ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഒരു കഥാ മത്സരത്തിന്‍റെ ഭാഗമായി എഴുതിയത്


ഇത് വരെ ആരും  കണ്ടിട്ടില്ലാത്ത ഒരാള്‍ 



ഇംഗ്ലീഷ് വര്‍ഷം 2045, അല്ല, കൊല്ലവര്‍ഷം 1221 ചിങ്ങം മൂന്നാം തീയ്യതി.
അങ്ങനെയാണ് എഴുതേണ്ടത്. കാരണം എഴുത്തിനും പാട്ടിനും സംസാരത്തിനും  എന്തിന് ചിന്തകള്‍ക്ക് വരെ വിലക്കേര്‍പ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.

ചിന്തകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ പാടില്ലെന്നോ? ,  അതെങ്ങനെ ശരിയാവും,
ചിന്തകള്‍ ഓരോന്നും ശക്തമായ നിരീക്ഷണങ്ങള്‍ക്ക് വിധേയമാവും തരത്തിലാണ്  ഇപ്പോഴത്തെ സാങ്കേതികരംഗത്തെ കുതിച്ചുച്ചാട്ടം.  മഹത്തായ ആര്‍ഷഭാരതസംസ്കാരത്തിന്  ചേര്‍ന്ന വിധമാണ് ഈ രാജ്യത്ത് എല്ലാം ഇപ്പോള്‍ നിര്‍മിക്കപ്പെടുന്നത്. 
 എന്തിനു പറയുന്നു, നിങ്ങളുടെ രഹസ്യനിമിഷങ്ങള്‍ വരെ ക്യാമറയും കൈയ്യിലെ ഞെരമ്പില്‍ കോര്‍ത്ത ചിപ്പും  കൈവശപ്പെടുത്തിയിരിക്കും.
 എന്നിട്ടോ? 
 ചിന്തകളുടെ ഒരു ചക്രവ്യൂഹത്തിനുള്ളില്‍ അവ വലിച്ചുകീറി നിരീക്ഷണം ചെയ്യും,  ഇംഗ്ലീഷ് വര്‍ഷം 2025ല്‍ ഇവ അറിയപ്പെട്ടിരുന്നത്  "ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എനെബിള്‍ട് സെന്‍ട്രല്‍ സര്‍വര്‍" എന്നായിരുന്നു.  ഇന്നതിന് 
"ചക്രവ്യൂഹം" എന്ന് ഭരണകൂടം പേരിട്ടിരിക്കുന്നു.


കഥയിലെ നായകന്‍ "കീചകന്‍" , അയാള്‍ ഒരു വലിയ ആനയുടെ മുന്നില്‍ നഗ്നനായി ശിരസ്സ്  താഴ്ത്തിയിരിക്കുന്നു.  കീചകന്‍ എന്നത് അയാളുടെ യഥാര്‍ത്ഥനാമം  അല്ല കേട്ടോ. അയാളുടെ കൈഞെരമ്പിലെ ചിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത് അങ്ങനെയാണ്.  അയാള്‍ വിവരശേഖരണ 
സമയത്ത് ആവശ്യപ്പെട്ടത് "മഹേശ്വര്‍" എന്ന പേരായിരുന്നു. 

ഇംഗ്ലീഷ് വര്‍ഷം 1900ന് മുമ്പ്, സീത എന്ന പേര് മകള്‍ക്ക് ഇടാന്‍ പോയ കോരനോട്,   "മകള്‍ക്ക് സീത എന്നിടണ്ട കോത എന്നിട്ടാല്‍ മതി, താഴ്ന്ന കുലത്തില്‍പ്പെട്ടവര്‍  അങ്ങനെ നല്ല നാമങ്ങളൊന്നും ഇടണ്ടാ "

എന്ന്‍ കല്പിച്ച അതേ  ജന്മിയുടെ സ്വരമാണ്  ഇന്നത്തെ ഭരണാധികാരികളുടെയും എന്നയാള്‍ മനസ്സിലാക്കി.

