ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തമാശ

അയാള്‍ ചിരിക്കുകയായിരുന്നു. അഭിമാനം കൊള്ളുന്ന ചിരി.
അയാള്‍ പറയുന്ന തമാശ ആളുകള്‍ ഏറ്റെടുത്തിരിക്കുന്നു.
അഭിമാനത്തില്‍ ആലസ്യം പൂണ്ട് അയാള്‍ പറഞ്ഞു.
'ഞാന്‍ എല്ലാം തുറന്നു പറയുന്നവനാണ്. മനസ്സില്‍ തോന്നിയതെന്തും ഞാന്‍
തുറന്നു പറയും'

തന്റെ തമാശയ്ക്ക് അശ്ലീലതയുടെ അനാവശ്യ അലങ്കാരമുണ്ട് എന്ന് കരുതി
അകന്നു പോയവരെ അയാള്‍ പുച്ഛിച്ചു തള്ളി.

'അവര്‍ എന്റെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ അല്ല, ആയിരുന്നെങ്കില്‍ അവര്‍ക്ക് എന്റെ തമാശകള്‍ സ്വീകാര്യമാവുമായിരുന്നു'
ഒരു ഭര്‍ത്താവായിട്ടും , ഒരു അച്ഛനായിട്ടും അയാളുടെ കൗതുകലോകം വളര്‍ന്നു പന്തലിക്കുകയായിരുന്നു.

'പക്വത എത്താത്തവര്‍', 'കപട മനസ്സിനുടമകള്‍', 'പകല്‍ മാന്യന്‍മാര്‍'
അയാളുടെ തമാശകള്‍ക്ക് ചെവി കൊടുക്കാത്തവരെ പകല്‍ വെളിച്ചത്തിലും
സോഷ്യല്‍ മീഡിയയുടെ മറവിലും അയാള്‍ വിമര്‍ശിച്ച് കളിയാക്കി വിശകലനം ചെയ്ത് ആനന്ദപുളകിതനായി.

ചിലപ്പോള്‍ പൊതുവേദിയില്‍ മറ്റുള്ളവരെ 'ഇതാ അയാള്‍ തമാശ പറയാന്‍
പോകുന്നു ' എന്ന് പറഞ്ഞു തന്റെ പ്രവചനമികവില്‍
 സ്വയം മറന്ന് വാചാലനായി.

'ശരിയല്ല ഒന്നും' എന്ന് പറഞ്ഞവരോട് അയാള്‍ വീണ്ടും പറഞ്ഞു.
' ഞാന്‍ എല്ലാം തുറന്നു പറയുന്നവനാണ്, മറ്റുള്ളവര്‍ക്ക് വേദനിക്കുമോ എന്ന്
നോക്കേണ്ട കാര്യം എനിക്കില്ല, അവര്‍ ഭീരുക്കള്‍! '

മറ്റുള്ളവരുടെ സ്വകാര്യ നിമിഷങ്ങള്‍ പല രൂപത്തിലും പങ്കുവയ്ക്കുന്നതില്‍
അയാള്‍ ഹരംപൂണ്ടു. മറ്റുള്ളവരുടെ വേദനകള്‍ അവരുടെ കഴിവുകേടുകളായി ഉയര്‍ത്തികാട്ടി നിറം പകര്‍ന്നവതരിപ്പിച്ച് അയാള്‍ ചിരിച്ചമര്‍ന്നു. അശ്ലീല ദൃശ്യങ്ങളില്‍ മതിമറന്ന് തമാശകള്‍ നിര്‍മ്മിച്ച് രസിച്ച അയാള്‍ , ഒരിക്കല്‍ സുഹൃത്തുക്കള്‍ അയാളില്‍ നിന്നും അകന്നുമാറി ഒരു പുതിയ തമാശ ഒറ്റയ്ക്ക് നുകരുന്നത് കണ്ടു അത്ഭുതപ്പെട്ടു.

