ദാ..ദിപ്പോള്‍ തന്നെ ആ സിക്സ്പാക്ക് ഭുജി വിളിച്ചിരുന്നു.. രണ്ടാം ഭാഗം ഇന്ന് തന്നെ റിലീസ് ചെയ്യൊന്നു അറിയാനാണ് വിളിച്ചത്.
" കണ്ടാ..അപ്പൊ എനിക്കും ആരാധകരുണ്ട് ലെ? "
"അതല്ല മോനെ,നീ എത്രത്തോളം പണിയും എന്നറിഞ്ഞിട്ട് വേണം എനിക്ക് നിനക്കിട്ട് പണിയാന്‍ "
കക്ഷി ശരിക്കും പണി കൊടുക്കണ ആളന്യാ , ഞങ്ങടെ കൊച്ചു മൊയലാളി, അതോണ്ട് ഞാനൊന്ന് ചിരിച്ചു ,താമസിയാതെ എഴുതാം എന്ന് വാക്കും കൊടുത്തു.
"ഒരു വായനക്കാരന്‍റെ കാത്തിരിപ്പ് "
എന്നൊരു മനസ്സ് കുളിര്‍ക്കുന്ന ഡയലോഗും കാച്ചിയാണ് കക്ഷി ഫോണ്‍ വെച്ചത്.
അങ്ങനെ അതിരപ്പിള്ളിയും കടന്നൊരു വെള്ള-ച്ചാട്ടം - ഭാഗം ഒന്നും കടന്നു ഞാന്‍ വീണ്ടും ചാടുന്നു...
അങ്ങനെ വിശ്വപ്രസിദ്ധമായ ശക്തന്‍ അണ്‍കംഫര്‍ട്ട്സ്റ്റേഷനും കണ്ടു വിനയകുനിയനായി, കോര്‍പ്പറേഷന്റെ ജാതകനു സ്തുതിയും പാടി , മൂടൊന്നു നനച്ചു അസ്താന തിലകകുറിയും മാച്ച് , വാള് വീശാതെ ഒരുവിധം പുറത്തുകടന്നു.
പരീക്ഷണാടിസ്ഥാനത്തില്‍ ഇത്രെയധികം എലികളെ ഉല്‍പാദിപ്പിക്കുന്ന നഗരത്തിലെ ഏകസ്ഥലം എന്ന വിശേഷണത്തിന് പുറമേ ,ശക്തന്റെ സൈന്യത്തെ തോല്‍പ്പിക്കും വിധം ധൈര്യം പ്രകടിപ്പിച്ച ചില മൂഷികരാജ്ഞിമാര്‍, എന്റെ ചെരിപ്പിനോട് കിന്നാരം ചൊല്ലാന്‍ അടുത്തേക്ക് ഓടിയടുത്ത കാഴ്ച തീര്‍ത്തും ഓമനത്തം തുളുമ്പുന്നതായിരുന്നു എന്ന് പറയാതെ വയ്യ.
ഓടി ഓടി രാജ്ഞിമാര്‍ എന്‍റെ കൊച്ചുവയ്യറിനുള്ളിലും ഇക്കിളിക്കൂട്ടി തുടങ്ങിയോ എന്നതിലാരംഭിച്ച സംശയമഹാമഹം എന്നില്‍ വിശപ്പിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കാന്‍ ഇടയാക്കി . രംഗപൂജ്യനായിട്ടു ഒരുമണിക്കൂറോളം ഞാന്‍ പിന്നിട്ടിരിക്കുന്നു എന്ന യാഥാര്‍ത്യവും , പേഴ്സില്‍ ആകെയുള്ള 350 രൂപ എന്നെയൊന്ന് പുറംലോകം കാണിക്കൂ എന്ന് ആക്രോശിക്കുന്നതു കൊണ്ടും തുറന്നുകിടന്നിരുന്ന ഹോട്ടല്‍ മുറിക്കുള്ളിലെ ആവേശം അധികമൊന്നും കണ്ടില്ലെന്നു നടിക്കാനും എനിക്കായില്ല , എങ്കിലും പ്രായം 21 കഴിഞ്ഞിട്ടും ഒരു പരാധജീവി ഗണത്തില്‍പ്പെടുന്നു എന്ന അനാവശ്യ കുറ്റബോധം ,പലപ്പോഴും പ്രത്യേകിച്ചും ഒരു വിനോദയാത്രാ വേളയില്‍, വീട്ടുക്കാരോട് പൈസ എരക്കാനുള്ള മനക്കട്ടി എന്നില്‍ സംജാതമാക്കിയില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
ഞാന്‍ കണക്കുകൂട്ടി,
ഒരു ചായ + കടി (ആവശ്യത്തിന് ) = രൂ.35
ജ്യൂസ് (ദാഹവും കൊതിയുമകറ്റാന്‍ പാകത്തിന് ) = രൂ.15
ഉച്ചയൂണ് (അഥവാ പൊറോട്ട ) = രൂ.50
യാത്ര (ചുറ്റിയടിക്കല്‍ ) ചെലവ് : രൂ.75
മറ്റു അനാവശ്യ ചിലവുകള്‍ : രൂ.25
-------------------------------------------------------------------
മൊത്തം : രൂ.200
ബാക്കി : രൂ.150
അപ്പൊ കുഴപ്പില്യാ, വെട്ടു തുടങ്ങാം എന്ന് കരുതി ഹോട്ടലിന്റെ പൂമുഖവാതില്‍ക്കല്‍ പുഞ്ചിരിത്തൂകി മാടിവിളിയ്ക്കുന്ന 'വില്പനഉല്സാഹനഉത്പ്രേരകക്കുട്ടപ്പന്മാരെ' നോക്കി അഭിമാനപൂര്‍വ്വം തിരിച്ചും ഒരു പുഞ്ചിരി പാസാക്കി വലതുകാലെടുത്തു വെയ്ക്കാന്‍ നേരം , ദെ വരുന്നു മറ്റൊരു പുഞ്ചിരി,സംശയമില്ല എന്‍റെ നേര്‍ക്ക് തന്നെ,അതും ഒടുക്കത്തെ ബ്രൈറ്റ്നെസ്സ് !!
ആരപ്പാ എന്നെ നോക്കി പുഞ്ചിരിയില്‍ "മാരകച്ചതി" മിക്സ് ചെയ്തു വിതറിയ കക്ഷി എന്നും കൂടി അറിയണ്ടേ!
നമ്മുടെ സാക്ഷാല്‍ "മിറാഷ് " , അത് ശരി ,അപ്പൊ ആ പിശാശിനെ അറിയില്ല ?
"മ്മ്ടെ തോളസീടെ ചെക്കന്‍ ", ഇപ്പോഴും മനസ്സിലായില്ലലേ ,
ഞാന്‍ നേരത്തെ പറഞ്ഞ സുന്ദരസുമുഖസുഭാഷകന്‍ "അഭീഷ് വലിയക്കത്ത് ",പാവം എന്തോ അബദ്ധം പറ്റി മറ്റുള്ളവരേക്കാള്‍ നേരത്തെ എത്തിയതാണ്.
നേരത്തെ എത്തിയെന്നും പറഞ്ഞു മഹാനീയസ്ഥാനം ചാര്‍ത്തികൊടുക്കാന്‍ വരട്ടെ,അവനോടു ഞാന്‍ ഒമ്പത് മണിക്കാ വരാന്‍ പറഞ്ഞത്, മറ്റുള്ളവരോട് ഒമ്പതരയ്ക്കും.
എന്തായാലും പറഞ്ഞാല്‍ അനുസരണശീലി ഉള്ള ചെക്കനാ പത്തുമണിയ്ക്കാണെങ്കിലും മുഹൂര്‍ത്തത്തില്‍ തന്നെ എത്തിയല്ലോ,പണ്ടാരം.
"നീ എന്തെങ്കിലും കഴിച്ചിട്ടാണോടാ വന്നേ ?"