ചിപ്പില്‍ അയാളുടെ കുലധര്‍മ്മം (ജോലി)   "ശ്മശാനശവി" എന്നെഴുതിയിരിക്കുന്നു.  ഇംഗ്ലീഷ് വര്‍ഷം  2019ല്‍ പേര്‍ഷ്യയില്‍ ആയിരുന്ന  കീചകന്‍,സ്വന്തം ഫേസ്ബുക്ക്‌ അകൌണ്ടില്‍ 
 "പശുവിനെ കൊല്ലുന്നത് തെറ്റാണോ ? " 
 എന്ന്‍ ചോദിച്ചതിന്‍റെ പ്രത്യാഘാതമായിട്ടായിരുന്നു പിന്നീട്  ചത്ത പശുവിനെയും കാളയെയും പോത്തിനെയും ദഹിപ്പിക്കല്‍ ഒരു കുലത്തൊഴിലായി ലഭിച്ചത്.  ചിലപ്പോഴൊക്കെ "ഭാരതവര്‍ഷ" എന്ന ഈ രാജ്യത്തെ അനീതിക്കെതിരെ ശബ്ദിക്കുന്ന മനുഷ്യശരീരങ്ങളെയും ചുടാന്‍ ഒപ്പം കിട്ടിയിരുന്നുവെങ്കിലും അയാള്‍ സ്വന്തം  ജോലി മൌനത്തോടെ ചെയ്തുകൊണ്ടിരുന്നു.  കാരണം എതിര്‍ത്തുപറയുക എന്നത് ഭാരതവര്‍ഷഭരണഘടനയായ  "മനുസ്മൃതിയില്‍" കീഴ്ജാതിയില്‍പ്പെട്ടവര്‍ക്ക് അനുവദനീയം അല്ലായിരുന്നല്ലോ,  മാത്രവുമല്ല, ശ്മശാനഭൂമിയില്‍ 
കുമ്പിള്‍ കുത്തി കൂലിയായി അയാള്‍ക്ക് വിളമ്പിയിരുന്ന "മാഗി ന്യുഡില്‍സ്" പോലും ഇല്ലാതെയാവാന്‍  ആ ഒരു കാരണം  മതിയായിരുന്നു. 

ശ്മശാനഭൂമിയോട് ചേര്‍ന്നുള്ള ആനത്താവളത്തില്‍ വെച്ചായിരുന്നു 
പാപങ്ങള്‍ ചെയ്തിരുന്ന സാധാരണക്കാരെ ശിരസ്സില്‍ ആനയെക്കൊണ്ട് ചവിട്ടിച്ച് കൊന്നിരുന്നത്.  അതിനുമുന്‍പ്‌,മരണം കാത്തുകിടക്കുന്നവന്‍ താന്‍ ചെയ്ത പാപം ചുട്ടുപൊള്ളുന്ന ഇരുമ്പ്ദണ്ട് കൈയിലെടുത്ത് 
ഏറ്റുപറയണം.  കൈയില്‍ പോള്ളലെറ്റാല്‍ മരണം ഉറപ്പ്.  ഇല്ലെങ്കില്‍ വെറുതെ വിടും. ഇന്നേവരെ ആരും തന്നെ   മരണത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടില്ല എന്നത് ഒരു സത്യം.  ഈ ദൃശ്യങ്ങളെല്ലാം കീചകനും കണ്ടിരുന്നു,നിറമിഴിയോടെ.

 അങ്ങനെ അവസാനം അയാളുടെ ഊഴവും എത്തുകയാണ്.

രാജാവിന്‍റെ ഭാവമണിഞ്ഞ മരണ-ശിക്ഷാവകുപ്പിലെ മന്ത്രി ചോദിച്ചു 

"നിങ്ങള്‍ ആരാണ് ? "

"കീചകന്‍.. ഒരു പാവപ്പെട്ട ശ്മശാന ശവിയാണേ.."

"നിങ്ങളുടെ ഭാര്യയെ നിങ്ങള്‍ എന്തുകൊണ്ട് വീട്ടിനുള്ളില്‍ പൂട്ടിയിട്ടില്ല, സ്ത്രീകള്‍ പുറത്തിറങ്ങരുത്  എന്ന് അറിഞ്ഞുകൂടാ ? "

"അതായിരുന്നോ, ഞാന്‍ ചെയ്ത പാപം അങ്ങുന്നേ?"

