിപ്പിച്ചുവെച്ച ചോക്കുകഷണങ്ങള്‍ എടുത്തു ഞാന്‍ അവനുനേര്‍ക്ക്‌ വലിച്ചെറിഞ്ഞു. അവന്‍ വിദഗ്ധമായി ഒഴിഞ്ഞു മാറി.. ഞാന്‍ വെള്ളം ചീറ്റിക്കുന്ന തോക്ക് കൊണ്ട് അവനുനേരെ വെള്ളം ചീറ്റിച്ചു.. അത് ചീറ്റിപ്പോയി.. അതെ, അവനിതാ പറന്നടുക്കുകയാണ്, എന്‍റെ പ്രിയതമയെ കൊല്ലാന്‍, ഞങ്ങളുടെ പ്രണയമുട്ടയെ തട്ടിയെടുക്കാന്‍. എന്‍റെ റീത്തകുട്ടി വാവിട്ടു കരഞ്ഞു. ഞാന്‍ മറ്റൊരു ആയുധത്തിനായി തിരയുന്ന നേരം കൊണ്ട് ക്ഷണനേരത്തില്‍ അവന്‍ എന്‍റെ ആത്മാംശത്തെ കൈക്കലാക്കി.  ഭൂമിയാകെ കിടിലം കൊണ്ടു.. അഗ്നിപര്‍വ്വതങ്ങള്‍ തീതുപ്പി.. ഞാന്‍ നോക്കിനില്‍ക്കെ "ചീനമന്ത്രം" ചൊല്ലി "ചീനച്ചട്ടി " പ്രത്യക്ഷമാക്കി   അവന്‍!  ഞങ്ങളുടെ പ്രണയമുട്ടയെ കൈയിലെടുത്തു അതിന്‍റെ തോടുകള്‍ പൊട്ടിച്ച് വലിച്ചെറിഞ്ഞു. അതിനുള്ളിലെ ജീവനെ അവന്‍ ചീനച്ചട്ടിയിലേക്ക് ഒഴിച്ചു. പാവം എന്‍റെ റീത്തു..അവളിതു കണ്ടുനില്‍ക്കാനാവാതെ കുഴഞ്ഞു വീണു .. എന്നാലും ഞാന്‍ വീണില്ല.

ആളുന്ന പകയുമായി ഞാന്‍ ഈച്ചയെ ആട്ടി നിന്നു. അല്ല തരിച്ചു നിന്നു .
ഒരു മുട്ടായി തിന്നുന്ന ലാഘവത്തോടെ അവന്‍ എന്‍റെ അത്മാംശത്തെ ചവച്ചിറക്കി.


" അല്ല.. അതവിടെ നിക്കട്ടെ. നിങ്ങളിപ്പോ ഒരു ശബ്ദം കേട്ടോ?? ഒരു ടയറുപൊട്ടണ സൗണ്ട് കേട്ടോ!  ഉവ്വോ? ങ്ഹാ.. അത് എന്‍റെ ഹൃദയം പൊട്ടി ഞാന്‍ കട്ടിലില്‍ നിന്നും നിലത്തേക്കുവീണ ശബ്ദമായിരുന്നു "


വാല്‍കഷണം : 

ഈ സംഭവത്തിന് ശേഷം ഒരു നാലഞ്ചുവര്‍ഷം ഞാന്‍ ഓംബ്ലേറ്റ് കഴിക്കില്ലായിരുന്നു. മുട്ട കൊണ്ടു ഉണ്ടാക്കുന്ന വിഭവങ്ങളോട് എനിക്ക് അടങ്ങാത്ത വെറുപ്പായിരുന്നു.

റീത്ത, അവളുടെ കല്യാണം കഴിഞ്ഞെന്നാണ് ഒരു സുഹൃത്ത്‌ വഴി അറിയാന്‍ കഴിഞ്ഞത്. പിന്നെ മൈക്കിള്‍ . അവന്‍  ഇപ്പോള്‍ "വരുണ്‍"  എന്ന ഒരു  കപ്പലില്‍ ജോലി ചെയ്യുന്നു ,ഇന്നും  ഗ്ലാമര്‍ കൊണ്ട് മറ്റു പല കാമുകന്മാരുടെയും കണ്ണിലെ കരടായ എന്‍റെ മൈക്കിളിനോടും റീത്തയോടും ക്ഷമ ചോദിച്ചു കൊണ്ട് തന്നെ ഞാന്‍ ഈ കഥാനുഭവം ഇവിടെ  പൂര്‍ത്തിയാക്കുന്നു.

അഭിപ്രായങ്ങള്‍

  1. തേങ്ങ ഉടച്ചു കമന്റിടല്‍ മഹാമായം ഉത്ഘാടനം ചെയ്യുന്നു..മോനെ അഖിക്കുട്ടാ നീ ഒരു തരികിടയാണെന്നു എനിക്കറിയാമായിരുന്നു..ഇത് നീ പണ്ടേ തുടങ്ങിയിരുന്നു അല്ലെ!! പ്രണയമുട്ട കൊള്ളാമായിരുന്നു..നല്ലോണം ചിരിച്ചു...ഈ പോസ്റ്റിനു ശേഷം നീ ജീവനോടെയുണ്ടേല്‍ നമുക്ക് കാണാം..അല്ലെങ്കില്‍ RIP..

    മറുപടിഇല്ലാതാക്കൂ
  2. നന്നായി ചിരിച്ചു ............. നര്‍മ്മം നന്നായി വഴങ്ങുന്നു ,,,,,,,,തുടരുക
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. റീത്ത ... എത്രെ മനോഹരമായ പേര് ... അല്ലെടാ അഖി...
    --------------------------------------------------------------------------
    അഖിയുടെ പ്രണയത്തിന്‍ ദീപ്തിസ്കൂളില്‍
    വന്നു ചേര്‍ന്നൊരു വനഷലഭാമേ
    അഖിയുടെ ഭാരതപുഴ തന്‍ തീരങ്ങളില്‍
    അറിയാതെ കേഴുന്ന വേഴാംബലെ ........... റീത്തെ
    -------------------------------------------------------------------------
    കൊള്ളാലോ ഡാ ഗടി.......

