എന്തെങ്കിലും എഴുതണമെന്നുണ്ട്,നാളുകളേറെയായി എന്തെങ്കിലുമൊക്കെ കുത്തികുറിച്ചിട്ട്.മനസ്സില്‍ നിറയെ അവ്യക്ത ആശയങ്ങള്‍ മാത്രം. വേദനയാല്‍ മനസ്സും ശരീരവും നുറുങ്ങുന്നു.മനസ്സിന്റെ താളം തെറ്റുന്നത് ഞാന്‍ അറിയുന്നില്ല എന്ന് ബോധപൂര്‍വം തെറ്റിദ്ധരിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ആ പിരിയലിന്റെ വേദന അസ്ഥിപഞ്ജരങ്ങളില്‍ മുള്ളുകള്‍ കോര്‍ത്ത് വജ്രായുധം നിര്‍മ്മിക്കുന്നുവെന്നു തോന്നി. എല്ലാം നല്ലതിന് എന്നോര്‍ത്ത് ആശ്വസിക്കാനുള്ള അനിയന്ത്രിത തിടുക്കമായിരുന്നു പ്രവര്‍ത്തിക്കള്‍ക്കെല്ലാം.
എഴുതാനുളളതെല്ലാം അവളെ കുറിച്ചാണ്, മറക്കാന്‍ ശ്രമിക്കും തോറും ഓര്‍മ്മയിലെത്തി കുത്തിനോവിക്കുന്നു. പണ്ട് മുതലേ അങ്ങനെയാണ്. എന്നെ കുത്തിനോവിച്ചു രസിക്കാനുള്ള അവളുടെ പാടവം പറഞ്ഞാല്‍ തീരാത്തതാണ് .
എനിക്കീ ശാപം വേണ്ട!! അവളെ വേണ്ട.. ഒന്നും വേണ്ട.. അല്പം സ്വസ്ഥത മാത്രം മതി..എഴുതി അരിശം തീര്‍ക്കണമെന്നുണ്ട് ..എന്നാല്‍ അവിടെയും അവളുടെ വാക്കുകള്‍ വേട്ടയാടുന്നു.
" നെ കുറിച്ചൊന്നും എഴുതണ്ട പൊന്നു. എനികിഷ്ട്ടല്ലത് "
" എന്റൊ ഓരോ വാക്കിലും നീയുണ്ടാവും, നിന്റെ നിശ്വാസമുണ്ടാവും,അതങ്ങനെയാണ്,
നിന്റെ പേര് വയ്ക്കില്ല പോരേ! "
"ന്നാലും മ്മളെ അറിയണ കുറച്ചു പേരില്ലേ? അവര് വായിച്ചു നോക്ക്യാ എല്ലാം മനസ്സിലാവും.. എന്തിനാ വെറുതെ..എനിക്ക് പേട്യാ.."
എനിക്ക് നഷ്ട്ടപ്പെടാന്‍ ഒന്നുമില്ല എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ അവള്ക്കു നഷ്ട്ടപ്പെടാന്‍ ഒരുപാടുണ്ട് എന്നറിഞ്ഞിട്ടാണോ എന്നറിയില്ല, അവളെക്കുറിച്ച് എഴുതില്ല എന്ന് തന്നെ തീരുമാനിച്ചു.
എഴുത്ത് നിര്‍ത്തി.
അതൊരു ത്യാഗം ആണെന്ന് അവകാശപ്പെടാന്‍ ഒരിക്കലും കഴിയില്ലെനിക്ക് , കാരണം ഞാന്‍ എഴുതാന്‍ തുടങ്ങിയത് തന്നെ അവള്‍ പറഞ്ഞിട്ടായിരുന്നല്ലോ! , അവളുടെ മുന്നില്‍ എന്തൊക്കെയോ ആണെന്ന് തെളിയിക്കാനുള്ള വെമ്പല്‍.. എഴുത്തിന്റെ വേദന അറിയാതെയാണ് ആദ്യം എഴുതിയത്. ഒപ്പം അവളെ എന്നോടടുപ്പിക്കാനും.