"അതും ഒരു പാപം"

"അവള്‍ക്ക് ഭ്രാന്തായിരുന്നു അങ്ങുന്നേ,  മറവിരോഗം ബാധിച്ചതു കൊണ്ട് അവള്‍ മനുസ്മൃതി വചനങ്ങള്‍ മറന്നുപോയി, അതാണ്‌ വാതില്‍ തുറന്ന് പുറത്തേയ്ക്ക് ഓടിയത്"

"അതുപോട്ടെ,നിങ്ങളെന്തിന് ചുട്ടുകരിക്കാന്‍ തന്ന പശുവിനെ തിന്നാന്‍ ശ്രമിച്ചു,  അതായിരുന്നു നിങ്ങളുടെ രണ്ടാമത്തെ പാപം"

"അവള്‍ പുറത്തിറങ്ങി എന്നും പറഞ്ഞ് എനിക്ക്  കുമ്പിളിലെ ന്യുഡില്‍സ് നിഷേധിച്ചു യജമാനാ,  അതുകൊണ്ട് ഒരു വാരം പട്ടിണി കിടന്നപ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ ചെയ്തതാണ് അങ്ങുന്നേ!"

"ധിക്കാരി, എന്താണ് നിന്‍റെ മതം,ആര്‍ഷസംസ്കാരം അനുവദിക്കുന്ന മതമാണോ , അല്ലെങ്കില്‍ പാക്കിസ്ഥാനിലേയ്ക്ക് പോയിക്കൊള്ളാ..."

"എനിക്ക്,എനിക്ക് മതമിലങ്ങുന്നെ"

"അപ്പോള്‍ നീ ശൂദ്രനാണ്  അല്ലെ, തൊഴില്‍ പ്രകാരം ശൂദ്രന്‍"

"അല്ല അങ്ങുന്നെ ,എനിക്ക് ജാതിയുമില്ല"

"ജാതിയുമില്ല,മതവുമില്ല,പിന്നെ താന്‍  ആരാടോ ഏഭ്യാ?"

"ഞാന്‍ ദൈവമാണങ്ങുന്നേ ,ജാതിയും മതവും ഇല്ലാത്ത ദൈവം "

"ധിക്കാരി, കൊല്ലിനിടാ ഈ തെണ്ടിയെ"

മന്ത്രി ശൂദ്രനായ ആനപാപ്പാനോട് വിളിച്ചു പറഞ്ഞു,  കൊല്ലാനായി നിയോഗിച്ച ആന പക്ഷേ അനങ്ങിയില്ല!

"ഇത് ഏതു കോപ്പിലെ ആനയാടോ, കണ്ടാല്‍ തന്നെ അറിയാം, ഒരു കൊമ്പ് ഒടിഞ്ഞിരിക്കുന്നു, അനുസരണ ലവലേശം ഇല്ല്യാ"

ആന പറഞ്ഞു 

"എനിക്ക് ജന്മം തന്നവനെ നിഗ്രഹിക്കാന്‍ എനിക്ക് കഴിയില്ല"

ആദ്യമായാണ് മന്ത്രി ഒരു ആന സംസാരിക്കുന്നത് കേള്‍ക്കുന്നത്, എങ്കിലും ധൈര്യം സംഭരിച്ച്‌ ചോദിച്ചു.

" എന്ത് കൊണ്ട് കൊല്ലില്ല, ഗീത വായിച്ചിട്ടില്ലേ.. ബന്ധുവെങ്കിലും ധര്‍മ്മം പാലിക്കാന്‍ ആരെയും നിഗ്രഹിക്കാം" 

പിന്നെ ഗണപതിമന്ത്രം ഉരുവിട്ടു. 

ആന അതൊന്ന് കേട്ടു, പിന്നെ തല കുലുക്കി ,  തന്‍റെ ഒടിയാത്ത ഒറ്റകൊമ്പില്‍  മന്ത്രിയെ കോരിയെടുത്ത് നിലത്തടിച്ചു, എന്നിട്ട് മുന്‍കാല്‍ ഉയര്‍ത്തി അയാളുടെ ശിരസ്സില്‍ ചവിട്ടി. കൊലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടി.