    മറുപടിഇല്ലാതാക്കൂ
  4. da gediyeeeeeeeeeeee ne alu kollalooooooooooooooooo
    vichariikana polalata sangadi polapanayituduuuuuuu
    nirthandata porate oru angarenam koodiiimmm

    മറുപടിഇല്ലാതാക്കൂ
  5. നല്ല പോസ്റ്റ്.. ആ ബ്ലാക്ക് ആൻഡ് വൈറ്റ് ഉപമ ചിരിപ്പിച്ചു..

    മറുപടിഇല്ലാതാക്കൂ
  6. ആ പാല്യെക്കര ഭാഗത്ത് നിന്ന് വന്നിരുന്ന റീത്ത ആണെങ്കില്‍ ഇപ്പോള്‍ ദോഹയിലുന്റ്റ്..നല്ല ഒത്ത ഒരു ഭര്‍ത്താവും ഒരു പൊടികുഞ്ഞും ഉണ്ട്.

    നന്നായി എഴുതി, അഖീ!!

    ഇടയ്ക്കിടെ ഉള്ള കമന്റുകള്‍ കുറച്ച് അധികമായോ എന്ന്‍ സംശയം..

    മറുപടിഇല്ലാതാക്കൂ
  7. രസകരമായി എഴുതി.
    നല്ല ഭംഗിയുള്ള ഒരു സ്വപ്നം കണ്ടുതീര്‍ന്ന പ്രതീതി. കൊള്ളാട്ടോ.

    മറുപടിഇല്ലാതാക്കൂ
  8. നന്നായി പറഞ്ഞു. :) കൊച്ചു കള്ളന്‍...

    മറുപടിഇല്ലാതാക്കൂ
  9. പോസ്റ്റ് നന്നായി.. ഇനി വല്ലോം പോസ്‌റ്റുമ്പൊ പറയണേ.. എനിക്ക് ഒരു 2 മീറ്റര്‍ വീതിയുള്ള മോണിറ്റര്‍ വാങ്ങാനാ.. ഓഹ് ബെല്ലാത്തൊരു ലേ-ഔട്ട് തന്നെ അഖിലാണ്ടാ നിനക്ക് കിട്ടിയത്.. ഹഹ..

    മറുപടിഇല്ലാതാക്കൂ
  10. നന്നായി ! കഥാകാണ്ഡവുമായി സമരസപ്പെട്ടു നീങ്ങുന്ന മുഴച്ചു നില്ക്കാത്ത നര്‍മ്മോക്തികള്‍ തന്നെ ഈ കഥയുടെ സൌന്ദര്യം !

    മറുപടിഇല്ലാതാക്കൂ
  11. ഓംലെറ്റ്‌ തിന്നാത്ത ആ കറുത്ത ദിനങ്ങളിലെ കൈപുള്ള അനുഭവങ്ങളെ മറന്ന് നീ തന്ന ആ നര്‍മ്മം ഇച്ച ഇഷ്ടായി നമുക്ക്......ഇനിയും മുട്ടകള്‍ ഇടിക്കാനും വിരിയിക്കാനും സാധിക്കട്ടെ എന്ന് ആശംസിച്ചുകൊള്ളുന്നു..........


    ആ ടെംപ്ലേറ്റ് വീതി തിര്‍ച്ചയായും താങ്കള്‍ കുറക്കണം......

    മറുപടിഇല്ലാതാക്കൂ
  12. നല്ല രസായിട്ടുണ്ട്...


    ഈ പേജിന്‍റെ ഒരു മൂലയ്ക്ക് ഒരു കത്തി വെറുതെ വച്ചേക്കു... വരുന്നവര്‍ ആവിശ്യത്തിന് മുറിച്ചു ഉപയോഗിച്ചോട്ടെ...[വീതി കുറച്ചില്ലേല്‍.. നിന്നെ ഞാന്‍ കൊല്ലും... :D ഹല്ലാ പിന്നെ...]

    മറുപടിഇല്ലാതാക്കൂ
  13. nannaayittundu, aa black and whte uama kolla, oramakalum. . ennalum cheruppathil thanne itharam swapnangal okke kandu alle?, kalla

    മറുപടിഇല്ലാതാക്കൂ
  14. ഉഗ്രൻ!
    ഈ ടെമ്പ്ലേറ്റിന്റെ പേര്‌ 'നാഷണൽ ഹൈവേ' എന്നാണോ?.
    മൗസ്‌ നീക്കി കൈ തേഞ്ഞു..
    ഈ കുന്തപ്രാണ്ടി ടെമ്പ്ലേറ്റ്‌ മാറ്റിയിലെങ്കിൽ ഈ വഴി വരില്ല..ഇതു ഓംലേറ്റാണെ സത്യം..

    മറുപടിഇല്ലാതാക്കൂ
  15. ദൃശ്യമായ ഭാഗങ്ങള്‍ മാത്രം വായിച്ചു .ടെംപ്ലേറ്റ് വീതി അത്ര ബുദ്ധിമുട്ടുണ്ടാക്കി :(
    ഭാവനാ മുകുളങ്ങള്‍ ഇനിയും വിടര്‍ന്നു കഥാ കുസുമങ്ങള്‍ ആകട്ടെ ..ആശംസകള്‍ ..:)

    മറുപടിഇല്ലാതാക്കൂ
  16. സമ്പവം കലക്കി മച്ചാനെ
    കിടു എന്ന് ചുമ്മ പറയല്ലാ . വായിക്കാന്‍ നല്ല രസമുണ്ട്, എല്ലാവരും വായിച്ച ശൈലിയാണെങ്കിലും ചില പുതുംകള്‍ കൊണ്ട് ഉഷാറായി
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  17. AKHI RAAAJAAAAVE...........
    sammadichu.....kidilan....kikkidilan.... :) :) :).....

