ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തട്ടിക്കൂട്ട് നൃത്തം അഥവാ ഫ്യുഷന്‍ ഡാന്‍സ്



                  എന്‍റെ സകലമാന തട്ടികൂട്ടു വികൃതികളുടെയും സമയം അഥവാ സുവര്‍ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാനാവുന്നത് ആയിരുന്നു 6 C എനിക്ക് സമ്മാനിച്ച നിമിഷങ്ങള്‍ .


മാജിക്‌ കൊണ്ടും സ്കൗട്ടിലെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ഞാനെന്ന പാവം തൊട്ടാവാടി കൊഞ്ചി പിള്ളയ്ക്ക്  മറ്റു പല കോംപ്ലാന്‍ പിള്ളേര്‍ക്ക്   ടീച്ചറുമാരുടെ പൊന്നോമന എന്ന സ്ഥിരമായ വിശേഷണം കിട്ടിയിരുന്നത് പോലെ ചില വിശേഷണങ്ങള്‍ വല്ലപ്പോഴുമായി അനുഗ്രഹിച്ചു കിട്ടിയ നിമിഷങ്ങള്‍..അന്നാണ് ഈ സംഭവം നടക്കുന്നത്...


പതിവുപോലെ സ്കൂളിലെ ബാലകലോത്സവം നടക്കാന്‍ പോകുന്നു.. മുകളിലും താഴെയുമായി താല്‍കാലികമായി തട്ടിക്കൂട്ടുന്ന പ്രത്യേക രംഗവേദി യു.പി സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്‌.. ഒരേ സമയം രണ്ടു വേദികളിലും പ്രത്യേക കലാപരിപാടികള്‍ നടക്കും.. അന്നെ വരെ പ്രസംഗത്തില്‍ മാത്രം പങ്കെടുത്തിരുന്ന എനിക്കും ഒരു ആഗ്രഹം ( ബ്രേക്ക്‌ ഡാന്‍സിന്‍റെ എ.ബി.സി.ഡി പോലും അറിയാത്ത എന്‍റെ അത്യാഗ്രഹം എന്ന് പറയുക ആയിരിക്കും കൂടുതല്‍ നല്ലത് ).  ബാലകലോത്സവം നടക്കാന്‍ ഒരാഴ്ച്ച മാത്രം ബാക്കി നില്‍ക്കെ ഞാനും എന്‍റെ സുഹൃത്തും* ഒട്ടും ആലോചികാതെ തന്നെ അങ്ങനെ ആ കഠിന തീരുമാനം എടുത്തു.. ഞങ്ങളങ്ങനെ ഭീകരമായ പ്രാക്ടീസ്‌ തുടങ്ങി.. ഒട്ടും മോശമലാതെ തന്നെ അവന്‍ കാണിച്ച കോപ്രാട്ടികള്‍ ഞാനും അനുകരിച്ചു.. എന്‍റെ സ്വഗൃഹത്തില്‍ വെച്ചായിരുന്നു ഒടുക്കത്തെ (അവസാനത്തെ ) പ്രാക്ടീസ്.. അന്ന് പക്ഷെ...ഞങ്ങള്‍ ആ നടുക്കുന്ന സത്യം മനസ്സിലാക്കി...


" ഡാന്‍സിനു ഞങ്ങള്‍ മാത്രമേ ഉള്ളു.. പിന്നെ.. ആ നീണ്ട ഒരു നാളത്തെ  പ്രാക്ടീസിനു ശേഷം, ആകെ അഞ്ചു നൃത്ത ചുവടുകള്‍ (എന്ന് ഞങ്ങള്‍ മാത്രം വിളിക്കുന്നത്‌) മാത്രമേ ഞങ്ങള്‍ പഠിച്ചിട്ടുള്ളൂ.. എന്തൊരു കഷ്ടം ഹേ!!"