"ഏയ്.. ഒന്നും കഴിച്ചില്ലടാ, നേരത്തെ ഇറങ്ങീലെ,അതോണ്ട് രണ്ടുമുട്ടെം ഒരു പഴോം ഒരു ഗ്ലാസ് പാലും മാത്രേ കിട്ടിയുള്ളൂ ,നല്ല വിശപ്പ് "
എന്തായാലും തൊണ്ടഭാഗ്യം ഉള്ളോനാ, ഇനീ ഇവനെം ശപിച്ചു ഉള്ളതും കൂടി കളയണ്ടല്ലോന്നു വെച്ച് പറഞ്ഞു
"എന്നാ വാ ,വല്ലതും തട്ടാം "
പറഞ്ഞു നാവെടുത്തില്ല , പുള്ളി ഹോട്ടലിന്റെ ഉള്ളില്‍,പിന്നെ മഹിഷാസുരയുദ്ധം,കീചകവധം ,എന്റെതു നിലനില്‍പ്പിന്റെ പോരാട്ടവും , എല്ലാം കഴിഞ്ഞു നൂറിന്റെ നോട്ടെടുത്ത് കൌണ്ടറില്‍ കൊടുത്തപ്പോ യുദ്ധത്തില്‍ ഞാന്‍ തോറ്റു ,ഇപ്പൊ രാജാവിന് കപ്പം കൊടുക്കാന്‍ നില്ക്ക്കാണ് ന്ന് ബോധ്യം വന്നു. വീണ്ടും ഒരു മഹാത്യാഗം, അല്ലാതെന്ത് !. ബാക്കി കിട്ടിയ ഇരുപത് രൂപയ്ക്ക് കൂടെ വന്ന പെറുക്കിയുടെ നിര്‍ദേശപ്രകാരം ഊട്ടിപെര്‍ക്കിയും വേടിച്ചു ബാഗിലിട്ടു. അങ്ങനെ ഞാനും അഭീഷും മറ്റുള്ള മഹനീയ വ്യക്തികളെ കാത്തുനില്‍ക്കുന്നതില്‍ പ്രസക്തിയില്ലെന്ന് എകഖണ്ടമായി പ്രഖ്യാപിച്ചുകൊണ്ട് ചാലക്കുടി ലക്ഷ്യമാക്കി യാത്രതിരിച്ചു, ഒന്നുമില്ലെങ്കില്‍ അവരെത്തുന്നതിനു മുന്‍പ് അതിരപ്പിള്ളിയിലേയ്ക്കുള്ള ബസ് വിവരങ്ങള്‍ അന്വേഷിച്ചു വെയ്ക്കാലോ
( വെറുതെയല്ല എനിക്ക് ഒടുക്കത്തെ ആത്മാര്‍ത്ഥത ആണെന്ന് എല്ലാവരും പറയണത് ല്ലെ ? ).
സമയം പതിനൊന്ന് പള്ളിപല്ലുതേപ്പും പള്ളിസെന്റ് പൂശലും പള്ളിയാത്രയും കഴിഞ്ഞു അംഗനമാര്‍ സ്വര്‍ഗീയപരിമളം പരത്തി ഭൂമിയിലേക്ക് എത്തിചേര്‍ന്നിരിക്കുന്നു.
ഒന്നല്ല,രണ്ടല്ല,മൂന്നു വിശ്വസുന്ദരിമാര്‍.
" ആട്ടവും പാട്ടവും തുടങ്ങട്ടെ.."
എന്ന് പറയണമെന്നുണ്ടായിരുന്നുവെങ്കിലും പെട്ടന്നാണ് ഹോസ്റ്റലില്‍ വെള്ളമില്ലാത്തതിന്റെ അടിയന്തിരഫലമായി വിഷേപിക്കപ്പെട്ട "ഹ്രസ്വകാലപരിമള അടിയന്തിരമിസൈല്‍ " മാത്രമായിരുന്നു ആ പരിമളം എന്ന് ഞാന്‍ തിരിച്ചറിഞ്ഞത്.
സംഗതിയുടെ കിടപ്പ് ഏതാണ്ട് ഇങ്ങനെ ചുരുണ്ടികൂടിയുള്ള കിടപ്പായിരുന്നെങ്കിലും, അഷ്ടകോണില്‍ വസ്ത്രം ആസ്ഥാനത്ത് ആയിരുന്നതിനാല്‍, മോഡേണ്‍ വേഷംകെട്ടലില്‍ അവര്‍ കൂടുതല്‍ സുന്ദരികളായിരിക്കുന്നുവെന്നു നാട്ടുക്കാരുടെ ധൃഷ്ടിക്കോണില്‍ നിന്നും ഞങ്ങള്‍ ആണ്‍ക്കുട്ടികള്‍ ഗണിച്ചെടുത്തു. ഇത്രെയും നേരത്തെ കാവല്‍ ഇനി ഒരു ബോഡിഗാര്‍ഡ് എന്ന നിലയില്‍ കൂടി പിന്തുടരുക എന്നത് എന്നെ കൂടുതല്‍ തളര്‍ത്തികളഞ്ഞു.