പ്രൂഫ് റീഡിംഗ് നടത്താനും തിരുത്തലുകള്‍ വരുത്താനും എന്റെ വിശ്വസ്തയായ കൂട്ടുക്കാരിയെ ഏല്പിച്ചു എന്നത് പൊറുക്കാന്‍ പറ്റാത്ത തെറ്റായാണ് അവള്‍ കണ്ടത്. അന്ന് പക്ഷെ ആ പരിഭവത്തിന് ഒരു സുഖമാണ് തോന്നിയത്,അവളെ വേദനിപ്പിച്ച് ഞാനും സന്തോഷിച്ച നിമിഷം.
ഇന്നലെയാണ് എം.ടിയുടെ "കാലം" വായിച്ചു തീര്‍ത്തത് , ഒറ്റയിരുപ്പില്‍ ഒരു ദിവസം കൊണ്ട് തീര്‍ത്തു . അല്ല വായിച്ചു തള്ളി എന്ന്‍ പറയുന്നതാവും കൂടുതല്‍ ശരി . ഈയടുത്ത് കണക്ക് കൂട്ടലൊക്കെ തെറ്റി കണക്കില്‍ തന്നെ ജീവിതത്തില്‍ ആദ്യ സപ്പ്ളി കിട്ടിയപ്പോഴത്തെ അതെ ഹാങ്ങ് ഓവര്‍ , ആശ്വസമേകുന്നതിനു പകരം എന്റെ് ഭ്രാന്തമായ മനസ്സിനെ യാഥാര്‍ത്ഥ്യബോധത്തിന്‍റെ കയ്പുനീരില്‍ മുക്കി വറുത്തെടുക്കുകയായിരുന്നു . വര്‍ണ്ണപൊലിമയ്ക്ക് നിറഞ്ഞ കോളേജ് ജീവിതം എഴുതി എല്ലാവരെയും സന്തോഷിപ്പിക്കുക എന്ന മോഹത്തിനുംകൂടി അന്ത്യമുണ്ടാക്കാന്‍ കഴിഞ്ഞു ആ വായനയ്ക്ക്.. മുറിവില്‍ പുഴുകുത്താതെ സന്തോഷവും ദുഖവും നിഷ്കളങ്കതയും നിരാശയും പ്രത്യാശയും കൂടി എഴുതാന്‍ കഴിയുന്നത് ബാല്യത്തിലെ ഓര്‍മ്മകള്‍ മാത്രം.
ഇല്ല, എല്ലാത്തിലും ഈ ബാല്യം മാത്രേ ഉള്ളു.
" നീയിപ്പോഴും കുട്ടികളെപ്പോലെയാണ് ആഖി, മനസ്സിന് കരുത്തിലാത്തവന്‍, പണ്ടത്തെ അതെ തൊട്ടാവാടി ചെറുക്കന്‍, മറ്റുളവരെ സന്തോഷിപ്പിക്കാന്‍ ത്യാഗം ചെയ്ത് കരയുന്ന വിഡ്ഢി "
അവളെപ്പഴോ പറഞ്ഞതാണ്..
ഇന്നിപ്പോള്‍ ആ ത്യാഗത്തിന്റെ വേദന ഞാന്‍ അറിയുകയാണ്. അവളെ കുറിച്ച് എഴുതില്ല എന്ന് വാക്ക് തെറ്റിക്കാന്‍ തോന്നുന്നു..
" തെറ്റിച്ചാന്താ??..അവളന്റെ സ്വന്തല്ലാലോ ഇപ്പൊ"
സ്വപ്നത്തിലും, എന്തിനു, എന്റെ ചിന്തകളില്‍ പോലും ഒരിക്കലും പൂര്‍ണമായി സ്വന്തമായിരുന്നില്ല അവള്‍ എന്നറിയുന്നത് ഇന്നാണ് .
ത്യാഗം ചെയ്ത് പിന്നീട് ദുഖിക്കുന്നത് ഇന്നത്തെ സദാചാരലോകയുക്തിക്ക് നിരക്കാത്ത വിചിത്ര പ്രവര്‍ത്തിയായിരിക്കാം. പക്ഷെ ഞാന്‍ ഗാന്ധിജി ഒന്നുമല്ലലോ , പിന്നെ പണ്ട് മുതലേ എനിക്കീ സ്വഭാവദൂഷ്യവുമുണ്ട്.