ഗ്രൂപ്പ്‌ ഡാന്സിനാണ് പേര് കൊടുത്തിരിക്കുന്നത്‌.. ഞാനും എന്‍റെ സുഹൃത്തും ഒഴികെ കൂടെ കളിക്കാമെന്ന് പറഞ്ഞ പലരും കാലു മാറി കഴിഞ്ഞു. മഹാന്മാര്‍ വരെ അടിയറവ് പറയുന്ന നിമിഷങ്ങള്‍ !! ഞാന്‍ എന്‍റെ പതിവ് അടവ് എടുത്തു.. എന്താണെന്നല്ലേ?
മിക്കവര്‍ക്കും അറിയാം.. പ്രത്യേകിച്ച് എന്‍റെ ആത്മസുഹൃത്ത് നിരണ് അറിയാം.. അതന്നെ.. ഞാന്‍ ക്ലാസ്സിനടുത്തു നിന്ന് കരയാന്‍ തുടങ്ങി.


അപ്പോഴാണ്‌ ആ രക്ഷകരായ സീനിയര്‍ ചേട്ടന്മാര്‍ അവതരിച്ചത്. അവരിലൊരാള്‍ എന്‍റെ വീടിനടുത്തുള്ള കിറുക്കന്‍ കളിയിലെ കളിത്തോഴന്‍  "പീലു" എന്ന് ഞങ്ങള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന വിജിലാല്‍ . പിന്നെ നമ്മുടെ ചുള്ളന്‍ സോള്‍ബിന്‍ ബഞ്ചറും (പഞ്ചര്‍).. അവര്‍ എല്ലാം ഏറ്റെടുത്തു.. പണ്ടേ പുലി ടീംസായ ഇവന്മാരാവട്ടെ പൊങ്ങച്ചം കാട്ടാന്‍ ഒരവസരം കാത്തു നിലല്‍ക്കുവാര്‍ന്നു. സംഗതി ക്ളീന്‍ .
അങ്ങനെ ഞാന്‍ കാത്തിരിക്കാത്ത ആ ദിവസം വന്നെത്തി. എന്‍റെ അരങ്ങേറ്റ ദിവസം.. ഞാന്‍ അവന്മാരെ..ഞങ്ങളുടെ പ്രിയപ്പെട്ട സീനിയര്‍സിനെച്ചെന്നു സ്നേഹപൂര്‍വ്വം വിളിച്ചു..സകല പ്രതീക്ഷയും തകിടം മറിച്ച് അവര്‍ പറഞ്ഞു


" അയ്യോ..ഉണ്ണ്യോളെ.. ഞങ്ങളത് മറന്നുപ്പോയി.. ഇനി ഇപ്പൊ എന്താ ചെയ്യാ!! "


ഞാന്‍ എന്‍റെ അടവ് വീണ്ടും എടുക്കുമെന്നായപ്പോള്‍ അവന്മാര് വേഗം  നാലഞ്ചു കൂട്ടുകാരെ ഒക്കെ കൂട്ടി നമ്മുടെ സൗരവ്‌ ഗാംഗുലി വേള്‍ഡ് കപ്പില്‍ നിന്ന പോലെ ഒരു കൂട്ടം കൂടി നിക്കല്... പിന്നെ ചീത്ത വിളി.. ഉന്തും തള്ളല്‍..ആകെ ഒരു ജഹപൊഹ. അതെ സമയം അകലെ മൈക്കില്‍ കൂടെ വിളിച്ചു  പറയുന്നു...


 " ചെസ്റ്റ് നമ്പര്‍ 525 ഓണ്‍ ദി സ്റ്റേജ്.. ചെസ്റ്റ് നമ്പര്‍ 529 ഗെറ്റ് റെഡി..."


 "അതിനിപ്പോ എന്താണെന്നു  അല്ലെ?" നിങ്ങള്‍ക്ക് മനസ്സിലായില്ലേ?


 അഖി ആന്‍ഡ്‌ പാര്‍ട്ടീ ആണ് ഇ ചെസ്റ്റ്  നമ്പര്‍ 529..