പങ്കുവെയ്ക്കാനുള്ള ആര്‍ത്തിയോടെ ഓടിയടുത്ത അയാള്‍ കണ്ട ദൃശ്യം തന്റെ പൊന്നോമനയെ ചിലര്‍ ചേര്‍ന്ന് പങ്കുവയ്ക്കുന്നതായിരുന്നു.
അയാള്‍ ആദ്യമായി നിശബ്ദതയുടെ വേദനയില്‍ അമര്‍ന്നിരുന്ന നിമിഷം.
സുഹൃത്തുക്കള്‍ അയാളുടെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞു.
'അയാള്‍ എല്ലാം തുറന്നു പറയുന്നവനാണ്, എല്ലാം തുറന്നു വെയ്ക്കപ്പെട്ട
അയാളുടെ ജീവിതം എത്ര നിര്‍മലം, അല്ലെ !! '
അപ്പോള്‍ അയാള്‍ ചിരിക്കുകയായിരുന്നു.
അഭിമാനം തകര്‍ന്ന ഭ്രാന്തമായ ചിരി.

അഭിപ്രായങ്ങള്‍

  1. തിരിച്ചടികൾ നേരിടുമ്പോഴേ അകക്കണ്ണ് തുറക്കപ്പെടുകയുള്ളു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഒരു പോസ്റ്റ്‌ അതിനിത്രെപെട്ടന്ന്‍ ഒരു മറുപടി.. സമ്മതിച്ചിരിക്കുന്നു..

      ഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രണയമുട്ട

ദുരന്തസൂചനയുടെ ഡ്യൂപ്ലിക്കേറ്റ്‌ കോപ്പി : Releasing Soon.... എന്‍റെ ആദ്യ പ്രണയം..ഒരു കൊച്ചു സുന്ദരി കുട്ടിയോട്...  മഴവില്‍ നിറമുള്ള പട്ടുകുട ചൂടി വന്ന ആ പട്ടുപാവാടക്കാരിയോട്...  റീത്ത..അതെ പ്രണയമെന്ന വാക്കുപോലും കേള്‍ക്കാത്ത പ്രായത്തില്‍ എന്‍റെ അരികില്‍ നാലാം തരത്തില്‍ ഒപ്പമിരുന്നു പഠിച്ചവള്‍ .അവളുടെയും അവളോടൊപ്പം ഞാന്‍ ചിലവഴിച്ച മറക്കാന്‍ കഴിയാത്ത, ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഓര്‍മകളില്‍ ഒളിച്ചുവെക്കപ്പെട്ട ഒരു കുഞ്ഞു അസൂയയുടെ കഥ.  ഒപ്പം എന്‍റെ കൂടെ എന്നോടൊപ്പം നീണ്ട അഞ്ചു വര്‍ഷം ഒന്നിച്ചു പഠിച്ച  എന്‍റെ ആത്മസുഹൃത്തായ മുള്ളന്‍പന്നി എന്ന് ഞാന്‍ സ്നേഹത്തോടെ വിളിക്കുന്ന മൈക്കിള്‍ ആന്‍റോയെ   ഞാന്‍ അസൂയയോടെ നേരിട്ട കഥ..  " ഓര്‍ക്കുന്നു കള്ളി..  ഇന്നും ഞാന്‍.. നിന്നെ..,നിന്നെ മാത്രം..... മറ്റൊരു കാവ്യത്തില്‍ പിറന്ന മറ്റൊരു പ്രണയമായ്‌.. "   അടുത്ത് തന്നെ നിങ്ങള്‍ക്കും വായിക്കാന്‍ അവസരമോരുക്കാമെന്ന വിശ്വാസത്തോടെ ഞാനു...

