ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തമാശ

അയാള്‍ ചിരിക്കുകയായിരുന്നു. അഭിമാനം കൊള്ളുന്ന ചിരി.
അയാള്‍ പറയുന്ന തമാശ ആളുകള്‍ ഏറ്റെടുത്തിരിക്കുന്നു.
അഭിമാനത്തില്‍ ആലസ്യം പൂണ്ട് അയാള്‍ പറഞ്ഞു.
'ഞാന്‍ എല്ലാം തുറന്നു പറയുന്നവനാണ്. മനസ്സില്‍ തോന്നിയതെന്തും ഞാന്‍
തുറന്നു പറയും'

തന്റെ തമാശയ്ക്ക് അശ്ലീലതയുടെ അനാവശ്യ അലങ്കാരമുണ്ട് എന്ന് കരുതി
അകന്നു പോയവരെ അയാള്‍ പുച്ഛിച്ചു തള്ളി.

'അവര്‍ എന്റെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ അല്ല, ആയിരുന്നെങ്കില്‍ അവര്‍ക്ക് എന്റെ തമാശകള്‍ സ്വീകാര്യമാവുമായിരുന്നു'
ഒരു ഭര്‍ത്താവായിട്ടും , ഒരു അച്ഛനായിട്ടും അയാളുടെ കൗതുകലോകം വളര്‍ന്നു പന്തലിക്കുകയായിരുന്നു.

'പക്വത എത്താത്തവര്‍', 'കപട മനസ്സിനുടമകള്‍', 'പകല്‍ മാന്യന്‍മാര്‍'
അയാളുടെ തമാശകള്‍ക്ക് ചെവി കൊടുക്കാത്തവരെ പകല്‍ വെളിച്ചത്തിലും
സോഷ്യല്‍ മീഡിയയുടെ മറവിലും അയാള്‍ വിമര്‍ശിച്ച് കളിയാക്കി വിശകലനം ചെയ്ത് ആനന്ദപുളകിതനായി.

ചിലപ്പോള്‍ പൊതുവേദിയില്‍ മറ്റുള്ളവരെ 'ഇതാ അയാള്‍ തമാശ പറയാന്‍
പോകുന്നു ' എന്ന് പറഞ്ഞു തന്റെ പ്രവചനമികവില്‍
 സ്വയം മറന്ന് വാചാലനായി.

'ശരിയല്ല ഒന്നും' എന്ന് പറഞ്ഞവരോട് അയാള്‍ വീണ്ടും പറഞ്ഞു.
' ഞാന്‍ എല്ലാം തുറന്നു പറയുന്നവനാണ്, മറ്റുള്ളവര്‍ക്ക് വേദനിക്കുമോ എന്ന്
നോക്കേണ്ട കാര്യം എനിക്കില്ല, അവര്‍ ഭീരുക്കള്‍! '

മറ്റുള്ളവരുടെ സ്വകാര്യ നിമിഷങ്ങള്‍ പല രൂപത്തിലും പങ്കുവയ്ക്കുന്നതില്‍
അയാള്‍ ഹരംപൂണ്ടു. മറ്റുള്ളവരുടെ വേദനകള്‍ അവരുടെ കഴിവുകേടുകളായി ഉയര്‍ത്തികാട്ടി നിറം പകര്‍ന്നവതരിപ്പിച്ച് അയാള്‍ ചിരിച്ചമര്‍ന്നു. അശ്ലീല ദൃശ്യങ്ങളില്‍ മതിമറന്ന് തമാശകള്‍ നിര്‍മ്മിച്ച് രസിച്ച അയാള്‍ , ഒരിക്കല്‍ സുഹൃത്തുക്കള്‍ അയാളില്‍ നിന്നും അകന്നുമാറി ഒരു പുതിയ തമാശ ഒറ്റയ്ക്ക് നുകരുന്നത് കണ്ടു അത്ഭുതപ്പെട്ടു.

പങ്കുവെയ്ക്കാനുള്ള ആര്‍ത്തിയോടെ ഓടിയടുത്ത അയാള്‍ കണ്ട ദൃശ്യം തന്റെ പൊന്നോമനയെ ചിലര്‍ ചേര്‍ന്ന് പങ്കുവയ്ക്കുന്നതായിരുന്നു.
അയാള്‍ ആദ്യമായി നിശബ്ദതയുടെ വേദനയില്‍ അമര്‍ന്നിരുന്ന നിമിഷം.
സുഹൃത്തുക്കള്‍ അയാളുടെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞു.
'അയാള്‍ എല്ലാം തുറന്നു പറയുന്നവനാണ്, എല്ലാം തുറന്നു വെയ്ക്കപ്പെട്ട
അയാളുടെ ജീവിതം എത്ര നിര്‍മലം, അല്ലെ !! '
അപ്പോള്‍ അയാള്‍ ചിരിക്കുകയായിരുന്നു.
അഭിമാനം തകര്‍ന്ന ഭ്രാന്തമായ ചിരി.