ഞാന്‍ ആകെ ഒരു പരിവമായി..ജീവിതത്തില്‍ ആദ്യമായി നാണം കെടാന്‍
പോകുന്നു..കുട്ടികളെല്ലാം കൂവി ഓടിപ്പിക്കുന്നത് ഞാന്‍ മനസ്സില്‍ കണ്ടു.. ലീഡറായ ഞാന്‍ പറഞ്ഞാല്‍ ക്ലാസ്സില്‍ കുട്ടികള്‍ അനുസരിക്കാതിരിക്കുന്നു.. എന്നെ ടീച്ചര്‍മാര്‍ കളിയാക്കുന്നു.. ഓര്‍ക്കാനേ വയ്യ!!"


        ഞാന്‍ നോക്കുമ്പോള്‍ ഒറ്റ ആളെയും അടുത്ത് കാണാനില്ല.. പീലുവും കൂട്ടരും എങ്ങോട്ടെന്നില്ലാതെ  ഓടുന്നു...പായുന്നു...മറയുന്നു...എന്‍റെ കണ്ണുകളില്‍ ഇരുട്ട് കേറി തുടങ്ങി..വലിയ വലിയ ഗോലിക്കായ പോലുള്ള കണ്ണുനീര്‍ തുളികള്‍ എന്‍റെ കണ്ണില്‍ ഉരുണ്ടു കൂടി തട്ടിതടഞ്ഞു താഴേക്കു നിലംപതിച്ചു. കുറച്ചു നേരത്തെ  തളര്‍ന്നിരിപ്പിനു ശേഷം രംഗം പന്തിയല്ലെന്നു തിരിച്ചറിഞ്ഞു. (അത് ഒരു വല്ലാത്ത തിരിച്ചറിയല്‍ ആയിരുന്നു.. ഹിഗ്വിറ്റ എന്ന കഥയില്‍ എന്‍.എസ്.മാധവന്‍ പറയുന്ന പോലെ എല്ലാവരാലും ഒറ്റ് കൊടുക്കപ്പെട്ട വഞ്ചിക്കപ്പെട്ട ഒരു ഗോളിയുടെ തിരിച്ചറിയല്‍ പോലെ) ഒരു നിമിഷത്തെ ബോധോതയതാല്‍ ഞാനും ഓടാന്‍ തയ്യാറെടുത്തു."


         അപ്പൊ ദാ വരുന്നു. പീലുവും കൂട്ടരും.. കോട്ടും കുറെ കൂളിംഗ്‌ ഗ്ലാസ്സും തൊപ്പിയുമൊക്കെ ആയി. എനിക്കും കിട്ടി ഒരെണ്ണം. തോറ്റു  തോപ്പിവെച്ചവനെപ്പോലെ ഞാനും ഒരു തൊപ്പിയും കൂളിംഗ്‌ ഗ്ലാസ്സും എടുത്തു വെച്ചു.ബാഹ്യ ഉദ്ദേശ്യം സ്റ്റൈല്‍ ആണെങ്ങിലും ആന്തരിക ഉദ്ദേശ്യം ആരും ആരെയും തന്നെ തിരിച്ചറിയരുതെന്നതായിരുന്നു..


അതെ..ഞങ്ങള്‍ ഒരുങ്ങി കഴിഞ്ഞു..ഒരു യുദ്ധത്തിന് ...വെറും യുദ്ധതിനല്ല ഒരു ചാവേറു യുദ്ധത്തിനു!!.


          എന്‍റെയും പീലുവിന്റെയും നേതൃത്വത്തില്‍ ഞങ്ങള്‍ സ്റ്റേജിനടുതെത്തി. പിള്ളേരെല്ലാം സ്റ്റേജില്‍ കേറി..അതാ വിളിച്ചു പറയുന്നു.


"ചെസ്സ്‌ നമ്പര്‍ 529 ഓണ്‍ സ്റ്റേജ്.. ചെസ്സ്‌ നമ്പര്‍ 530 ഗെറ്റ് റെഡി.."


         അപ്പൊ വന്ന ഒരു വെപ്രാള ധൈര്യത്തില്‍ ഞാന്‍ മൈക്ക് ചോദിച്ചു വാങ്ങി.. സകല പ്രസംഗകലയുടെയും ചക്രവര്‍ത്തിമാരെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് അങ്ങ് കാച്ചി...


