ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഞാനും എന്റെ സ്വപ്നവും

Dark Nebula Govt.eng.college,Thrissur Sony Ericsson ST15i perl on a tip Govt.eng.college,Thrissur Sony Ericsson ST15i Glory through an eye hole Bangaluru Tippu Palace Nikon Coolpix S5100 pupil of the eye Snehatheeram,Thriprayar Canon Power Shot A1100IS to congregate Govt.eng.college,Thrissur Nikon Coolpix S5100 having no virtues Munnar Nikon Coolpix S5100 jaws of death Cochin Canon Power Shot A1100IS dark lunar fortnight Cochin Canon Power Shot A1100IS horse power Munnar Nikon Coolpix S5100 carbon painting Nattika Beach Nikon Coolpix S5100 divergence Wayanad Sony DSC-S750 natural sky painting Wayanad Sony DSC-S750 Morning Alarm Wayanad Sony DSC-S750

അതിരപ്പിള്ളിയും കടന്നൊരു വെള്ള-ച്ചാട്ടം - ഭാഗം2

ദാ ..ദിപ്പോള്‍ തന്നെ ആ സിക്സ്പാക്ക് ഭുജി വിളിച്ചിരുന്നു.. രണ്ടാം ഭാഗം ഇന്ന് തന്നെ റിലീസ് ചെയ്യൊന്നു അറിയാനാണ് വിളിച്ചത്. " കണ്ടാ..അപ്പൊ എനിക്കും ആരാധകരുണ്ട് ലെ? " "അതല്ല മോനെ,നീ എത്രത്തോളം പണിയും എന്നറിഞ്ഞിട്ട് വേണം എനിക്ക് നിനക്കിട്ട് പണിയാന്‍ " കക്ഷി ശരിക്കും പണി കൊടുക്കണ ആളന്യാ , ഞങ്ങടെ കൊച്ചു മൊയലാളി, അതോണ്ട് ഞാനൊന്ന് ചിരിച്ചു ,താമസിയാതെ എഴുതാം എന്ന് വാക്കും കൊടുത്തു.  "ഒരു വായനക്കാരന്‍റെ കാത്തിരിപ്പ്‌ "  എന്നൊരു മനസ്സ് കുളിര്‍ക്കുന്ന ഡയലോഗും കാച്ചിയാണ് കക്ഷി ഫോണ്‍ വെച്ചത്. അങ്ങനെ അതിരപ്പിള്ളിയും കടന്നൊരു വെള്ള-ച്ചാട്ടം - ഭാഗം ഒന്നും കടന്നു ഞാന്‍ വീണ്ടും ചാടുന്നു... രണ്ടാം ഭാഗം  അങ്ങനെ വിശ്വപ്രസിദ്ധമായ ശക്തന്‍ അണ്‍കംഫര്‍ട്ട്സ്റ്റേഷനും കണ്ടു വിനയകുനിയനായി,  കോര്‍പ്പറേഷന്റെ ജാതകനു സ്തുതിയും പാടി , മൂടൊന്നു നനച്ചു അസ്താന തിലകകുറിയും മാച്ച് , വാള് വീശാതെ ഒരുവിധം പുറത്തുകടന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ഇത്രെയധികം എലികളെ ഉല്‍പാദിപ്പിക്കുന്ന നഗരത്തിലെ ഏകസ്ഥലം എന്ന വിശേഷണത്തിന് പുറമേ ,ശക്തന്റെ സൈന്യത്തെ തോല്‍പ്പിക്...