അംഗനമാര്‍ക്ക് ദാഹിക്കുന്നുണ്ടാവുമോ? സ്വര്‍ഗീയജലസേവയ്ക്ക് സമയമായിരിയ്ക്കുന്നു. അയ്യോ,കണ്ടെത്തിയത് ഞാനല്ല,പാവം ജോസെന്‍ ചേട്ടനാണെ!! കൂട്ടത്തില്‍ തലയും വയറും മുതിര്‍ന്ന ,ഇന്നത്തെ വിനോദയാത്രയുടെ മുഖ്യസൂത്രധാരനുമായ അദ്ധേഹത്തിന് എന്താണെന്നറിയില്ല ,ഹോട്ടലുകളും ഭോജനശാലകളും കാണുമ്പോള്‍ത്തന്നെ മറ്റുളവരുടെ വിശപ്പ് മനസ്സിലാക്കാന്‍ സാധിച്ചിരുന്നു എന്നത് അദ്ധേഹത്തിന്റെ ഒരു കലാചാതുര്യമായാണ് കോളേജ് അദ്ധ്യാപകര്‍ വരെ വിശേഷിപ്പിച്ചിട്ടുള്ളത്. ഏതൊരു പ്രതിസന്ധി ഘട്ടത്തിലും ആര് ചത്താലും ജീവിച്ചാലും, ജയിച്ചാലും തോറ്റാലും ,ഉണ്ണി പിറന്നാലും കരഞ്ഞാലും, ഒരു പോലെ ഒരൊറ്റ വാചകത്തില്‍ പ്രതികരിക്കുന്ന മഹാന്‍ .
" വാ മക്കളെ, കാന്ടീനില്‍ പോകാം "
അദ്ധേഹത്തിന്റെ ഹോളിവുഡ് സിനിമാ അനുകരണ സിദ്ധാന്തങ്ങളില്‍ റാപ്പ് സംഗീതത്തിന്റെ ചടുലതാളങ്ങള്‍ സന്നിവേശിപ്പിച്ച ആര്‍ക്കും എളുപ്പം മനസ്സിലാക്കാന്‍ കഴിയാതിരുന്ന മാസ്മരിക വാക്ചാതുര്യം കാന്റ്ടീനില്‍ പോകാന്‍ നേരം മാത്രം എങ്ങനെ അപ്രതക്ഷ്യമാകുന്നുവെന്നു എനിക്കിപ്പോഴും മനസിലാക്കാനാവാത്ത വസ്തുതയാണ്.
അങ്ങനെ വീണ്ടും ഒരു ഹോട്ടല്‍ ദുരന്തം,പ്രലോഭനങ്ങളില്‍ വീഴാതെ വെറും ഒരു നാരങ്ങാവെള്ളം കഴിച്ചു ഞാനവിടെനിന്നും പുറത്തുചാടി. പിന്നീട് ഈന്തപനയെന്നു ഞാനടക്കം വിശ്വസിച്ചു പാമോയില്‍ എന്ന് തിരുത്തിയ കൂട്ടത്തിലെ മറ്റൊരു ബ്ലോഗ്ഗറും കഥാകൃത്തുമായ ഇച്ചായന്റെ പാമോയില്‍ കാടുകളിലെ വീരഗാഥകള്‍ കേട്ട് തളര്‍ന്നുറങ്ങി അതിരപ്പിള്ളിയിലേക്ക് ഒരു യാത്ര.
നട്ടുച്ചയോടുകൂടി ഞങ്ങളവിടെ എത്തി,വെള്ളച്ചാട്ടത്തില്‍ നിന്ന് തെറിച്ചുയരുന്ന പളുങ്ക് മണികളെ മടിത്തട്ടില്‍ താങ്ങി ഒരു തണുത്ത ഈറന്‍ കാറ്റിലൂടെ അതിരപ്പിള്ളി ഞങ്ങളെ സ്വാഗതം ചെയ്തു.അന്നാലും ചൂട് അസഹനീയം.വെയിലിനെ മുതലെടുക്കാന്‍ വിശറിയും പാള,മുളതൊപ്പികളുമായി കച്ചവടക്കാരും, കുസൃതികളിലൂടെ കുഞ്ഞ് വാനരസേനകളും അവിടം കീഴടക്കിയിരിക്കുന്നു.