തട്ടിക്കൂട്ട് നൃത്തം അഥവാ ഫ്യുഷന്‍ ഡാന്‍സ്

                  എന്‍റെ സകലമാന തട്ടികൂട്ടു വികൃതികളുടെയും സമയം അഥവാ സുവര്‍ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാനാവുന്നത് ആയിരുന്നു 6 C എനിക്ക് സമ്മാനിച്ച നിമിഷങ്ങള്‍ . മാജിക്‌ കൊണ്ടും സ്കൗട്ടിലെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ഞാനെന്ന പാവം തൊട്ടാവാടി കൊഞ്ചി പിള്ളയ്ക്ക്  മറ്റു പല കോംപ്ലാന്‍ പിള്ളേര്‍ക്ക്   ടീച്ചറുമാരുടെ പൊന്നോമന എന്ന സ്ഥിരമായ വിശേഷണം കിട്ടിയിരുന്നത് പോലെ ചില വിശേഷണങ്ങള്‍ വല്ലപ്പോഴുമായി അനുഗ്രഹിച്ചു കിട്ടിയ നിമിഷങ്ങള്‍..അന്നാണ് ഈ സംഭവം നടക്കുന്നത്... പതിവുപോലെ സ്കൂളിലെ ബാലകലോത്സവം നടക്കാന്‍ പോകുന്നു.. മുകളിലും താഴെയുമായി താല്‍കാലികമായി തട്ടിക്കൂട്ടുന്ന പ്രത്യേക രംഗവേദി യു.പി സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്‌.. ഒരേ സമയം രണ്ടു വേദികളിലും പ്രത്യേക കലാപരിപാടികള്‍ നടക്കും.. അന്നെ വരെ പ്രസംഗത്തില്‍ മാത്രം പങ്കെടുത്തിരുന്ന എനിക്കും ഒരു ആഗ്രഹം ( ബ്രേക്ക്‌ ഡാന്‍സിന്‍റെ എ.ബി.സി.ഡി പോലും അറിയാത്ത എന്‍റെ അത്യാഗ്രഹം എന്ന് പറയുക ആയിരിക്കും കൂടുതല്‍ നല്ലത് ).  ബാലകലോത്സവം നടക്കാന്‍ ഒരാഴ്ച്ച മാത്രം ബാക്കി നില്‍ക്കെ ഞാനും...

അതിരപ്പിള്ളിയും കടന്നൊരു വെള്ള-ച്ചാട്ടം - ഭാഗം2

ദാ ..ദിപ്പോള്‍ തന്നെ ആ സിക്സ്പാക്ക് ഭുജി വിളിച്ചിരുന്നു.. രണ്ടാം ഭാഗം ഇന്ന് തന്നെ റിലീസ് ചെയ്യൊന്നു അറിയാനാണ് വിളിച്ചത്. " കണ്ടാ..അപ്പൊ എനിക്കും ആരാധകരുണ്ട് ലെ? " "അതല്ല മോനെ,നീ എത്രത്തോളം പണിയും എന്നറിഞ്ഞിട്ട് വേണം എനിക്ക് നിനക്കിട്ട് പണിയാന്‍ " കക്ഷി ശരിക്കും പണി കൊടുക്കണ ആളന്യാ , ഞങ്ങടെ കൊച്ചു മൊയലാളി, അതോണ്ട് ഞാനൊന്ന് ചിരിച്ചു ,താമസിയാതെ എഴുതാം എന്ന് വാക്കും കൊടുത്തു.  "ഒരു വായനക്കാരന്‍റെ കാത്തിരിപ്പ്‌ "  എന്നൊരു മനസ്സ് കുളിര്‍ക്കുന്ന ഡയലോഗും കാച്ചിയാണ് കക്ഷി ഫോണ്‍ വെച്ചത്. അങ്ങനെ അതിരപ്പിള്ളിയും കടന്നൊരു വെള്ള-ച്ചാട്ടം - ഭാഗം ഒന്നും കടന്നു ഞാന്‍ വീണ്ടും ചാടുന്നു... രണ്ടാം ഭാഗം  അങ്ങനെ വിശ്വപ്രസിദ്ധമായ ശക്തന്‍ അണ്‍കംഫര്‍ട്ട്സ്റ്റേഷനും കണ്ടു വിനയകുനിയനായി,  കോര്‍പ്പറേഷന്റെ ജാതകനു സ്തുതിയും പാടി , മൂടൊന്നു നനച്ചു അസ്താന തിലകകുറിയും മാച്ച് , വാള് വീശാതെ ഒരുവിധം പുറത്തുകടന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ഇത്രെയധികം എലികളെ ഉല്‍പാദിപ്പിക്കുന്ന നഗരത്തിലെ ഏകസ്ഥലം എന്ന വിശേഷണത്തിന് പുറമേ ,ശക്തന്റെ സൈന്യത്തെ തോല്‍പ്പിക്...