ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പ്രണയം

പ്രണയത്തെയും പരിമിത കഴ്ച്ചപാടുകളിലൂടെ നോക്കികാണാന്‍ ഒരു നാള്‍ പഠിച്ചു ...

യുക്തിബോധത്തെ ആയുധമാക്കി പ്രണയം
ഒരു മാനസികവിഭ്രാന്തിയും രോഗവും ആണെന്ന് അയാള്‍ കണ്ടെത്തി.

എന്നാല്‍ പ്രണയിച്ചും പ്രണയിക്കപ്പെട്ടും
തുടങ്ങിയ ആ നാളുകളില്‍ പ്രണയം ദിവ്യമെന്നു തിരുത്തി.

അന്നേരം പുതിയ  യുക്തിവാദികള്‍ ഉയിര്‍ത്തെഴുന്നേറ്റു... 

വീരോജിത ശീതയുദ്ധങ്ങള്‍ നയിച്ച്‌ പ്രണയം 
കീഴടക്കിയ അയാളെ സ്വന്തം പ്രണയിനി ജീവിതം പരിമിതമെന്നു പഠിപ്പിച്ചു.. :-P

ഏകലവ്യ

അഭിപ്രായങ്ങള്‍

 1. പ്രണയം...
  അനിർവ്വചനീയമായ വികാരവിക്ഷോഭം തന്നെയാണ്...
  യുക്തിവാദത്തിന്റെയോ വിശ്വാസത്തിന്റെയോ പുതപ്പു കൊണ്ടോ അതിനെ നമുക്ക് മൂടാം.പക്ഷേ പ്രണയം തുളുമ്പുന്ന ഹൃദയത്തിന്റെ രക്തവർണ്ണം സകല മൂടുപടങ്ങളെയും ഏകീഭവിപ്പിയ്ക്കുന്നു.
  പ്രണയത്തെ പരിമിതപ്പെടുത്തുന്ന കാഴ്ച്ചപ്പാടുകൾ പ്രണയത്തെ കെട്ടിയിടുന്ന പാരമ്പര്യത്തിന്റേതാണ്...
  അച്ഛനമ്മമാരുടേതാണ്...
  പക്ഷേ പ്രണയിനിയും അതിന്റെ പരിമിതികൾ പഠിപ്പിച്ചു എന്നു വരികിൽ....
  ഹാ കഷ്ടം എന്ന് പറയുകയേ നിവൃത്തിയുള്ളൂ....

  മറുപടിഇല്ലാതാക്കൂ
 2. അഖി യുടെ ലീലാ വിലാസങ്ങള്‍ :)

  മറുപടിഇല്ലാതാക്കൂ
 3. വായിക്കരുത് എന്ന് പറഞ്ഞാലേ നിങ്ങളൊക്കെ വായിക്കു എന്നെനിക്കറിയാം.. അതോണ്ടാ അങ്ങനെ ഒരു കൊലച്ചതി ചെയ്തത്..
  @രഞ്ജു.ബി.കൃഷ്ണ,കണ്ണന്‍,യുനുസ്‌ കൂള്‍ : വളരെയേറെ നന്ദി..

  @രഞ്ജു.ബി.കൃഷ്ണ : അവള്‍ടെ രൗദ്ര ഭാവം കാണുമ്പോള്‍ ഭാവിയെ കുറിച്ചൊരു പേടി.. അതാ ഇങ്ങനെ എഴുതിയത്..

  മറുപടിഇല്ലാതാക്കൂ
 4. അപ്പോ രണ്ടാളും കൂടി 'ബൂത്യാ'യിന്നാണോ?

  മറുപടിഇല്ലാതാക്കൂ
 5. നന്നായിരിക്കുന്നു.
  പ്രണയം ഒരു രോഗമാണ്‌..
  ഈ രോഗത്തിന്റെ പ്രത്യേകത എന്തെന്നാൽ, രോഗത്തിനു രോഗം തന്നെയാണ്‌ മരുന്ന് എന്നതാണ്‌!

  മറുപടിഇല്ലാതാക്കൂ
 6. @ബിജു ചേട്ടന്‍ : ഈ ബിജു ചേട്ടന് എന്തിന്‍റെ കേടാ? ഞങ്ങള് തമ്മില്‍ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല..ചേ.. ഇത്തരം കാര്യങ്ങളൊക്കെ പബ്ലിക്‌ ആയി ചോദിക്കാന്‍ പാടുണ്ടോ? ഹിഹി..

  മറുപടിഇല്ലാതാക്കൂ
 7. @Sabu M H : അനുഭവം കുരു അല്ലെ? അപ്പുറത്തെ ആള്‍ക്കും ഈ രോഗം വരാന്‍ ഞാന്‍ എന്താ ചെയ്യണ്ടേ?

  മറുപടിഇല്ലാതാക്കൂ
 8. ഓരോ പ്രണയങ്ങളും മനസ്സിന്റെ സമാധാനം കളയുന്നു

  മറുപടിഇല്ലാതാക്കൂ
 9. @കൊമ്പന്‍ : ആ പറഞ്ഞത് ശരിയാ.. മനസ്സിന്‍റെ വിങ്ങലുകള്‍ പലപ്പോഴും അസഹനീയമാണ്.

  മറുപടിഇല്ലാതാക്കൂ
 10. പ്രണയത്തക്കുറിച്ച്.. പ്രണയിച്ച് മാത്രം അറിയുക.. അല്ല അങ്ങനയേ അറിയാന്‍ സാധിക്കൂ..കാരണം അത് അനിര്‍വ്വചനീയമാണ്!