"കുറച്ചുനാളായല്ലോ കണ്ടിട്ട്, ഇവിടുതെയ്ക്കു വരാനോക്കെ അവിടതെയ്ക്ക് എങ്ങനെ തോന്ന്യാവോ "
എന്ന പരിഭവവുമായി ഒരു കുരങ്ങച്ചി മുലയും കുലുക്കിഎന്ടടുത്തേയ്ക്ക്
ആഞ്ജനേയാ അരുതാത്തതൊന്നും തോന്നിപ്പിക്കല്ലേ എന്നും പ്രാര്‍ഥിച്ചുകൊണ്ട് ,ക്യാമറയില്‍ അവളുടെ പരിഭവം ഞാന്‍ ഒപ്പിയെടുത്തു.
"ഞാന്‍ എവിടെപ്പോയാലും, ഈ ഫോട്ടോ എന്റെയടുത്തുള്ളിടത്തോളം കാലം നിന്നെ ഞാന്‍ ഓര്‍മ്മിക്കും ചക്കരെ.. "
എന്ന മറുപടിയായിരുന്നു എന്റേത്.
"നിങ്ങളീ ഫോട്ടോ കൊണ്ട് ബ്ലോഗില്‍ ഇട്ടു എന്‍റെ ഈ നഗ്നരൂപം പ്രദര്‍ശിപ്പിച്ചു വല്യകേമന്‍ ആവാന്‍ പോവല്ലേ.. "
അവളുടെ കണ്ണുകള്‍ ഈറനണിയുന്നുണ്ടായിരുന്നു ,പിന്നെ ഒരു കൊഞ്ഞനംകുത്തി അവളോടിപ്പോയി. നാണം കൊണ്ടാവും,അതോ അവള്‍ പിണങ്ങിയോ!
"ഈ വൃത്തിക്കെട്ട സമൂഹം ഈ ബന്ധം അംഗീകരിക്കില്ല, നിന്നെ ഞാന്‍ മറന്നില്ല, ഒരിക്കലും മറക്കില്ല..എന്നോട് ക്ഷമിക്കൂ പ്രിയേ. എന്റെ പ്രാണനാഥേ.. "
കഴിഞ്ഞ വേനലിലാണ് ഞങ്ങള്‍ ആദ്യമായി കണ്ടത്, ഞാന്‍ പാതികഴിച്ച പൂവന്‍പഴം അവള്‍ക്കെറിഞ്ഞു കൊടുത്തത് പ്രേമപൂര്‍വം അവള്‍ കഴിച്ചത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അടുത്ത വരവില്‍ ഒരു ഐസ്ക്രീം നല്‍കി ബന്ധം പുതുക്കാനെത്തിയ ഞാന്‍ കണ്ടത് അവളുടെ നിറമാറില്‍ പറ്റികിടക്കുന്ന ഒരു ചോരകുഞ്ഞിനെയാണ് .
അല്ലാ,എന്താ ഇവിടെ സംഭവം,കഥ എന്താ ഇങ്ങനെ പോണേ എന്ന് തോന്നുന്നുണ്ടോ,
എന്താ ഇപ്പൊ കൊയ്യപ്പം ,പണ്ട് ദൂരദര്‍ശനില്‍ മഹാഭാരതം സീരിയലില്‍, സ്വര്‍ഗത്തില്‍ വെച്ച്, ആദ്യനോക്കില്‍ തന്നെ കണ്ണുകള്‍ ഉടക്കുന്ന ദേവമഹര്‍ഷിക്കും മേനകയ്ക്കും മാനത്ത് നിന്ന് ഒരു ഉണ്ണി പൊട്ടിവീഴണതു ഞാന്‍ കണ്ടതാണ്. ഇനി അങ്ങനെ എങ്ങാനും,പറയാന്‍ പറ്റില്ലലോ, ഞാനല്ലേ ഹീറോ !!
