ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു കഥാ മത്സരത്തിന്‍റെ ഭാഗമായി എഴുതിയത്

ഇത് വരെ ആരും  കണ്ടിട്ടില്ലാത്ത ഒരാള്‍   ഇംഗ്ലീഷ് വര്‍ഷം 2045, അല്ല, കൊല്ലവര്‍ഷം 1221 ചിങ്ങം മൂന്നാം തീയ്യതി. അങ്ങനെയാണ് എഴുതേണ്ടത്. കാരണം എഴുത്തിനും പാട്ടിനും സംസാരത്തിനും   എന്തിന് ചിന്തകള്‍ക്ക് വരെ വിലക്കേര്‍പ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ചിന്തകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ പാടില്ലെന്നോ? ,  അതെങ്ങനെ ശരിയാവും, ചിന്തകള്‍ ഓരോന്നും ശക്തമായ നിരീക്ഷണങ്ങള്‍ക്ക് വിധേയമാവും തരത്തിലാണ്   ഇപ്പോഴത്തെ സാങ്കേതികരംഗത്തെ കുതിച്ചുച്ചാട്ടം.  മഹത്തായ ആര്‍ഷഭാരതസംസ്കാരത്തിന്   ചേര്‍ന്ന വിധമാണ് ഈ രാജ്യത്ത് എല്ലാം ഇപ്പോള്‍ നിര്‍മിക്കപ്പെടുന്നത്.    എന്തിനു പറയുന്നു, നിങ്ങളുടെ രഹസ്യനിമിഷങ്ങള്‍ വരെ ക്യാമറയും കൈയ്യിലെ ഞെരമ്പില്‍ കോര്‍ത്ത  ചിപ്പും  കൈവശപ്പെടുത്തിയിരിക്കും.  എന്നിട്ടോ?   ചിന്തകളുടെ ഒരു ചക്രവ്യൂഹത്തിനുള്ളില്‍  അവ വലിച്ചുകീറി നിരീക്ഷണം ചെയ്യും,  ഇംഗ്ലീഷ് വര്‍ഷം 2025ല്‍ ഇവ അറിയപ്പെട്ടിരുന്നത്   "ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എനെബിള്‍ട് സെന്‍ട്രല്‍ സര്‍വര്‍" എന്നായിരുന്നു.  ഇന്നതിന്  ...

Enjoy the little things

Express right now

The Tree

Training

Today is a gift

The Lady

Life is short

10Pencils- Quotes-War

ഒരു ടര്‍ക്കിഷ് കവിത - ഫേസ്ബുക്കില്‍ കണ്ടതിന്‍റെ കാര്‍ട്ടൂണ്‍

തമാശ

അയാള്‍ ചിരിക്കുകയായിരുന്നു. അഭിമാനം കൊള്ളുന്ന ചിരി. അയാള്‍ പറയുന്ന തമാശ ആളുകള്‍ ഏറ്റെടുത്തിരിക്കുന്നു. അഭിമാനത്തില്‍ ആലസ്യം പൂണ്ട് അയാള്‍ പറഞ്ഞു. 'ഞാന്‍ എല്ലാം തുറന്നു പറയുന്നവനാണ്. മനസ്സില്‍ തോന്നിയതെന്തും ഞാന്‍ തുറന്നു പറയും' തന്റെ തമാശയ്ക്ക് അശ്ലീലതയുടെ അനാവശ്യ അലങ്കാരമുണ്ട് എന്ന് കരുതി അകന്നു പോയവരെ അയാള്‍ പുച്ഛിച്ചു തള്ളി. 'അവര്‍ എന്റെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ അല്ല, ആയിരുന്നെങ്കില്‍ അവര്‍ക്ക് എന്റെ തമാശകള്‍ സ്വീകാര്യമാവുമായിരുന്നു' ഒരു ഭര്‍ത്താവായിട്ടും , ഒരു അച്ഛനായിട്ടും അയാളുടെ കൗതുകലോകം വളര്‍ന്നു പന്തലിക്കുകയായിരുന്നു. 'പക്വത എത്താത്തവര്‍', 'കപട മനസ്സിനുടമകള്‍', 'പകല്‍ മാന്യന്‍മാര്‍' അയാളുടെ തമാശകള്‍ക്ക് ചെവി കൊടുക്കാത്തവരെ പകല്‍ വെളിച്ചത്തിലും സോഷ്യല്‍ മീഡിയയുടെ മറവിലും അയാള്‍ വിമര്‍ശിച്ച് കളിയാക്കി വിശകലനം ചെയ്ത് ആനന്ദപുളകിതനായി. ചിലപ്പോള്‍ പൊതുവേദിയില്‍ മറ്റുള്ളവരെ 'ഇതാ അയാള്‍ തമാശ പറയാന്‍ പോകുന്നു ' എന്ന് പറഞ്ഞു തന്റെ പ്രവചനമികവില്‍  സ്വയം മറന്ന് വാചാലനായി. 'ശരിയല്ല ഒന്നും' എന്ന് പറഞ്ഞവരോട് അയാ...