കീചകന്‍ പറഞ്ഞു 

"ഞാന്‍ നാമമില്ലാത്തവന്‍, രൂപമില്ലാത്തവന്‍, ജാതിയില്ലാത്തവന്‍, മതമില്ലാത്തവന്‍"

നാട്ടുകാര്‍ എല്ലാവരും കാണാതെ കണ്ടു, ഇതുവരെ ആരും കാണാത്ത ഒരാളെ!
അയാള്‍ സംസാരിച്ചത് സ്നേഹത്തിന്‍റെ ഭാഷയിലായിരുന്നു, വാക്കുകള്‍ വേണ്ടാത്ത, താളങ്ങള്‍ വേണ്ടാത്ത, സ്വരങ്ങള്‍ വേണ്ടാത്ത, ദൃശ്യങ്ങള്‍ വേണ്ടാത്ത ഭായിലൂടെ.

നാട്ടുകാര്‍ ഉറക്കെചൊല്ലി 

"നാം നന്മയുള്ള മനുഷ്യര്‍,തുല്യര്‍"

ന:മോ ഇനി രാജ്യം,  ഈ മനുഷ്യര്‍ ഭരിക്കട്ടെ.



........................................................................................................................................

ന:മോ : -  നമസ്കാരം ദൈവമേ - യുടെ ചുരുക്കരൂപം  

കഥ ഇവിടെ പൂര്‍ത്തിയാവുന്നു എങ്കിലും,  ഈ കഥയ്ക്ക്‌ ആധാരമായത്‌
ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങള്‍ ആയതിനാല്‍ ,
ഇതിന്‍റെ സാരാംശം രാഷ്ട്രീയ അതിപ്രസരമോ, അല്ലെങ്കില്‍  ഒരു പ്രത്യേക വിഭാഗത്തെ അനൂകൂലിച്ചോ പ്രതികൂലിച്ചോ ഉള്ളതോ   അല്ല എന്ന് ബോധ്യമാക്കേണ്ട ബാധ്യത എനിക്കുണ്ട്.

ഇപ്പോഴത്തെ വാര്‍ത്താ മാദ്ധ്യമങ്ങള്‍ എന്തും എഴുതാം എന്നുള്ള ധൈര്യത്തിന്‍റെ പുറത്തും അവരുടെ ഉപജീവനത്തിന്‍റെ ഭാഗമായും
അറിയിക്കുന്ന വാര്‍ത്തകള്‍ പലപ്പോഴും ദൂരവ്യാപകമായ പ്രതിഫലനം ഉണ്ടാക്കുന്നുണ്ട്.. വളരെ ചെറിയ വിഷയങ്ങള്‍ വരെ വിവരമില്ലാത്ത
ചില വ്യക്തികള്‍ പറയുമ്പോള്‍, അവയ്ക്ക് വേണ്ടതില്‍ കൂടുതല്‍ പ്രാദ്ധാന്യം
കൊടുക്കുകയും അവതരിപ്പിക്കുകയും പിന്നീട് വിവാദമാകുകയും , വികാരം വ്രണപ്പെട്ടു എന്ന പേരില്‍ ചിലര്‍ പക്ഷം തിരിഞ്ഞ് അത് പിന്നെ ഒരു വലിയ വിപ്ലവമാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.

അപ്പോള്‍ മനുഷ്യന് അടിസ്ഥാനപരമായി എന്താണ് വേണ്ടത് എന്നത്തില്‍ നിന്നും നാം  മാറി മറ്റൊരു അവസ്ഥയിലേക്ക്  യാത്ര ചെയ്യേണ്ടിവരുന്നു എന്ന തോന്നലാണ് ഈ കഥയില്‍ പറയാന്‍ ഉദ്ദേശിച്ചത്. ആര്‍ഷഭാരത സംസ്കാരം എന്ന ഒന്നുണ്ടെങ്കില്‍ അതില്‍ നിന്നും  നല്ലതെടുത്ത് മോശം ഉപേക്ഷിച്ചു മുന്നേട്ട് പോകേണ്ടത് അവശ്യമാണ്..അതല്ലാതെ ആരോ പുതിയതായി എഴുതി ചേര്‍ക്കുകയോ സ്വന്തമായി വ്യാഖ്യാനിക്കുകയോ ചെയുന്ന ഒരു സംസ്കാരത്തിന് അടിമകള്‍ ആക്കേണ്ടിവരിക എന്നത് ഗതികേടാണ്.