    മറുപടിഇല്ലാതാക്കൂ
  18. വെത്യസ്ഥമ്മായ ഒരു പ്രണയം ഞാനാദ്യമായിട്ടു കാണുകായ മുട്ട ഇടുന്ന കാമുകിയെ
    എന്നാലും ഇന്റെ അഖീ മുട്ടേന്നു വിരിയുന്ന പ്രായത്തില്‍ തന്നെ നിനക്ക് ഈ വക വിജാര വികാരങ്ങള്‍ ഒക്കെ ഉണ്ടന്നു വെച്ചാല്‍ എന്റെ ബ്ലോഗ്‌ മാതാവേ ഭൂലോഖത്തെ അനോണി ബ്ലോഗിനികളെ കാതോളനെ ഈ കഷ്മലന്റെ കയ്യില്‍ നിന്നും


    ഒട്ടും ബോറടി ഇല്ലാതെ വായിച്ചു ടെമ്പ്ലേറ്റ് കുറച്ചു ഇടങ്ങരാക്കി

    മറുപടിഇല്ലാതാക്കൂ
  19. വെത്യസ്ഥമ്മായ ഒരു പ്രണയം ഞാനാദ്യമായിട്ടു കാണുകായ മുട്ട ഇടുന്ന കാമുകിയെ
    എന്നാലും ഇന്റെ അഖീ മുട്ടേന്നു വിരിയുന്ന പ്രായത്തില്‍ തന്നെ നിനക്ക് ഈ വക വിജാര വികാരങ്ങള്‍ ഒക്കെ ഉണ്ടന്നു വെച്ചാല്‍ എന്റെ ബ്ലോഗ്‌ മാതാവേ ഭൂലോഖത്തെ അനോണി ബ്ലോഗിനികളെ കാതോളനെ ഈ കഷ്മലന്റെ കയ്യില്‍ നിന്നും


    ഒട്ടും ബോറടി ഇല്ലാതെ വായിച്ചു ടെമ്പ്ലേറ്റ് കുറച്ചു ഇടങ്ങരാക്കി

    മറുപടിഇല്ലാതാക്കൂ
  20. അങ്ങനെ നിരാഹാരം തുടങ്ങി.. ആ നിരാഹാരം ഒരു നാരങ്ങാവെള്ളം കുടിച്ചാണ് ഞാന്‍ അവസാനിപ്പിച്ചത് എന്ന് നിങ്ങള്‍ വിചാരിച്ചാല്‍ നിങ്ങള്‍ക്ക് തെറ്റി.. ഞാനാ നിരാഹാരം കണ്ണുനീര്‍ കുടിച്ചാണ് അവസാനിപ്പിച്ചത്, ഒപ്പം നിരാഹാരത്തിന്‍റെ പാരിതോഷികമായി തുടയില്‍ നാലു വടുക്കളും.. , രണ്ടെണ്ണം അമ്മയും ബാക്കി അച്ഛനും കൊണ്ട്രിബ്യൂട്ട് ചെയ്തു.. ( ഹും..പിള്ളേരുടെ വിഷമം മനസ്സില്ലാകാത്ത മാതാപിതാക്കന്മാര് .. പാരന്‍സ്‌ ആണത്രേ പാരന്‍സ്‌.. )




    നീ കൊള്ളാമല്ലോടാ പുള്ളേ .. എഴുത്ത് തുടര്‍ന്നോ വിടരുത്
    രക്ഷപ്പെടും
    :)

    മറുപടിഇല്ലാതാക്കൂ
  21. അപ്പോൾ നാലാം ക്ലാസ് മുതൽക്ക് തന്നെ ഒരു പീഠന സ്വഭാവം ഉള്ളിലുണ്ടായിരുന്നു അല്ലെ.. !! ഇപ്പോളത്തെ കാര്യം പിന്നെ പറയണോ എന്റെ മാതാവെ..!! പക്ഷെ അഖി മോനെ ഫോട്ടം കണ്ടാൽ പറയില്ല കേട്ടാ.. ഡീസന്റ് ലുക്കാ..

    ഒഴുക്കുള്ള തമാശ.. ഇഷ്ടപ്പെട്ടു.. ആശംസകൾ..

    മറുപടിഇല്ലാതാക്കൂ
  22. കലക്കി മോനെ, കലക്കി... എന്തോ ട്രീട്ടൊക്കെ തരും എന്ന് ഫെയ്സ്ബുക്കില്‍ കണ്ടാ ഞാന്‍ വന്നത്... ഇതിലും വലിയ എന്ത് ട്രീട്ടാ ഇനി കിട്ടാനുള്ളത്?

    മറുപടിഇല്ലാതാക്കൂ
  23. വായിച്ചവര്‍ക്കും കംമെന്റിയവര്‍ക്കും എന്‍റെ മനസ്സില്‍ ചാലിച്ച ഒരായിരം നന്ദി....ആദ്യമായിട്ടാണ് ഇങ്ങനെ ഒരു രേസ്പോന്‍സ് കിട്ടുന്നത്.. സത്യം പറഞ്ഞാല്‍ മനസ്സ് നിറഞ്ഞു കവിഞ്ഞു ഒഴുകി.. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ഒരായിരം നന്ദി...പിന്നെ ആരോ കുറച്ചു നല്ല പൊന്നുപോലെത്തെ ആളുകള്‍ പരസ്പരം മെയില്‍ ചെയ്ത് അറിയിച്ചിട്ടുണ്ട് എന്ന് തോന്നുന്നു.. അവര്‍ക്ക് നന്ദി പറഞ്ഞാല്‍ തീരില്ല.. എന്നാലും മനസ്സും കണ്ണും നിറഞ്ഞു ഒരു നന്ദി അവര്‍ക്കും..

    @ഒരു ദുബായിക്കാരന്‍ :ചേട്ടന്‍റെ തേങ്ങയുടക്കല്‍ കലക്കി കേട്ടാ.. ഇനി എല്ലാ പോസ്റ്റിനും തേങ്ങ ഉടക്കണേ... എഡിറ്റ്‌ ചെയ്യുന്നതിനും പബ്ലിഷ് ചെയ്യുന്നതിനും മുന്‍പ് കണ്ടെത്തി വായിച്ചല്ലോ... എനിക്ക് പെരുത്ത്‌ ഇഷ്ടായി ഇങ്ങളെ...

    @അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ : വട്ടപ്പൊയിൽ ചേട്ടാ... നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം... ഞാന്‍ ധീരമായി തന്നെ ഇനിയും തുടരും... തുടരണമല്ലോ.. എന്നാലല്ലേ തല്ല് മേടിക്കാന്‍ പറ്റു..

    @യുനുസ്‌ കൂള്‍ : ആ ഗാനം കലക്കീട്ടാ.. ഒന്ന് സംഗീതം ചെയ്തു പാടി കേള്‍പ്പിച്ചു തരോ...കുറെ ടീമ്സിനു എന്നോട് വല്ലാത്ത പുന്ജം.. അവരെ പേടിപ്പിക്കാനാ...