         " സുഹൃത്തുകളെ.. ഞങ്ങള്‍ ഇന്ന് അവതരിപ്പിക്കാന്‍ പോകുന്നത് നിങ്ങള്‍ ഇതുവരെ കാണാത്ത ഒരു അപൂര്‍വ്വയിനം  നൃത്ത്യകലാരൂപമാണ്.. ആയതിനാല്‍ തന്നെ ഞങ്ങളുടെ കയ്യില്‍ നിന്നും ഉണ്ടായെക്കാവുന്ന ചെറിയ ചെറിയ തെറ്റുകുറ്റങ്ങള്‍ നിങ്ങള്‍ സാദരം ക്ഷമിക്കുക.. ഞങ്ങളിതാ, അഭിമാനപൂര്‍വം നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു..............'ഫ്യുഷന്‍ ഡാന്‍സ്'..........."


         എന്നും പറഞ്ഞു രണ്ടും കല്‍പ്പിച്ചു അങ്ങ് കേറി...സോങ്ങ് അന്നത്തെ ഫേമസ് ഫിലിം ആയ "കഹോ നാ പ്യാര്‍ ഹേ"യിലെ "ദില്‍ മേരാ.." എന്ന സോങ്ങ്.. ഞാന്‍ നോക്കുമ്പോള്‍ പലരും പല സ്റ്റെപ്സില്‍ കളിക്കുന്നു...അതല്ല രസം.. അതിലു സെന്‍റര്‍ ഓഫ് അട്ട്രാക്ഷന്‍ ഞങ്ങള്‍ ആരുമല്ല...നമ്മുടെ പഞ്ചര്‍...അങ്ങേരു ഒടുക്കത്തെ കളി..ഏതാണ്ട് പുളിയുറുമ്പ് ദേഹത്ത് കേറിയ പോലെ... അങ്ങനെ ഒരു വിധം ആ ഡാന്‍സും തീര്‍ത്തു ഓടി..ക്ലാസിലേക്ക്..
നോക്കുമ്പോഴാണ് ദാ വരുന്നു സീനിയെര്‍സും  പുറകിലൂടെ..
ആരും ഓടിപ്പിച്ചതല്ല, ആരും തിരിച്ചറിയാതിരിക്കാന്‍ വേഗം ഓടി പോന്നതാ "കൊലാക്കാരന്മാര്".. അത്രയ്ക്ക്  രോമാഞ്ച കുഞ്ചിത കലുക്ഷിതമായിരുന്നു  ഞങ്ങള്‍ടെ രംഗണം!! അത് അങ്ങനെ കഴിഞ്ഞു.
ഇന്നും എന്‍റെ പഴയ പല സുഹൃത്തുകളെ കാണുമ്പോള്‍ അവന്മാര് ചോദിക്കും..


"അഖി...അന്ന് കൂളിംഗ്‌ ഗ്ലാസ്സ് വെച്ച് ഡാന്‍സ് വെച്ചത് നീയല്ലായിരുന്നോ.. കൊള്ളാമായിരുന്നു.."


ഞാന്‍ പറയും...


"ഞാനോ...ഞാന്‍ ജീവിതത്തില്‍ ഡാന്‍സ് കളിച്ചിട്ടില്ല .പിന്നെ അല്ലെ കൂളിംഗ്‌ ഗ്ലാസ്സ് ...ഒന്ന് പോടപ്പാ.."




വാല്‍കഷണം


         അന്ന് ഡാന്‍സ് കളിച്ചത് കൊണ്ട് ഒരു ഗുണം ഉണ്ടായി... ടേപ്പ് റെക്കോര്‍ഡറിന്‍റെ എരിയല്‍ സ്കൂളില്‍ (ഉസ്കൂളില്‍ ) വെച്ച് ആരോ പൊട്ടിച്ചു ( ഈ ആരോ ഞങ്ങടെ ഡാന്‍സ് ആസ്വദിച്ച ഏതോ ഒരു   ആരാധക വൃന്ദം ആണെന്ന് എനിക്ക് ബലമായ ഡൌട്ട് ഉണ്ട് ).. അങ്ങനെ വീട്ടില്‍ "ടേപ്പ് റെക്കോര്‍ഡര്‍ കൊണ്ട് പോയി കേടാക്കിയവനെ....."  എന്ന പേരും വീണു.
----------------------------------------------------------------------------------