"സ്നേഹത്തിന്‍റെ ഭാഷയ്ക്ക് ആരും എതിരല്ല.  ആ ഭാഷ എല്ലാവിടെയും എത്തട്ടെ ,എത്തിക്കാന്‍ കഴിയട്ടെ.. "

നന്ദി
..



അഭിപ്രായങ്ങള്‍

  1. ഉഗ്രന്‍ !! ആരും കാണാത്ത മനുഷ്യന്‍ അവതാരമായി വേഗം ജനിക്കട്ടെ :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അറിവ് അവതാരമായി ജനിക്കുന്ന കാലം,അത് അതിവിദൂരമല്ല .. അല്ലെ?

      ഇല്ലാതാക്കൂ
  2. ടെക്നോളജി മുന്നോട്ടും ഐഡിയോളജികൾ പിന്നോട്ടും പോകുമ്പോൾ എഴുതാൻ പറ്റിയ കഥ. നമ്മളെങ്ങോട്ടായ നമ: :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ് ,പക്ഷേങ്കി ഒരു തിരുത്ത് , എഴുതാന്‍ പറ്റിയ കഥയല്ല..എഴുതാതിരിക്കാന്‍ വയ്യാത്ത ചില കാര്യങ്ങള്‍.. എന്തായാലും ഞാന്‍ ശരിക്കും ഉദ്ധേശിച്ചത് എന്താണെന്ന് ഈ കമന്റിലൂടെ എല്ലാരും അറിയട്ടെ..

      ഇല്ലാതാക്കൂ
  3. ആർഷഭാരതത്തിന്‌ ചേരാത്ത വാക്കുകൾ ഉപയോഗിച്ചിട്ടുണ്ടല്ലോ. നീയും പാകിസ്ഥാനിൽ പൊയ്ക്കോ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആര്‍ഷഭാരതത്തില്‍ നിന്നും ചോരാത്ത വാക്കുകള്‍ എന്ന് പരയായിരിക്കും നല്ലത്

      ഇല്ലാതാക്കൂ
  4. കഥ എന്ന് വിളിക്കണമോ എന്തായാലും കാലികപ്രസക്തം, നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  5. കാലിക പ്രസക്തമായ ഒരു വിഷയത്തെ വളരെ സരസവും വിമര്‍ശനാത്മകം ആയി അവതരിപ്പിച്ചു.ജാതി മത വര്‍ഗ്ഗീയതക്കപ്പുറം നന്മയുള്ള ഒരു മനുഷ്യ സമൂഹം ഉണ്ടാവട്ടെ എന്ന സന്ദേശം നല്‍കുക വഴി ഇന്നത്തെ അസഹിഷ്ണുത നിറഞ്ഞ ഭരണ സംവിധാനത്തോട് പരോക്ഷമായ പ്രതികരണവും ആയി കഥ മാറി ...
    നനായിരിക്കുന്നു ,ഇനിയും എഴുതുക .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നന്ദി വന്നതിനും വായിച്ചതിനും പ്രത്യേകിച്ച് അഭിപ്രായം പറഞ്ഞതിനും..

      ഇല്ലാതാക്കൂ
    2. പുതിയ സൃഷ്ട്ടികള്‍ എഴുതുമ്പോള്‍ ഒരു മെയില്‍ അയക്കാന്‍ മറക്കരുത് ...sreejithvadayar@gmail.com ,(optional : sreejith.vaikom@yahoo.in)

      ഇല്ലാതാക്കൂ
  6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തിരിച്ചറിവ്

{ഞാനും നീയും എന്ന എന്റെ സുഹൃത്ത്‌ പി.വി.ജോണിന്റെ പോസ്റ്റിനു കമന്റ്‌ ആയി എഴുതിയത് } ഞാനും നീയും ഒരൊറ്റ മനസ്സായിരുന്നപ്പോഴും ഒരു ശരീരമായിരുന്നപ്പോഴും ഓര്‍ത്തിരുന്നില്ല  രണ്ടു വ്യത്യസ്ത വാക്കുകള്‍ ആണെന്ന്...  

നുറുങ്ങുകള്‍ തീര്‍ക്കുന്നു നുറുങ്ങുവെട്ടം....