സോറി കേട്ടോ,പെട്ടന്ന് എന്‍റെ മനസ്സൊന്നു ഇടറിപ്പോയി മനസ്സിലെ വിദ്വേഷങ്ങളും വിഷമങ്ങളും എല്ലാം ഊറിക്കൂടി അണക്കെട്ട് പൊട്ടിയൊലിച്ചതാണ്, അല്ലെങ്കിലും ഇനി ഞാന്‍ വളിഞ്ഞ വിരഹപ്രണയകഥകള്‍ എഴുതണ്ടാന്നു വിചാരിച്ചതാ, വായിക്കണ എല്ലാരും ചോദിക്കാ.. "പ്രണയം ഇല്ലാതെ പോസ്റ്റൊന്നും ഇല്ലേടെയ് " എന്ന് .
കിട്ടാത്തമുന്തിരി വല്ലാതെ പുളിക്കണതുകൊണ്ടാണ് കേട്ടാ, എനിക്കൊരു പ്രണയം ഉണ്ടെന്നു പറഞ്ഞിട്ടും എഴുതിയിട്ടും "നിനക്കും പ്രണയമോ" എന്നാ മട്ടിലാ സകല തെണ്ടികളും പരിഹസിക്കുന്നത്. സഹിക്കാന്‍ വയ്യാതോണ്ടാ ഞാനീ കുരങ്ങച്ചീനേം കെട്ടിപ്പിടിച്ചു നടക്കണേ.. ഇനിയെങ്കിലും നിങ്ങളെന്നെ ഒരു കാമുകനായി അംഗീകരിക്കൂ.പ്ലീസ്..
അങ്ങനെ അവള്‍ക്കൊരു ടാറ്റായും പറഞ്ഞു,ഒരു വലിയ ടൂറിസ്റ്റ് ബസ്സിന്റെ മണ്ടയ്ക്ക് ഫ്രണ്ട്സിനെയൊക്കെ നിരത്തി "നാലാള് കാണ്‍കെ ,നോക്കടാ,ഞങ്ങള് വന്ന ബസാ" എന്ന ഭാവത്തില്‍ ഒരു ഫോട്ടോയും എടുത്ത് യാത്ര തുടങ്ങി.
"പന്ത് പേടിച്ച് പന്തള്‍ ഗയാ തോ പന്ത് ഗോളുത്തി പടൈ "
എന്ന് പറഞ്ഞ പോലെ, കുട്ടിയെ പേടിച്ചു അതിരപ്പിള്ളി പോയപ്പോ ദാ നിക്കണ് ഒരു ഉണക്ക സായിപ്പും കിടിലന്‍ മദാമയും . എത്തിയപ്പാടെ ഒരു ഇടുത്താല്‍ പൊട്ടാത്ത ചോദ്യം എന്നോട്.
"ഹവ്മനീ മൈല്‍സ് ദേര്‍ ടു റീച്ച് ദ ബോട്ടം " എന്ന്
"ഇത് ചുരിദാര്‍ ബോട്ടമാണോ, ബിക്കിനി അല്ലെ സായിപ്പേ ഈ മദാമ ഇട്ടേണെ"
എന്നാണ് ആദ്യം വായില്‍ വന്നത് എങ്കിലും , കൂട്ടത്തില്‍ അല്പസ്വല്പ വിദ്യാഭ്യാസം തോന്നിക്കുന്നത് എനിക്കു മാത്രം ആയതുകൊണ്ടാവണം സായിപ്പ് എനിക്കിട്ടു തന്നെ പണിതത് എന്ന് തോന്നാതിരുന്നില്ല .
സംഭവം ഞാന്‍ ആള്‍റെഡി ഒരു ഡിഗ്രി ഹോള്‍ഡര്‍ ആയതുകൊണ്ടും ആയിടയ്ക്ക് ക്ലാസ്സിലെ ടീച്ചറോട് "ഒന്ന് പുറത്തേയ്ക്ക് പോണം "എന്നതിന്
" ടീച്ചര്‍, ഐ വാണ്ട് ടു അങ്ങോട്ട് പോണം " എന്ന്
പറഞ്ഞും അത്യാവശ്യം അനുഭവം ഉള്ളതോണ്ട് പറയല്ല
"എന്‍റെ വായാ മേം അംഗ്രേസി നഹീ ആത്താ "
ഞാന്‍ പറഞ്ഞു "വണ്‍ മൈല്‍ ടു ഗോ സായിപ്പേ-ന്നു"
സായിപ്പുവിളി കുറച്ചു അധികമായി എന്ന് തോന്നിയെങ്കിലും മദാമ്മ വളരെ കുലീനമായി വസ്ത്രധാരണം നടത്തിയ ഒരു മദാലസ ആയതിനാലും
"വണ്ട് പൂവിനോടെന്ന പോലെ " ഞാന്‍ അവരെ പിന്തുടര്‍ന്നു.