    @chindhan : ഇടയ്ക്കിടെ വരണേ.. ഇനീം പൊളപ്പന്‍ ആകാം..

    @ഋതുസഞ്ജന : എന്താ ചേച്ചി കമന്റ്‌ കുറച്ചത്.. എന്തായാലും ആ കമന്റ്‌ എനിക്കിഷ്ട്ടപ്പെട്ടു.. ചേച്ചിക്ക് മാത്രല്ല ചെറുപ്പത്തില്‌ തോന്ന്യാസങ്ങള്‍ തോന്നുക എന്ന് മനസ്സിലായില്ലേ?

    @ കണ്ണന്‍ | Kannan : അത് ഉപമ അല്ല ചേട്ടാ... ശരിക്കും അങ്ങനാ .. :-(

    @Biju Davis : പാല്യെക്കര ഭാഗത്ത് നിന്നുള്ളത് ആണോന്ന് അറിയില്ല.. പക്ഷെ ഇപ്പൊ തന്നെ ദോഹയില്‍ നിന്ന് ഒരു ഭീക്ഷണി കാള്‍ കിട്ടിയിരുന്നു... " നിന്നെ ഇന്ന് ഞാന്‍ കൊല്ലുമെടാ " എന്നായിരുന്നു സാരാംശം..ഇടയ്ക്കിടെ ഉള്ള കമന്റ്സ് അടുത്ത തവണ കുറയ്ക്കും.. എന്‍റെ ജോസുട്ടിയാണെ സത്യം...

    @പഞ്ചാരകുട്ടന്‍ -malarvadiclub : ടെമ്പ്ലേറ്റ് ശരിയാക്കിയിട്ടുണ്ട് .. ഇനീം ശരിയാകാനുണ്ട്.. ഫോണ്ടിന്റെ സൈസ്-ഉം ശരിയ്യാക്കാം...
    താങ്ക്സ് പഞ്ചാരകുട്ടാ...

    @- സോണി - ചേച്ചി.. സത്യം പറ.. സ്വപ്നം ശരിക്കും കണ്ട പോലെ തോന്നിയോ.. എങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി.. ഭംഗിയുള്ള സ്വപ്നങ്ങളുമായി ഇനിയും വരാം.. പലപ്പോഴും എന്‍റെ സ്വപ്നങ്ങള്‍ക്കെ ഭംഗിയുള്ളൂ...

    @Jefu Jailaf : ചേട്ടനെ ഫോട്ടോ കണ്ടാലെ അറിയില്ലേ.. എന്നെകാളും വലിയ കള്ളന്‍ ആണെന്ന്..ഈ കള്ളനും ആ കള്ളനും എല്ലാ കള്ളന്മാരും എല്ലാവരും ഒത്തുകൂടി നമ്മുക്ക് തകര്‍ക്കാംട്ടോ...


    @മാട്ടൂക്കാരന്‍ : എനിക്ക് വേണ്ടി പുതിയ മോണിറ്റര്‍ വരെ വാങ്ങാന്‍ തയ്യാറുള്ള ആളുകള്‍ ഇവിടെ ഉണ്ടെന്നു അറിയില്ലായിരുന്നു.. ഇനി അങ്ങനെ ഉണ്ടാവില്ലാട്ടോ...ഇത്തവണത്തെക്ക് ക്ഷമി ആശാനെ...


    @Shal : ഇനീം കലക്കാന്‍ .. കലക്കി പൊളിക്കാന്‍ ചേട്ടന്‍റെ അനുഗ്രഹവും ഉണ്ടാവുമെന്ന് ഞാന്‍ വിശ്വസിക്കുവാ.. ഉണ്ടാവുമല്ലോ...

    മറുപടിഇല്ലാതാക്കൂ
  24. @ഉസ്മാന്‍ കിളിയമണ്ണില്‍ : ആദ്യം ഒരു ചോദ്യം.. ആ കംമെന്റിയതില്‍ എഴുതിയ പോല സാഹിത്യം എഴുതാന്‍ എന്തെങ്കിലും എളുപ്പം ഉണ്ടോ? എന്തായാലും ഇഷ്ട്ടപ്പെട്ടലോ.. എനിക്ക് അത് മതി..

    @Vishnu : വിഷ്ണു ചേട്ടാ.. ഇനിയും വരുമല്ലോ... കാതിരിക്കുംട്ടോ.. വായിച്ചു എന്ന് അറിഞ്ഞതില്‍ തന്നെ എനിക്ക് വളരെ സന്തോഷം..

    @പി.വി.ജോണ്‍ : ടെമ്പ്ലേറ്റ് വീതി കുറച്ചിട്ടുണ്ട്..ഓംലൈറ്റ്‌ വീതിയും കുറയ്ക്കാം.. ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം.. പിന്നെ നമ്മള്‍ തമ്മില്‍ ഈ താങ്കല്‍ വിളി വേണോ? വേണ്ടാട്ടോ.. അതിനുള്ള ശിക്ഷ ഇതും പോരാണ്ട് ഞാന്‍ കോളേജില്‍ വച്ച് തരാംട്ടോ..

    @അഫ്സു : കത്തി മാത്രം ആകണ്ട.. ബാന്‍ഡ്‌ജും കൊണ്ട് വന്നേക്കു.. എനിക്ക് ഒരു നല്ല ടെമ്പ്ലേറ്റ് ഡിസൈന്‍ ഉണ്ടാകിതരോ അഫ്സു.. എനിക്ക് വലിയ പിടി ഇല്ല..അതോണ്ടാ.. തിരക്കിനിടയിലും വായിക്കാന്‍ വന്നല്ലോ.. നിനക്ക് മുട്ടായി മേടിച്ചു തരാംട്ടോ.. വിക്സ് മിട്ടായി..

    @ഹരി : ഹരി ചേട്ടാ.. ചേട്ടന്‍ പറഞ്ഞ പോലെ കൊള്ളാന്‍ ആണ് ഞാന്‍ ടെമ്പ്ലേറ്റ് വീതികൂട്ടിയത് ഇപ്പൊ എല്ലാവരും എന്നെ കൊല്ലാന്‍ വരുവാ.. വരവിന് പ്രത്യേകം നന്ദി.. ഇനിയും വരുമല്ലോ..