നുറുങ്ങുകള്‍ തീര്‍ക്കുന്നു നുറുങ്ങുവെട്ടം.... ( ഈ പോസ്റ്റ്‌ എഴുതാന്‍ പ്രചോദനമായ  ഹൈക്കു പോയംസ്  https://www.facebook.com/groups/Haikupoems/   എന്ന ഗ്രൂപ്പിനും  എന്നെ എന്നും പ്രോല്‍സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന  https://www.facebook.com/groups/malayalamblogers/    മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിനും    ഒത്തിരി നന്ദി..  ഒപ്പം വേണുഗോപാല്‍ ഏട്ടന്‍, തമ്പാന്‍ നായര്‍..,  സോണി ചേച്ചി,ഗിരിജ ചേച്ചി, ശിവപ്രസാദ്‌ പാലോട്‌, അപ്പു എം ശിവന്‍,സുമയ്യ തന്നാരി,  പ്രിയ കളരിക്കല്‍, പ്രിയക്കുട്ടി  അനീഷ്‌ കെ.വി,ഷാജു ഏട്ടന്‍  എന്നിവര്‍ക്കും നിങ്ങള്‍ക്കും   ഒത്തിരിയൊത്തിരി നന്ദി )  വായനക്കാരെ നിങ്ങള് സഹിച്ചോളീന്‍.....,..............       ലൈക്കുന്നു ചിലര്‍              പോക്കുന്നു ചിലര്‍       ചിരിക്കുന്നു ചിലര്‍          മനസ്സുകള്‍ തമ്മില്‍       കുറയുന്നു വിള്ളല്‍       കൊഴിയുന്ന മോഹം       കരിയുന്ന സ്വപ്നം          ഞാന്‍ വെറും കരിയില       ആശകള്‍ വേണ്ട       കാശുകള്‍ മതി       വാശിയില്‍ ഓടി       അന്ത്യ നേരം       മൂശയില്‍ കോറി       നിരാശകള

അതിരപ്പിള്ളിയും കടന്നൊരു വെള്ള-ച്ചാട്ടം - ഭാഗം1

"എബ്ടെക്കാ കാലത്തെന്നെ ഇത്രേ നേരത്തെ!" "ഏയ്‌..ഒന്നൂല്യച്ചാ ഈ അതിരപ്പിള്ളി വരെ.." "ആരാടാ കൂടെ " (അലംബ് ടീംസ് ആണോന്ന്.. ) "കോളേജിലെ കുട്ട്യോളാ അച്ഛാ.. വീക്കെന്‍ഡല്ലേ.. കോഴിക്കോട് പാര്‍ട്ടീസാ .. അവരീന്തിരപ്പിള്ളി കണ്ടട്ടില്ലേയ്.പിന്നെ ആ പുതുക്കാട് ജോസെനും ഉണ്ട്.    ഇന്നാളു കണ്ടില്ലെച്ചന്‍, അവന്‍" അവന്റെ പേര് പറഞ്ഞോണ്ട് ആണോന്നറിയില്ല..പക്ഷെ പിന്നെ കേട്ടത് " ഒരച്ഛന്റെ രോദനം " ആയിരുന്നു . "ഇന്നാളു പോയില്ലേ നീയ്‌.പിന്നെ എന്തിനാ വീണ്ടും.  ങ്ഹാ.. പിള്ളേര് സെറ്റാവുമ്പോ, ആവേശം കൂടുമ്പോ ഒരു വെള്ള ചാട്ടം ഉണ്ടാവും. അച്ഛനെ കുട്ടിയ്ക്ക് അങ്ങനെ ഒരു വെള്ളച്ചാട്ടം വേണ്ടാട്ടാ.." ആ സ്നേഹപ്രകടനത്തില്‍ ഞാന്‍ അലിഞ്ഞു പോവുമെന്ന് അച്ഛന്‍ വിചാരിച്ചു കാണും.   എന്നാലും പ്രലോഭനങ്ങളില്‍ വീഴാതിരിക്കുക എന്നത് യുവാക്കളുടെ കര്‍ത്തവ്യം ആണല്ലോ. "ആ പിന്നെ..അച്ഛാ ആ പഴയ ക്യാമറ.." "എടുത്തോ..പിന്നെ ആര്‍ക്കും കൊടുക്കരുത്‌ ..പിന്നെ ഫോടോന്റെ ഫങ്ങി നോക്കലോക്കെ അവസാനം മതി.ബാറ്ററി എങ്ങാനും തീര്‍