തലോര്‍ സെന്റ്.തെരെസിറ്റാസ് യൂ.പി സ്കൂളില്‍ ഞാന്‍ അഞ്ചാം ക്ലാസ് എഫില് ക്ലാസ്സ് ലീഡര്‍ ഒക്കെയായി വിലസണ കാലം. ആ പ്രാവശ്യത്തെ ക്രിസ്മസ് ആഘോഷത്തിന് നേതൃത്വം കൊടുത്തത് ഞാനായിരുന്നു.. ഒരു കുട്ടിയില്‍ നിന്നും പത്തുറുപ്പിക , അതായിരുന്നു കണക്ക്. അങ്ങനെ ക്രിസ്മസ് ഡേ ആയി..
തലേദിവസം പറഞ്ഞു വെച്ച പോലെ ഞാനും സുഹൃത്തും കാലത്ത് നേരത്തെ തന്നെ ബാക്കറിയില്‍ എത്തി.ഒരു കുട്ടി കൂടി പൈസ തരാനുണ്ട്,ഒരു പത്തുറുപ്പിക കമ്മി. കുട്ടികളായോണ്ട് കൃത്യം പൈസയാ പിരിച്ചത്. എവിടെയെങ്കിലും പിഴച്ചാ കഴിഞ്ഞു.
"ഞങ്ങടെ പൈസ കൊണ്ടോയി അവന്‍ മിടായി മേടിച്ചു തിന്നു"
എന്നങ്ങാനും പറഞ്ഞാലോ..പോയില്ലേ എല്ലാം..അമ്മ പുസ്തകം മേടിക്കാന്‍ തന്ന പത്തുറുപ്പിക ഇണ്ട് കയ്യില്‍, ഞാനതെടുത്തു പിരിച്ച പൈസയോട് ചേര്ത്തു .
പരിപാടി ഞാന്‍ വിചാരിച്ചതിലും ഉഷാറായി.. പക്ഷെ എനിക്കീ പൈസ പോയത് സഹിക്കാന്‍ പറ്റണില്ല.അമ്മ പുസ്തകം വാങ്ങാന്‍ വന്ന പൈസയാ.
"അഖി എന്തിനാ കരയണെ?"
"എയ്..ഒന്നുല്യാ.."
അന്വേഷകരുടെ എണ്ണം കൂടി.ഞാന്‍ അറിഞ്ഞു,പ്രശ്നം കൂടുതല്‍ വഷളായി.
"നീ കരയാണ്ട് കാര്യം പറയടാ..നമ്മുക്ക് വഴിയുണ്ടാക്കാം.."
പെട്ടന്ന്‍ തോന്ന്യ ബുദ്ധീല് പറഞ്ഞു
"ന്റെ പത്തുറുപ്പിക കാണാല്യ.. ഷര്‍ട്ടിന്റെ പോക്കറ്റിലിട്ടതാ.."
"അത്രേയുള്ളോ!! ഇവിടെ എവിടെലും കാണും പൊട്ടാ. അതിനു കരയാ."
എല്ലാവരും കൂടി ഇപ്പൊ എന്റെല പത്തുറുപ്പിക തപ്പാ.. ഞാനും അവരോടൊപ്പം തപ്പി എന്റെെ കളഞ്ഞു പോവാത്ത പത്തുറുപ്പിക!!
അവള്‍ എന്നില്‍ നിന്ന് കുതറിയോടാന്‍ ശ്രമിക്കുന്നത് ഒരുപാട് തവണ കണ്ടില്ലെന്ന് നടിക്കാന്‍ ശ്രമിച്ചതാണ്,ഒടുവില്‍ അവള്‍ തുറന്നു പറഞ്ഞു, അതും എനിക്ക് ആവശ്യത്തിലേറെ സ്നേഹം ഉമ്മകളിലൂടെ പകര്‍ന്നു തന്ന ദിവസം തന്നെ. ഒരു ബ്രേക്ക് അപ്പ്‌ന്റെ അനിവാര്യത ഉണ്ടെന്നു.. അതെ..അങ്ങനെതന്നെയാണ് അവള്‍ പറഞ്ഞത്.