  മറുപടിഇല്ലാതാക്കൂ
 11. @സ്വന്തം സുഹൃത്ത് : പ്രണയം പ്രണയിച്ചു അറിഞ്ഞു കൊണ്ടിരിക്കുവാ.. നിങ്ങളുടെ ഒക്കെ അനുഗ്രഹം ഉണ്ടെങ്കില്‍ എന്നും എനിയ്ക്ക് ആ പ്രണയം സ്വന്തമായിരിക്കും. Thank You So Much..

  മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തട്ടിക്കൂട്ട് നൃത്തം അഥവാ ഫ്യുഷന്‍ ഡാന്‍സ്

                  എന്‍റെ സകലമാന തട്ടികൂട്ടു വികൃതികളുടെയും സമയം അഥവാ സുവര്‍ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാനാവുന്നത് ആയിരുന്നു 6 C എനിക്ക് സമ്മാനിച്ച നിമിഷങ്ങള്‍ . മാജിക്‌ കൊണ്ടും സ്കൗട്ടിലെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ഞാനെന്ന പാവം തൊട്ടാവാടി കൊഞ്ചി പിള്ളയ്ക്ക്  മറ്റു പല കോംപ്ലാന്‍ പിള്ളേര്‍ക്ക്   ടീച്ചറുമാരുടെ പൊന്നോമന എന്ന സ്ഥിരമായ വിശേഷണം കിട്ടിയിരുന്നത് പോലെ ചില വിശേഷണങ്ങള്‍ വല്ലപ്പോഴുമായി അനുഗ്രഹിച്ചു കിട്ടിയ നിമിഷങ്ങള്‍..അന്നാണ് ഈ സംഭവം നടക്കുന്നത്... പതിവുപോലെ സ്കൂളിലെ ബാലകലോത്സവം നടക്കാന്‍ പോകുന്നു.. മുകളിലും താഴെയുമായി താല്‍കാലികമായി തട്ടിക്കൂട്ടുന്ന പ്രത്യേക രംഗവേദി യു.പി സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്‌.. ഒരേ സമയം രണ്ടു വേദികളിലും പ്രത്യേക കലാപരിപാടികള്‍ നടക്കും.. അന്നെ വരെ പ്രസംഗത്തില്‍ മാത്രം പങ്കെടുത്തിരുന്ന എനിക്കും ഒരു ആഗ്രഹം ( ബ്രേക്ക്‌ ഡാന്‍സിന്‍റെ എ.ബി.സി.ഡി പോലും അറിയാത്ത എന്‍റെ അത്യാഗ്രഹം എന്ന് പറയുക ആയിരിക്കും കൂടുതല്‍ നല്ലത് ).  ബാലകലോത്സവം നടക്കാന്‍ ഒരാഴ്ച്ച മാത്രം ബാക്കി നില്‍ക്കെ ഞാനും എന്‍റെ സുഹൃത്തും* ഒട്ടും ആലോചികാതെ തന്നെ അങ്ങനെ ആ കഠിന തീരുമാനം

പ്രണയമുട്ട

ദുരന്തസൂചനയുടെ ഡ്യൂപ്ലിക്കേറ്റ്‌ കോപ്പി : Releasing Soon.... എന്‍റെ ആദ്യ പ്രണയം..ഒരു കൊച്ചു സുന്ദരി കുട്ടിയോട്...  മഴവില്‍ നിറമുള്ള പട്ടുകുട ചൂടി വന്ന ആ പട്ടുപാവാടക്കാരിയോട്...  റീത്ത..അതെ പ്രണയമെന്ന വാക്കുപോലും കേള്‍ക്കാത്ത പ്രായത്തില്‍ എന്‍റെ അരികില്‍ നാലാം തരത്തില്‍ ഒപ്പമിരുന്നു പഠിച്ചവള്‍ .അവളുടെയും അവളോടൊപ്പം ഞാന്‍ ചിലവഴിച്ച മറക്കാന്‍ കഴിയാത്ത, ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഓര്‍മകളില്‍ ഒളിച്ചുവെക്കപ്പെട്ട ഒരു കുഞ്ഞു അസൂയയുടെ കഥ.  ഒപ്പം എന്‍റെ കൂടെ എന്നോടൊപ്പം നീണ്ട അഞ്ചു വര്‍ഷം ഒന്നിച്ചു പഠിച്ച  എന്‍റെ ആത്മസുഹൃത്തായ മുള്ളന്‍പന്നി എന്ന് ഞാന്‍ സ്നേഹത്തോടെ വിളിക്കുന്ന മൈക്കിള്‍ ആന്‍റോയെ   ഞാന്‍ അസൂയയോടെ നേരിട്ട കഥ..  " ഓര്‍ക്കുന്നു കള്ളി..  ഇന്നും ഞാന്‍.. നിന്നെ..,നിന്നെ മാത്രം..... മറ്റൊരു കാവ്യത്തില്‍ പിറന്ന മറ്റൊരു പ്രണയമായ്‌.. "   അടുത്ത് തന്നെ നിങ്ങള്‍ക്കും വായിക്കാന്‍ അവസരമോരുക്കാമെന്ന വിശ്വാസത്തോടെ ഞാനും കാത്തിരിക്കുന്നു... ആമുഖം : ഒന്ന് മു

ഒരു ടര്‍ക്കിഷ് കവിത - ഫേസ്ബുക്കില്‍ കണ്ടതിന്‍റെ കാര്‍ട്ടൂണ്‍