    @സിവില്‍ എഞ്ചിനീയര്‍ : എനിക്ക് തോന്നുന്നു ചേട്ടാ... ചെറുപ്പത്തില്‍ സ്വപ്നങ്ങള്‍ കാണുന്നതാ നല്ലത് എന്ന്.. അന്ന് സ്വപ്നങ്ങള്‍ നഷ്ട്ടപ്പെട്ടാലും മനസ്സ് വിങ്ങില്ല..പക്ഷെ ഇന്നു വിങ്ങുന്നു.. ചേട്ടനും ഒത്തിരി നന്ദി.. ചേട്ടനും ഒത്തിരി പാലങ്ങളും വീടുകളും സ്വപ്നം കാണാന്‍ കഴിയട്ടെ...

    @Sabu M H :സാബു ചേട്ടാ.. ടെമ്പ്ലേറ്റ് മാറ്റി..പിന്നെ ആ ഓംലൈറ്റ്‌-ഇല്‍ കേറി സത്യം അടിക്കല്ലേ.. എനിക്ക് നോവും..അത് കൊണ്ടാ..

    രമേശ്‌ അരൂര്‍ : അരൂര്‍ മാഷേ.. പോകല്ലേ.. ഇപ്പൊ ശരിയാക്കീട്ടുണ്ട്.. വന്നതിനും വായിച്ചതിനും നന്ദി.. ഒപ്പം ഒരു മുതിര്‍ന്ന ബ്ലോഗ്ഗര്‍ എന്ന നിലയില്‍ അങ്ങയുടെ നിര്‍ദേശങ്ങളും ഞാന്‍ പ്രതീക്ഷിക്കുന്നു...


    @ഷാജു അത്താണിക്കല്‍ : ഞാന്‍ അധികം വായിച്ചട്ടില്ല.. അത് കാരണം ശൈലിയെ പറ്റി ഒരു ചുക്കും അറിയില്ല.. എഴുതി എഴുതി ഒരു പേര്‍സണല്‍ ശൈലി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.. അതിനു ചേട്ടന്‍റെ സ്നേഹവും പ്രാര്‍ഥനയും ഒക്കെ വേണം.. ഉണ്ടാവുമല്ലോ അല്ലെ ?

    @Sumayya : റാണി..റാണിയുടെ എഴുന്നുളത്തിന് ഒത്തിരി നന്ദി.. ഒപ്പം ആ കമന്റിനും.. ശരിക്കും നിങ്ങള്‍ ഒക്കെയാണ് എന്‍റെ ഒരു എഴുത്തിന്‍റെ പ്രചോദനം...

    @കൊമ്പന്‍ : ഗുരുവേ..അങ്ങും അത്രേ മോശകാരനല്ലലോ.. ശിഷ്യന് പേര് ദോഷം വന്നാല്‍ ഗുരുവിനാ കൂടുതല്‍ കെട്.. അപ്പൊ പരസ്പരം ഒന്ന് കണ്ണടക്കാം എന്തെ ??

    @സിയാഫ് അബ്ദുള്‍ഖാദര്‍ : "മുട്ട വിരിഞ്ഞു..ചിരിയുടെ പൂരം " അത് എനിക്കിഷ്ട്ടപ്പെട്ടു.. ഒരു പുതിയ "പഴമൊഴി" ആയി അത് മാറിയാല്‍ നല്ല രസമായിരിക്കും..

    @റശീദ് പുന്നശ്ശേരി : ചേട്ടന്‍ എന്നെയും വിടരുത്‌.. ഞാന്‍ ചേട്ടനെയും വിടാന്‍ ഉദ്ദേശിച്ചിട്ടില്ല.. പിന്നെ അതൊക്കെ ചുമ്മാ എഴുതിയതാട്ടോ.. എനിക്കു അച്ഛനേം അമ്മേനേം എന്‍റെ എട്ടനേം എന്‍റെ ലവറിനേം പിന്നെ നിങ്ങളേം ഒത്തിരി ഇഷ്ട്ടമാ...


    @anonymous : i too proud of you..

    @ആയിരങ്ങളില്‍ ഒരുവന്‍ : പണ്ട് ഇത്തിരി ഓവര്‍ ആയതോണ്ട് ഇന്നു ഞാന്‍ പാവമാ.. ചേട്ടന്‍ അന്ന് പാവം ആയതോണ്ടാല്ലേ ഇന്നു ഭീകരന്‍ ആയത്? അതോ അന്നും ഇന്നും ഫോട്ടോയില്‍ കാണുന്ന പോലെ ഭീകരന്‍ ആണോ.. എന്തായാലും ആ കമന്റ്‌ എന്നെ ചിരിപ്പിച്ചു.. സന്തോഷായി...

    ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur: അതല്ലാ ഏട്ടാ.. പെട്ടെന്ന് നെറ്റ് കിട്ടാന്‍ ഒരു താപ്പും ഇല്ലാതായി.. അപ്പൊ തിരിച്ചു രേസ്പോന്‍സ് കൊടുക്കാന്‍ പറ്റില്ലലോ.. അതാ..ആരും പോവാണ്ടിരിക്കാന്‍ ട്രീറ്റ്‌ തരാമെന്നു പറഞ്ഞത്.. പിന്നെ എനിക്ക് ഇത്തരം ഒരു രേസ്പോന്‍സ് ഇത് വരെ കിട്ടിയിട്ടില്ല.. ഡോക്ടറിന്റെം അനുഗ്രഹങ്ങള്‍ വേണംട്ടോ..

    മറുപടിഇല്ലാതാക്കൂ
  25. ഞാനന്നേ കരുതിയിരുന്നു.. നീ ബൂലോകത്തിനൊരു വാഗ്ദാനമായിരിക്കുമെന്ന്.... കലക്കി മോനേ കലക്കി!. ആശംസകള്‍!!

    മറുപടിഇല്ലാതാക്കൂ
  26. മിടുക്കാ . മിടു മിടുക്കാ .. നീ മുട്ടേന്നു വിരിഞ്ഞില്ലെങ്കിലും ഇട്ട മുട്ട പൊന്മുട്ട തന്നെ. ഇനി നീ ഇടുന്ന മുട്ടകള്‍ പെറുക്കാന്‍ എന്തായാലും വരും.