ജീവിതത്തില്‍ അധികം പരാജയങ്ങള്‍ അറിയാത്ത ഞാന്‍, ഈ അടുത്താണ് പരാജയത്തിന്റെധ കൈപ്പുനീരറിഞ്ഞത്. ഒരു പക്ഷെ അതായിരിക്കാം ഒരു ജീവിതപരാജയയാത്രയില്‍ നിന്നു രക്ഷപ്പെടാനുള്ള അവളുടെ വെമ്പലിന് ആക്കം കൂട്ടിയത്. അങ്ങനെയല്ല എന്നറിഞ്ഞിട്ടു കൂടി അങ്ങനെയാവണം എന്ന് വിശ്വസിച്ചു അവളെ വെറുക്കാനാണ് എന്റെ പാഴ്ശ്രമം.
ഒരു വിജയവിപ്ലവചരിത്രഗാഥ എന്നോടൊപ്പം സൃഷ്ടിക്കാന്‍ പുറപ്പെട്ടവള്‍ , ഒന്നിനും കെല്പ്പി ല്ലാത്തവന്‍ ആണ് ഞാന്‍ എന്ന് ഒരല്പം വൈകിയെങ്കിലും തിരിച്ചറിഞ്ഞ് തിരുത്തിയതില്‍ ഞാന്‍ മനസ്സറിഞ്ഞു സന്തോഷിച്ചു.
കല്യാണത്തിന് ഞാനും പോയിരുന്നു. തെക്ക് ഭാഗത്ത് എവിടെ നിന്നോ ആണ് ചെക്കന്‍ . എന്നെ പോലല്ല. നല്ല വെളുത്ത് ഉയരത്തില്‍ ഒരു സുന്ദരന്‍ ചെക്കന്‍. അവള്‍ക്ക് നന്നായി ചേരുന്നുണ്ടെന്ന് തോന്നി.
ഫോട്ടോ എടുക്കാന്‍ നേരം ഫ്രണ്ട് ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തി, ഒന്ന് ചിരിച്ചു , കൂടെ നിന്ന് ഫോട്ടോ എടുത്തു. ഇടയ്ക്ക് എന്റെ കണ്ണ് നിറഞ്ഞോ? ഇല്ല. ഫോട്ടോ ലാമ്പില്‍ നിന്നുള്ള വെളിച്ചമാണ്, കണ്ണിനു അസഹ്യമായതു കൊണ്ടാവും. ഒറ്റനോട്ടത്തില്‍ അവളും വളരെ ഹാപ്പി ആണെന്ന് തോന്നി.
യാത്ര പറഞ്ഞു പുറത്തേക്ക് നടക്കുമ്പോള്‍ അവള്‍ എന്നെ നോക്കുന്നുണ്ടെന്നു തോന്നി.
ഇല്ല..എല്ലാം എന്റെ തോന്നലാണ്, അവളെന്നല്ല ആരും എന്നെ ശ്രദ്ധിക്കുന്നില്ല.ഹാവു..ആശ്വാ സം.
വീണ്ടും ഒരു ത്യാഗം ചെയ്തപോലെ. എന്നാലും ശരീരത്തിനൊരു വിറയല്‍.. തല കറങ്ങുന്നത് പോലെ, എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ടാല്‍ മതിയെന്ന് തോന്നി. തിരിഞ്ഞു നോക്കാനുള്ള കരുത്തില്ല. ഒരിക്കല്‍ എന്നും കാണണമെന്ന് ആഗ്രഹിച്ചവളെ ജീവിതത്തില്‍ ഇനി ഒരിക്കലും കാണരുതെന്ന് ആശിച്ചുപോയി , ഭര്‍ത്താവിനൊപ്പം നിരവധി വിജയഗാഥകള്‍ അവള്‍ രചിക്കട്ടെ എന്ന് മനസ്സില്‍ നേര്‍ന്നു കൊണ്ട് പുറത്തേക്കിറങ്ങി.
enikkishtaaaaayi
മറുപടിഇല്ലാതാക്കൂഅനവധി അവളുമാര്‍ പോകേണ്ടിയിരിക്കുന്നു, അനിവാര്യമായ വിധിക്കുവേണ്ടി.......... കൊള്ളം..........