         *( ആ സുഹൃത്തിന്‍റെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല.. കല്ലൂര്‍ എവിടെയോ ആണ് വീട്. ഒരു ബസ്‌ സ്വന്തമായി അവനു ഉണ്ടായിരുന്നു എന്നാണു എന്‍റെ ഓര്‍മ്മ.. പിന്നീട് കുറെ തവണ ഇ കക്ഷിയെ ബസില്‍ വെച്ച് കണ്ടിരുന്നെങ്കിലും അവന്‍ എന്നെ  തിരിച്ചറിയാത്തോണ്ട് എനിക്കും അവനെ അഭിമുഖീകരിക്കാന്‍ പറ്റിയില്ല..ഇനി കാണുമ്പോള്‍ എന്തായാലും സംസാരിക്കണം.. )

അഭിപ്രായങ്ങള്‍

  1. veedu thrissuralle..
    'podappa' kannurinte swanthamaanallo...?!

    kannur meetinu oru fusion pratheekshikkatte..veedu thrissuralle..
    'podappa' kannurinte swanthamaanallo...?!

    kannur meetinu oru fusion pratheekshikkatte..

    മറുപടിഇല്ലാതാക്കൂ
  2. @ജോബ്‌ : ഞങ്ങള് തൃശ്ശൂര്‍ ഘടികളും പോടപ്പാ ഉപയോഗികാറുണ്ടുട്ടോ...എന്തായാലും വായിച്ചതിനും കമ്മന്റിയ്യത്തിനും നന്ദി...

    മറുപടിഇല്ലാതാക്കൂ
  3. നീ ആള് കരുതിയപോലെ അല്ലാലോ ചക്കരെ സംഗതി രസായി

    മറുപടിഇല്ലാതാക്കൂ
  4. എന്തോന്നാ അപ്പൊ എന്നെ പറ്റി കരുതിയേ കൊമ്പന്‍ ചേട്ടാ..എന്തായാലും വായിച്ചതിനും കമ്മന്റിയ്യത്തിനും ഒരായിരം നന്ദി...

    മറുപടിഇല്ലാതാക്കൂ
  5. ഏകലവ്യ ......ഓര്‍മ്മകള്‍ കൊള്ളാം. . ഇനിയും എഴുതുക !!! കാത്തിരിക്കുന്നു .....

    മറുപടിഇല്ലാതാക്കൂ
  6. .എന്തായാലും വായിച്ചതിനും കമ്മന്റിയ്യത്തിനും നന്ദി anonymous...

    മറുപടിഇല്ലാതാക്കൂ
  7. Ennaaalum anonymouse... aara ente postukal kaathirikkunne ennu arinjaal oru prethyegha santhosham unduttaaa..

    മറുപടിഇല്ലാതാക്കൂ
  8. നന്നായിട്ടുണ്ടല്ലോ....
    അവിടേം ഇവിടേം ഒന്ന് രണ്ട് അക്ഷരത്തെറ്റുകൾ....
    പിന്നേ...ഒല്ലൂരല്ലാഞ്ഞത് നന്നായി...
    ബിജുവേട്ടൻ കാണണുണ്ടോ... :P

    മറുപടിഇല്ലാതാക്കൂ
  9. ഓഹോ..അങ്ങനേം ഉണ്ടായോ.. അടുത്ത് തന്നെ തിരുത്താം.. പ്രൂഫ്‌ റീഡര്‍ ബുസിയാ.. അവള് വന്നിട്ട് നേരയാക്കാം...നന്ദി കലിംഗപുരം

    മറുപടിഇല്ലാതാക്കൂ
  10. അഖീ, നന്നായിട്ടുണ്ട്‌..ഇനിയും നന്നാക്കണം...