    മറുപടിഇല്ലാതാക്കൂ
  27. എന്റെ ബ്ലോഗിലേക്ക് വിളിച്ചാലും വരാത്ത കള്ളാ .... നീ നാലാം ക്ലാസ് മുതലേ ഈ പണിയും കൊണ്ട് നടക്കുകയാണ് അല്ലെ ... ഇത്തരം എഴുത്ത് നിനക്ക് നന്നായി ചേരുന്നു, ഈ ലൈന്‍ തന്നെ തുടര് .. പ്രഭനെ പോലെയുള്ള സീനിയര്‍ ബ്ലോഗ്ഗേര്‍സിന്റെ കയ്യില്‍ നിന്നും കുറച്ചു ടെക്നിക്കല്‍ ആസ്പെക്ട്സ് പഠിച്ചു വെച്ചോ ... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  28. @സ്വന്തം സുഹൃത്ത്,@ബഡായി@oduvathody : താങ്ക് യു ഏട്ടന്മാരെ...

    മറുപടിഇല്ലാതാക്കൂ
  29. "ലാ..ലാ..ലാ..." പാടി ആടികളിച്ചിരുന്ന ചീരചെടികളുടെ തലയരിഞ്ഞുകളഞ്ഞ് അവിടെ ശീ..ശീ.. മുള്ളിയ ശേഷവും എന്‍റെ പക അവസാനിച്ചില്ല .

    ആശാനേ ആവനാഴിയിൽ ഇമ്മാതിരി ആശയങ്ങളും ഉണ്ടായിരുന്നല്ലേ....
    ഇതുവരെയെവിടെയും കേൾക്കാാത്ത ആശയം... :)
    നന്നായി.
    അഭിനന്ദനങ്ങൾ......

    മറുപടിഇല്ലാതാക്കൂ
  30. രണ്ഞു.. വളരെയധികം സന്തോഷം... ഞാന്‍ വീണ്ടും സന്തോഷം കൊണ്ട് തുള്ളിച്ചാടി..ഹിഹി..

    മറുപടിഇല്ലാതാക്കൂ
  31. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഉഗ്രന്‍!!! ഒട്ടും മുഷിപ്പിക്കാതെ നര്‍മ്മം ചാലിച്ച് അവതരിപ്പിച്ചു. കഴിഞ്ഞ പോസ്റ്റുകളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നു.
    നല്ല ഒരു ചിരിക്കു വക നല്‍കിയതിനു നന്ദി അഖീ... vipin

    മറുപടിഇല്ലാതാക്കൂ
  32. നന്നായി ആസ്വദിച്ചു വായിക്കാന്‍ കഴിയുന്ന രീതിയില്‍ രസകരമായി അവതരിപ്പിച്ചു. ആശംസകള്‍ അഖീ .......

    മറുപടിഇല്ലാതാക്കൂ
  33. നൂറുകേട്ട് തീപ്പെട്ടിപടങ്ങളോ അമ്പത് പായ നെയിംസ്ലിപോ തന്നാല്‍ പോലും ഞാനവളെ അവന് വിട്ടുകൊടുക്കില്ല എന്ന് തീര്‍ച്ചയാക്കി..

    എന്നാ ആത്മാര്‍ഥത.... കാമുകനാണെങ്കില്‍ ഇങ്ങനെ വേണം
    പ്രണയ മുട്ട ഓംലെറ്റ്‌ ആയതില്‍ ഞാന്‍ അഗാധമായ ദുഃഖം രേഖയില്‍ പെടുത്തുന്നു.
    (റീത്തയെ അറിയാത്തത് കൊണ്ട് ആ സന്തോഷത്തില്‍ പങ്കു ചേരാന്‍ സാധിക്കാത്തതിലും ദുഖിക്കുന്നു.)
    പിന്നെ ഏകലവ്യയുടെ പ്രൊഫൈല്‍ പടത്തില്‍ ബ്ലോഗ്‌ ലിങ്ക് വയ്ക്കണം.ഗൂഗിള്‍ മഹാഭാരതം മുക്കാലും തപ്പിയിട്ടാ ഞാന്‍ (ഏകലവ്യനെ)ഈ ബ്ലോഗ്‌ കണ്ടെത്തിയത് ....

    മറുപടിഇല്ലാതാക്കൂ
  34. രസകരായിരിയ്ക്കുന്നൂ..ചിരിച്ചു....നല്ല പോലെ ആസ്വാദിച്ചു ട്ടൊ..മിടുക്കന്‍.

    മറുപടിഇല്ലാതാക്കൂ
  35. @വേനൽപക്ഷി @Ismail Chemmad @വര്‍ഷിണി* വിനോദിനി @പ്രദീപ്‌ പേരശ്ശന്നൂര്‍

    : ഏവര്‍ക്കും ഒരായിരം നന്ദി..

    മറുപടിഇല്ലാതാക്കൂ
  36. ഇതൊരു വല്ലാത്ത പ്രണയം തന്നെ. കലക്കി,............

    മറുപടിഇല്ലാതാക്കൂ
  37. നന്നായി ആസ്വദിച്ചു വായിക്കാന്‍ കഴിഞ്ഞു , രസകരമായി അവതരിപ്പിച്ചു,ഇട്ട മുട്ട പൊന്മുട്ട തന്നെ, . ആശംസകള്‍ അഖീ

    മറുപടിഇല്ലാതാക്കൂ
  38. കോഴിച്ചാത്തനെ കല്ലെറിഞ്ഞില്ലേ. അത് തകര്‍പ്പനായി.
    രസായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  39. @ Jishin.A.V
    @ Vp Ahmed
    @ kochumol(കുങ്കുമം
    @ Fousia R said...

    : ഒരായിരം നന്ദി...വീണ്ടും വരണേ..

    മറുപടിഇല്ലാതാക്കൂ
  40. അങ്ങനെ അവസാനം നീ കട്ടിങ്ങ് പടിച്ച് width കുഅര്ച്ചു അല്ലെ..............

    മറുപടിഇല്ലാതാക്കൂ
  41. എടാ ചെങ്ങായ്‌..
    അന്നെ ഞാന്‍ പ്പളാ കാണുന്നത്..