അതിരപ്പിള്ളിയും കടന്നൊരു വെള്ള-ച്ചാട്ടം - ഭാഗം1

"എബ്ടെക്കാ കാലത്തെന്നെ ഇത്രേ നേരത്തെ!" "ഏയ്‌..ഒന്നൂല്യച്ചാ ഈ അതിരപ്പിള്ളി വരെ.." "ആരാടാ കൂടെ " (അലംബ് ടീംസ് ആണോന്ന്.. ) "കോളേജിലെ കുട്ട്യോളാ അച്ഛാ.. വീക്കെന്‍ഡല്ലേ.. കോഴിക്കോട് പാര്‍ട്ടീസാ .. അവരീന്തിരപ്പിള്ളി കണ്ടട്ടില്ലേയ്.പിന്നെ ആ പുതുക്കാട് ജോസെനും ഉണ്ട്.    ഇന്നാളു കണ്ടില്ലെച്ചന്‍, അവന്‍" അവന്റെ പേര് പറഞ്ഞോണ്ട് ആണോന്നറിയില്ല..പക്ഷെ പിന്നെ കേട്ടത് " ഒരച്ഛന്റെ രോദനം " ആയിരുന്നു . "ഇന്നാളു പോയില്ലേ നീയ്‌.പിന്നെ എന്തിനാ വീണ്ടും.  ങ്ഹാ.. പിള്ളേര് സെറ്റാവുമ്പോ, ആവേശം കൂടുമ്പോ ഒരു വെള്ള ചാട്ടം ഉണ്ടാവും. അച്ഛനെ കുട്ടിയ്ക്ക് അങ്ങനെ ഒരു വെള്ളച്ചാട്ടം വേണ്ടാട്ടാ.." ആ സ്നേഹപ്രകടനത്തില്‍ ഞാന്‍ അലിഞ്ഞു പോവുമെന്ന് അച്ഛന്‍ വിചാരിച്ചു കാണും.   എന്നാലും പ്രലോഭനങ്ങളില്‍ വീഴാതിരിക്കുക എന്നത് യുവാക്കളുടെ കര്‍ത്തവ്യം ആണല്ലോ. "ആ പിന്നെ..അച്ഛാ ആ പഴയ ക്യാമറ.." "എടുത്തോ..പിന്നെ ആര്‍ക്കും കൊടുക്കരുത്‌ ..പിന്നെ ഫോടോന്റെ ഫങ്ങി നോക്കലോക്കെ അവസാനം മതി.ബാറ്ററി എങ്ങാനും തീര്‍...

ത്യാഗങ്ങള്‍ക്ക് വിലയിടുമ്പോള്‍..

എന്തെങ്കിലും എഴുതണമെന്നുണ്ട്,നാളുകളേറെയായി എന്തെങ്കിലുമൊക്കെ കുത്തികുറിച്ചിട്ട്.മനസ്സില്‍ നിറയെ അവ്യക്ത ആശയങ്ങള്‍ മാത്രം. വേദനയാല്‍ മനസ്സും ശരീരവും നുറുങ്ങുന്നു.മനസ്സിന്റെ താളം തെറ്റുന്നത് ഞാന്‍ അറിയുന്നില്ല എന്ന് ബോധപൂര്‍വം തെറ്റിദ്ധരിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ആ പിരിയലിന്റെ വേദന അസ്ഥിപഞ്ജരങ്ങളില്‍ മുള്ളുകള്‍ കോര്‍ത്ത്‌ ‌ വജ്രായുധം നിര്‍മ്മിക്കുന്നുവെന്നു തോന്നി. എല്ലാം നല്ലതിന് എന്നോര്‍ത്ത് ആശ്വസിക്കാനുള്ള അനിയന്ത്രിത തിടുക്കമായിരുന്നു പ്രവര്‍ത്തിക്കള്‍ക്കെല്ലാം. എഴുതാനുളളതെല്ലാം അവളെ കുറിച്ചാണ്, മറക്കാന്‍ ശ്രമിക്കും തോറും ഓര്‍മ്മയിലെത്തി കുത്തിനോവിക്കുന്നു. പണ്ട് മുതലേ അങ്ങനെയാണ്. എന്നെ കുത്തിനോവിച്ചു രസിക്കാനുള്ള അവളുടെ പാടവം പറഞ്ഞാല്‍ തീരാത്തതാണ് . എനിക്കീ ശാപം വേണ്ട!! അവളെ വേണ്ട.. ഒന്നും വേണ്ട.. അല്പം സ്വസ്ഥത മാത്രം മതി..എഴുതി അരിശം തീര്‍ക്കണമെന്നുണ്ട് ..എന്നാല്‍ അവിടെയും അവളുടെ വാക്കുകള്‍ വേട്ടയാടുന്നു.  " നെ കുറിച്ചൊന്നും എഴുതണ്ട പൊന്നു. എനികിഷ്ട്ടല്ലത് " " എന്റൊ ഓരോ വാക്കിലും നീയുണ്ടാവും, നിന്റെ നിശ്വാസമുണ്ടാവും,അതങ്ങനെയാണ്, നിന്റെ...