അഭിപ്രായങ്ങള്‍

  1. തിരിച്ചടികൾ നേരിടുമ്പോഴേ അകക്കണ്ണ് തുറക്കപ്പെടുകയുള്ളു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഒരു പോസ്റ്റ്‌ അതിനിത്രെപെട്ടന്ന്‍ ഒരു മറുപടി.. സമ്മതിച്ചിരിക്കുന്നു..

      ഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തിരിച്ചറിവ്

{ഞാനും നീയും എന്ന എന്റെ സുഹൃത്ത്‌ പി.വി.ജോണിന്റെ പോസ്റ്റിനു കമന്റ്‌ ആയി എഴുതിയത് } ഞാനും നീയും ഒരൊറ്റ മനസ്സായിരുന്നപ്പോഴും ഒരു ശരീരമായിരുന്നപ്പോഴും ഓര്‍ത്തിരുന്നില്ല  രണ്ടു വ്യത്യസ്ത വാക്കുകള്‍ ആണെന്ന്...  

മെസ്സേജ്

മെസ്സേജ്  എനിക്ക് ഈയിടെയായി ധാരാളം മെസ്സേജ് ലഭിക്കുന്നുണ്ട്...  സൌഹൃതം വില്‍ക്കാനുണ്ട്ത്രേ!!! ആണുങ്ങള്‍ക് പെണ്‍സൌഹൃതത്തിനും തിരിച്ചും  ഒരു പ്രത്യേക ഫോര്‍മാറ്റില്‍ മെസ്സേജ് അയച്ചാല്‍ മതിയത്രേ...  സൌഹൃതം കിലോകണക്കിനു ലഭിക്കും...  അതിനെതിരെ പ്രതികരിക്കണമെന്ന് നിശ്ചയിച്ച എന്റെ കപടമനസ്സ്,  പുരോഗമന ആശയത്തിനു എതിരാകാം  എന്ന ഒരുപായം കണ്ടെത്തി നിമിഷങ്ങല്‍ക്കുളില്‍ തന്നെ സെന്റ്‌ ബട്ടണ്‍ അമര്‍ത്തി..

ഒരു കഥാ മത്സരത്തിന്‍റെ ഭാഗമായി എഴുതിയത്

ഇത് വരെ ആരും  കണ്ടിട്ടില്ലാത്ത ഒരാള്‍   ഇംഗ്ലീഷ് വര്‍ഷം 2045, അല്ല, കൊല്ലവര്‍ഷം 1221 ചിങ്ങം മൂന്നാം തീയ്യതി. അങ്ങനെയാണ് എഴുതേണ്ടത്. കാരണം എഴുത്തിനും പാട്ടിനും സംസാരത്തിനും   എന്തിന് ചിന്തകള്‍ക്ക് വരെ വിലക്കേര്‍പ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ചിന്തകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ പാടില്ലെന്നോ? ,  അതെങ്ങനെ ശരിയാവും, ചിന്തകള്‍ ഓരോന്നും ശക്തമായ നിരീക്ഷണങ്ങള്‍ക്ക് വിധേയമാവും തരത്തിലാണ്   ഇപ്പോഴത്തെ സാങ്കേതികരംഗത്തെ കുതിച്ചുച്ചാട്ടം.  മഹത്തായ ആര്‍ഷഭാരതസംസ്കാരത്തിന്   ചേര്‍ന്ന വിധമാണ് ഈ രാജ്യത്ത് എല്ലാം ഇപ്പോള്‍ നിര്‍മിക്കപ്പെടുന്നത്.    എന്തിനു പറയുന്നു, നിങ്ങളുടെ രഹസ്യനിമിഷങ്ങള്‍ വരെ ക്യാമറയും കൈയ്യിലെ ഞെരമ്പില്‍ കോര്‍ത്ത  ചിപ്പും  കൈവശപ്പെടുത്തിയിരിക്കും.  എന്നിട്ടോ?   ചിന്തകളുടെ ഒരു ചക്രവ്യൂഹത്തിനുള്ളില്‍  അവ വലിച്ചുകീറി നിരീക്ഷണം ചെയ്യും,  ഇംഗ്ലീഷ് വര്‍ഷം 2025ല്‍ ഇവ അറിയപ്പെട്ടിരുന്നത്   "ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എനെബിള്‍ട് സെന്‍ട്രല്‍ സര്‍വര്‍" എന്നായിരുന്നു.  ഇന്നതിന്  ...