    നല്ല എഴുത്ത്..
    ചിരിപ്പിച്ചു..
    എന്താ അടുത്ത പോസ്ടിടാന്‍ സമയമായിലെ??
    ഇനിയും ചിരിക്കാന്‍ റെഡിയാണെയ്‌..

    ഞാന്‍ ന്റെ ഒന്നാം ക്ലാസ്സിങ്ങനെ ആലോയ്ച്ചു..
    വല്ലാത്തൊരു സുഖാ ഈ ചെറിയെ ക്ലാസ്സുകളാലോയ്ക്കാന്‍ ലെ..

    മറുപടിഇല്ലാതാക്കൂ
  42. ramesh-suresh chithreekaranathinu sesham pranayamutta swadhishttamaya mattoru anubhavam sammanichu.


    kritharthadhayode,


    JMCyil ninnum oru
    kunjupanineer pushppam...

    മറുപടിഇല്ലാതാക്കൂ
  43. ഏകലവ്യന്‍, എഴുത്ത്‌ കൊള്ളാം.മുടങ്ങാതെ എഴുതുമല്ലോ. ഭാവുകങ്ങള്‍!

    മറുപടിഇല്ലാതാക്കൂ
  44. അടുത്ത പോസ്റ്റ്‌ എന്നാ??? അതിനു വേണ്ടി കാത്തിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  45. ഈ സ്വപ്നം ഒരു വല്ലാത്ത എടങ്ങേറാണു ഇണ്ടാക്കണുത് അല്ലെ? അവസാനം എന്തായാലും ഒരു കൊഴപ്പം ഇന്ടാവാണ്ട് ഇരിക്കില്യ.
    ഇനിയും കാണാം.

    മറുപടിഇല്ലാതാക്കൂ
  46. @പ്രീത : നിനക്കറിയാമല്ലോ.. പരീക്ഷകള്‍ എന്‍റെ സ്വപ്നങ്ങളെ എല്ലാം തച്ചുടക്കുകയാണ്.. ആ ബഹളങ്ങള്‍ ഒന്ന് തീര്‍ന്നോട്ടെ തീര്‍ച്ചയായും പുതിയ പോസ്റ്റ്‌ ഇടാം.. എത്രെയും പെട്ടന്നുതന്നെ എന്ന് തന്നെയാണ് എന്‍റെയും ആഗ്രഹം..

    മറുപടിഇല്ലാതാക്കൂ
  47. പനിനീര്‍പ്പൂവെ നിനക്ക് നന്ദി.. ഇനിയും വരണംട്ടോ..

    പിന്നെ

    @khader patteppadam അങ്കിള്‍ : ക്ഷണിക്കാതെ തന്നെ വന്നതിലും വായിച്ചതിലും അനുഗ്രഹിച്ചതിലും ഈ ശിഷ്യന്‍റെ ഒരുപാട് നന്ദി ..

    പട്ടേപ്പാടം റാംജി അങ്കിള്‍ : അങ്കിള്‍ പറഞ്ഞത് ശരിയാണ് മിക്കവാറും സ്വപ്‌നങ്ങള്‍ അവസാനം നിരാശയാണ് തരാറു.. പക്ഷേ ഓര്‍മ്മകള്‍ക്ക് സൗരഭ്യം നല്‍ക്കുന്ന ഇത്തരം ചില സ്വപ്നങ്ങള്‍ നമ്മള്‍ക്ക് എല്ലാവര്‍ക്കും ഇല്ലേ? ഒരായിരം നന്ദി.. എല്ലാ വിധ പ്രോത്സാഹനത്തിനും.. ഇനിയും വരണം കേട്ടോ...

    @വാല്യക്കാരന്‍ : അത് ശരിയാട്ടാ..
    ഈ ചെറിയ കാര്യങ്ങളും ചെറിയ ക്ലാസുകളിലെ ചെറിയ വലിയ ഓര്‍മ്മകളും ഓര്‍ക്കാന്‍ നല്ല ഇമ്പമാ... ഇങ്ങടെ കഥകള്‍ വായിക്കുമ്പോഴും എനിക്ക് അങ്ങനെ തോന്നാറുണ്ട്.. നന്ദി വന്നതിനും അഭിപ്രായം അറിയിച്ചതിനും..

    മറുപടിഇല്ലാതാക്കൂ
  48. മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിലെ അഖിയുടെ കമന്റുകളും ഇടപെടലുകളുമാണ് ഞാന്‍ ശ്രദ്ധിച്ചത്.കക്ഷി ചില്ലറക്കാരനല്ല പുലിക്കുട്ടിയാണെന്ന് മനസിലായതും അവിടെ വെച്ചു തന്നെ.
    ബ്ലോഗും എഴുത്തും കണ്ടതോടെ ഞാനതങ്ങ് ഉറപ്പിച്ചു.
    ഇനി ഇടക്കിടക്ക് ഇവിടെ വരാം.
    എല്ലാ ഭാവുകങ്ങളും നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  49. oru mutta viriyaan etra kaalam pidikum....

    etra kaalamaayi akiye adutha rasakootu vanitu.... :)

    മറുപടിഇല്ലാതാക്കൂ
  50. നന്നായി വേറിട്ട അവതരണം ...എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  51. നിന്റെ ഒടുകത്തെ പ്രണയം നീ അങ്ങ് അമേരിക്കയിലോ ലടാക്കിലോ ജനിക്കണ്ടാവനാണ് ... ഈയുള്ളവന്റെ ആദ്യ പ്രണയം +2 വില്‍, അതും തവിടുപൊടി ( ഞാന്‍ ഒടുക്കത്തെ ഗ്ലാമര്‍ ആയിട്ടും അവള്‍ വീനില്ലടെ ) പിന്നെ ഞാന്‍ ആ പണിക്കു പോയില്ല.. പ്രണയം saadnees Anu Unnee വായനോട്ടമല്ലോ സുകപ്രഥം... :P

    മറുപടിഇല്ലാതാക്കൂ
  52. ഇതിപ്പോ എത്താന്‍ താമസിച്ചതിലുള്ള ഒരു സങ്കടം മാത്രം. മുട്ടയിടുന്ന കാമുകിയും കട്ടിലില്‍ നിന്ന് വീഴുന്ന കാമുകനും..

