ഇത് വരെ ആരും കണ്ടിട്ടില്ലാത്ത ഒരാള്‍ ഇംഗ്ലീഷ് വര്‍ഷം 2045, അല്ല, കൊല്ലവര്‍ഷം 1221 ചിങ്ങം മൂന്നാം തീയ്യതി. അങ്ങനെയാണ് എഴുതേണ്ടത്. കാരണം എഴുത്തിനും പാട്ടിനും സംസാരത്തിനും എന്തിന് ചിന്തകള്‍ക്ക് വരെ വിലക്കേര്‍പ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ചിന്തകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ പാടില്ലെന്നോ? , അതെങ്ങനെ ശരിയാവും, ചിന്തകള്‍ ഓരോന്നും ശക്തമായ നിരീക്ഷണങ്ങള്‍ക്ക് വിധേയമാവും തരത്തിലാണ് ഇപ്പോഴത്തെ സാങ്കേതികരംഗത്തെ കുതിച്ചുച്ചാട്ടം. മഹത്തായ ആര്‍ഷഭാരതസംസ്കാരത്തിന് ചേര്‍ന്ന വിധമാണ് ഈ രാജ്യത്ത് എല്ലാം ഇപ്പോള്‍ നിര്‍മിക്കപ്പെടുന്നത്. എന്തിനു പറയുന്നു, നിങ്ങളുടെ രഹസ്യനിമിഷങ്ങള്‍ വരെ ക്യാമറയും കൈയ്യിലെ ഞെരമ്പില്‍ കോര്‍ത്ത ചിപ്പും കൈവശപ്പെടുത്തിയിരിക്കും. എന്നിട്ടോ? ചിന്തകളുടെ ഒരു ചക്രവ്യൂഹത്തിനുള്ളില്‍ അവ വലിച്ചുകീറി നിരീക്ഷണം ചെയ്യും, ഇംഗ്ലീഷ് വര്‍ഷം 2025ല്‍ ഇവ അറിയപ്പെട്ടിരുന്നത് "ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എനെബിള്‍ട് സെന്‍ട്രല്‍ സര്‍വര്‍" എന്നായിരുന്നു. ഇന്നതിന് ...
The perfect world is a mirage but can see it in some places. keep looking even mirages are a sign of hope.