മറുപടിഇല്ലാതാക്കൂഫോട്ടോ എടുക്കാന്‍ നേരം ഫ്രണ്ട് ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തി, ഒന്ന് ചിരിച്ചു , കൂടെ നിന്ന് ഫോട്ടോ എടുത്തു. Manassu niraye sneham koduth swanthamakanam ennu aagrahicha alude kalyanathinu poy aashamsa parayendi varunna oru pavam penkuttiyude koode kadha ezhuthamo?
മറുപടിഇല്ലാതാക്കൂIs it ur one experience....???? Nthayaalum ninte inferiority complex cmplt und.... :P kuzhapamilla.... bt thudakkam muthal odukkam vare bayangara senti aayi... akhi alle ezhuthiye so comedy undaavum ennu vijaricha njan vaayikkan thudangiye.. ???? bt cmplt senti aayi poyi.. any way good...vaayichappo enikkum feeleythu... :(
മറുപടിഇല്ലാതാക്കൂഅങ്ങിനെ അത് കഴിഞ്ഞു അല്ലെ.
മറുപടിഇല്ലാതാക്കൂakhiiiiiiiiiiii
മറുപടിഇല്ലാതാക്കൂഈ കുറിപ്പ് ഇഷ്ടായി അഖി...ഇതുപോലെയുള്ള ഒരു സംഭവം എന്റെ ജീവിതത്തിലും ഉണ്ടായത് കൊണ്ട് വായിച്ചു തീര്‍ന്നപ്പോള്‍ അറിയാതെ പലതും ഓര്‍ത്ത് പോയി :-(
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂആശംസകൾ
njan ariyathey entey kannu nananju.....enth kondenn ariyilla may be something similar to my own
മറുപടിഇല്ലാതാക്കൂഅത് സംഭവിച്ചു അല്ലേ.....
മറുപടിഇല്ലാതാക്കൂഅല്ലെങ്കിലും അതങ്ങിനെയാവണം....
ഞാനുമൊരിയ്ക്കൽ ഇങ്ങനെ എഴുതേണ്ടി വന്നേക്കാം.....
poyathu pote,try for d next akhiiii...
മറുപടിഇല്ലാതാക്കൂpoyathu pote,try for d next akhiiii...
മറുപടിഇല്ലാതാക്കൂഅങ്ങനെ അതും സംഭവിച്ചു ല്ലേ ...!
മറുപടിഇല്ലാതാക്കൂകയ്പുനീരില് മുക്കി വറുത്തെടുക്കുകയായിരുന്നു പോട്ടെ സാരോല്ലാ ട്ടോ ...:)
അഖി ഏഴാം ക്ലാസ്സില്‍ ഞാനായിരുന്നു ക്ലാസ്സ് ലീഡര്‍ അത് കൊണ്ട് എന്റെയും പൈസ ഇതേപോലെ പോയി കിട്ടിയ സംഭവം ഉണ്ട് ട്ടോ ...!
പോയതൊന്നും നമുക്കുള്ളതല്ല ഇനി പോകാതെ നോക്കിക്കോ അതാണ് നല്ലത് ...:)
" നീയിപ്പോഴും കുട്ടികളെപ്പോലെയാണ് ആഖി, മനസ്സിന് കരുത്തിലാത്തവന്‍, പണ്ടത്തെ അതെ തൊട്ടാവാടി ചെറുക്കന്‍, മറ്റുളവരെ സന്തോഷിപ്പിക്കാന്‍ ത്യാഗം ചെയ്ത് കരയുന്ന വിഡ്ഢി ".........Really I like it.........
മറുപടിഇല്ലാതാക്കൂ