    മറുപടിഇല്ലാതാക്കൂ
  53. ഇവിടെ എത്താന്‍ ഇത്തിരി വ്യ്കിപ്പോയി... സാരമില്ല.... വായിച്ചു... നല്ല എഴുത്ത്...
    ഏതു കാലഘട്ടത്തിലായാലും ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ മുന്നില്‍ ഡിസന്‍സി അഭിനയിക്കും എന്നും പെണ്‍പിള്ളേര്‍ ഏഷണികള്‍ പരമാവതി കുറയ്ക്കും"..സത്യം...
    പഹയ..നാലാം ക്ലാസ്സില്‍ നിന്നെ തുടങ്ങി അല്ലെ...?ആളു പുപ്പുലി ആണല്ലോ...


    ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  54. " ഓര്‍ക്കുന്നു കള്ളി..
    ഇന്നും ഞാന്‍..
    നിന്നെ..,നിന്നെ മാത്രം.....
    മറ്റൊരു കാവ്യത്തില്‍
    പിറന്ന മറ്റൊരു പ്രണയമായ്‌.. "

    എന്റെ പൊന്നഖീ,ഞാനിവിടെ വരാൻ എന്തുകൊണ്ടോ വൈകിപ്പോയി.ക്ഷമിക്കണം. നീ ആള് കൊള്ളാമല്ലോ കൊച്ചുകള്ളാ, ഞാൻ ഇനിയും വരാംട്ടോ. എന്തായാലും ആസ്വപ്നം നിനക്ക് അങ്ങിനത്തെ വരികളെഴുതാൻ സഹായമായില്ലേ ?

    മറുപടിഇല്ലാതാക്കൂ
  55. adipoli , nee udheshichathu pole thanneyayiru entyum life daaa, so same to uuuu dear. enikum undayirunu engine oru pranaya mutta

    മറുപടിഇല്ലാതാക്കൂ
  56. kollaam nannayi ezutunnundu....

    awaiting more post from u.........
    ezuttinu ella bhavukangalum.......

    മറുപടിഇല്ലാതാക്കൂ
  57. പ്രണയ മുട്ട തട്ടിയെടുത്ത മൈക്കിളിനോട് വിശാല ഹൃധയനായ ആഖി ആശാൻ ക്ഷമിച്ചിരിക്കുന്നു അല്ലെ...പഴയ ഓർമ്മകളെ വളരെ ഫലിതതരമായി അവതരിപ്പിച്ചു..ആശംസകൾ

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തിരിച്ചറിവ്

{ഞാനും നീയും എന്ന എന്റെ സുഹൃത്ത്‌ പി.വി.ജോണിന്റെ പോസ്റ്റിനു കമന്റ്‌ ആയി എഴുതിയത് } ഞാനും നീയും ഒരൊറ്റ മനസ്സായിരുന്നപ്പോഴും ഒരു ശരീരമായിരുന്നപ്പോഴും ഓര്‍ത്തിരുന്നില്ല  രണ്ടു വ്യത്യസ്ത വാക്കുകള്‍ ആണെന്ന്...  

മെസ്സേജ്

മെസ്സേജ്  എനിക്ക് ഈയിടെയായി ധാരാളം മെസ്സേജ് ലഭിക്കുന്നുണ്ട്...  സൌഹൃതം വില്‍ക്കാനുണ്ട്ത്രേ!!! ആണുങ്ങള്‍ക് പെണ്‍സൌഹൃതത്തിനും തിരിച്ചും  ഒരു പ്രത്യേക ഫോര്‍മാറ്റില്‍ മെസ്സേജ് അയച്ചാല്‍ മതിയത്രേ...  സൌഹൃതം കിലോകണക്കിനു ലഭിക്കും...  അതിനെതിരെ പ്രതികരിക്കണമെന്ന് നിശ്ചയിച്ച എന്റെ കപടമനസ്സ്,  പുരോഗമന ആശയത്തിനു എതിരാകാം  എന്ന ഒരുപായം കണ്ടെത്തി നിമിഷങ്ങല്‍ക്കുളില്‍ തന്നെ സെന്റ്‌ ബട്ടണ്‍ അമര്‍ത്തി..

ഒരു കഥാ മത്സരത്തിന്‍റെ ഭാഗമായി എഴുതിയത്

ഇത് വരെ ആരും  കണ്ടിട്ടില്ലാത്ത ഒരാള്‍   ഇംഗ്ലീഷ് വര്‍ഷം 2045, അല്ല, കൊല്ലവര്‍ഷം 1221 ചിങ്ങം മൂന്നാം തീയ്യതി. അങ്ങനെയാണ് എഴുതേണ്ടത്. കാരണം എഴുത്തിനും പാട്ടിനും സംസാരത്തിനും   എന്തിന് ചിന്തകള്‍ക്ക് വരെ വിലക്കേര്‍പ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ചിന്തകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ പാടില്ലെന്നോ? ,  അതെങ്ങനെ ശരിയാവും, ചിന്തകള്‍ ഓരോന്നും ശക്തമായ നിരീക്ഷണങ്ങള്‍ക്ക് വിധേയമാവും തരത്തിലാണ്   ഇപ്പോഴത്തെ സാങ്കേതികരംഗത്തെ കുതിച്ചുച്ചാട്ടം.  മഹത്തായ ആര്‍ഷഭാരതസംസ്കാരത്തിന്   ചേര്‍ന്ന വിധമാണ് ഈ രാജ്യത്ത് എല്ലാം ഇപ്പോള്‍ നിര്‍മിക്കപ്പെടുന്നത്.    എന്തിനു പറയുന്നു, നിങ്ങളുടെ രഹസ്യനിമിഷങ്ങള്‍ വരെ ക്യാമറയും കൈയ്യിലെ ഞെരമ്പില്‍ കോര്‍ത്ത  ചിപ്പും  കൈവശപ്പെടുത്തിയിരിക്കും.  എന്നിട്ടോ?   ചിന്തകളുടെ ഒരു ചക്രവ്യൂഹത്തിനുള്ളില്‍  അവ വലിച്ചുകീറി നിരീക്ഷണം ചെയ്യും,  ഇംഗ്ലീഷ് വര്‍ഷം 2025ല്‍ ഇവ അറിയപ്പെട്ടിരുന്നത്   "ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എനെബിള്‍ട് സെന്‍ട്രല്‍ സര്‍വര്‍" എന്നായിരുന്നു.  ഇന്നതിന്  ...