തുടരും.
Sho nee ingane njngade kshama pareekshikkalle akhi........... baki kudi varatte vegam... :) narmam ninaku nanne cherum, viraham venda.. athirapalli yatra ithrak kemayennu ipo thonunnu. waiting waiting....
മറുപടിഇല്ലാതാക്കൂ" കണ്ടാ..അപ്പൊ എനിക്കും ആരാധകരുണ്ട് ലെ? "
ഇല്ലാതാക്കൂബാക്കി വഴിയെ വരും, തേങ്ങ ഉടക്കല്‍ മഹാമഹം നടത്തിയ കളരിക്കുട്ടിക്ക് ഒരായിരം നന്ദി .
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂwah!!!!! akhi u r simply superb.... u'll become a big comedian writer... aalukale kudu kuda chirippikkanull kolu nintelund.... continue on this way... bt viraham vendatto... ninak comediya suite... adipoli.... i like it very much... vegam complete cheyyu... we all are waiting... okay...????
മറുപടിഇല്ലാതാക്കൂThank u sumi.... :D
ഇല്ലാതാക്കൂakhiiiiiiiiiiii...i like it...
മറുപടിഇല്ലാതാക്കൂഹാവു സമാധാനമായി..റിന്‍സിക്കു ഇഷ്ട്ടപ്പെടോ എന്ന് പേടിച്ചിരിക്കുകയായിരുന്നു ... ഹഹ.. വീണ്ടും വരണംട്ടോ...
ഇല്ലാതാക്കൂബാക്കി വായനയ്ക്ക് നോക്കി ഇരിക്കുന്നു...
മറുപടിഇല്ലാതാക്കൂബാക്കിയുള്ളവ എഴുതാനായി ഞാനും കാത്തിരിക്കുന്നു
ഇല്ലാതാക്കൂഅതിരപ്പിള്ളി ഞങ്ങടെ അടുത്തായിട്ടും എനിക്കിങ്ങനെയൊന്നും എഴുതാന്‍ തോന്നീല്ലാ.
മറുപടിഇല്ലാതാക്കൂഅതുനന്നായി. അഖി എഴുതീല്ലോ..!
അതിനിപ്പെന്താ..ഇനിയും എഴുതാലോ..
ഇല്ലാതാക്കൂനല്ല വിവരണം - തുടരുക.....
മറുപടിഇല്ലാതാക്കൂനന്ദി ഏട്ടാ..വന്നതിനും വായിച്ചതിനും..ഒത്തിരി നന്ദി..
ഇല്ലാതാക്കൂഅഖി ആ പരിഭവം പറഞ്ഞ കക്ഷി ആ ഒറ്റക്കിരിക്കുന്ന ആളാണോ ?
മറുപടിഇല്ലാതാക്കൂഅപ്പൊ തുടരുകയല്ലേ ...! തുടര്‍ന്നോളൂ ...!!
"പന്ത് പേടിച്ച് പന്തള്‍ ഗയാ തോ പന്ത് ഗോളുത്തി പടൈ " ഇതെന്തെടെയ് ഇത് പുതിയ ചൊല്ലാണോ??
അവള്‍ തന്നെയാ ചേച്ചി.. ആ സുന്ദരിക്കുട്ടീ... പിന്നെ പുതിയ ചൊല്ല് അല്ല അത്..റീമേക്കാ..
മറുപടിഇല്ലാതാക്കൂഅടുത്തായിട്ടും വളരെ മുന്‍പ് മാത്രമേ പോയിട്ടുള്ളൂ. ഇപ്പോള്‍ ആകെ രൂപം മാറി.
മറുപടിഇല്ലാതാക്കൂതുടരട്ടെ...