    " ഡാന്‍സിനു ഞങ്ങള്‍ മാത്രമേ ഉള്ളു.. പിന്നെ.. ആ നീണ്ട ഒരു നാളത്തെ പ്രാക്ടീസിനു ശേഷം, ആകെ അഞ്ചു നൃത്ത ചുവടുകള്‍ (എന്ന് ഞങ്ങള്‍ മാത്രം വിളിക്കുന്നത്‌) മാത്രമേ ഞങ്ങള്‍ പഠിച്ചിട്ടുള്ളൂ.."

    ഇവിടെ നിങ്ങൾ രണ്ട്‌ പേരുണ്ടായിരുന്നല്ലോ? പിന്നെ എപ്പൊഴാണു അഖി ഒറ്റപ്പെട്ടത്‌? കല്ലൂരിലെ സുഹൃത്തും കാലു മാറിയോ? (എങ്കിൽ അത്‌ പറയണമായിരുന്നു.) അതോ ഡാൻസ്‌ മത്സരത്തിനു നിങ്ങളുടെ ടീം മാത്രമെ ഉള്ളൂ എന്നായിരുന്നോ? അവിടവിടെ ഒരു അവ്യക്ത ത തോന്നി. എന്റെ വായനയുടെ കുഴപ്പമാണെങ്കിൽ (അങ്ങനെ ആവാനാണു എനിയ്ക്കിഷ്ടം) അഖി രക്ഷപ്പെട്ടു.. Keep Writing!

    മറുപടിഇല്ലാതാക്കൂ
  11. അയ്യോ..ഡാന്‍സിന് അവനും ഉണ്ടായിരുന്നു..അവന്‍ കാലു മാറീട്ടില്ല..കണ്ഫ്യുഷന്‍ ഉണ്ടല്ലേ..എനിക്കും തോന്നി..ശരിയാക്കി കളയാം..പിന്നെ ഞാന്‍ ഇനിയും മെച്ചപ്പെടുത്താന്‍ ശ്രമിക്കാംട്ടോ.. താങ്ക് യു ബിജു ചേട്ടാ...

    മറുപടിഇല്ലാതാക്കൂ
  12. ബിജുവെട്ടാ.. അങ്ങനെ ഇപ്പം രക്ഷപ്പെടണ്ടാട്ടാ..ഒരിക്കല്‍ക്കൂടി നന്ദി

    മറുപടിഇല്ലാതാക്കൂ
  13. @ ഋതുസഞ്ജന : കളിയാക്കിയതാണോ?? എന്തിനാ നാക്ക് പുറത്തിട്ട സ്മൈലി!!ഇതൊന്നും ശരിയല്ലാട്ടോ.. വിസിറ്റിയതിനു ഒരായിരം നന്ദി കിങ്ങിണി ചേച്ചി..

    മറുപടിഇല്ലാതാക്കൂ
  14. അഖി നീ ആയിരുന്നോ ഈ ഏകലവ്യ? ഫ്യൂഷന്‍ ഡാന്‍സ് കൊള്ളായിരുന്നു...പിന്നെ ഇടയ്ക്ക് ചെറുതായി ഒരു അവ്യക്തത തോന്നിയിരുന്നു..നിന്റെ കഴിവ് വെച്ച് നിനക്ക് ഇതിലും നന്നാക്കാന്‍ പറ്റും..അപ്പോള്‍ അടുത്ത പോസ്റ്റില്‍ കാണാം.

    മറുപടിഇല്ലാതാക്കൂ
  15. സത്യം പറയാല്ലോ വായിക്കാന്‍ അവസരം കിട്ടിയതിപ്പോഴാണ്.. ഫേസ്ബുക്ക് ഇന്ഫൊയില്‍ ലിന്‍ക്‍ കൊടുത്തത് നന്നായ്.. അന്വേഷിക്കുമ്പോള്‍ ഉടനെ എത്താമല്ലോ.. ‌
    പഴയ ഓര്മമകള്‍ക്ക് ഇപ്പൊഴും നല്ല നിറം.. നല്ല വിവരണം.. കൂടുതല്‍ പോരട്ടെ....
    ആശംസകള്‍..!

    മറുപടിഇല്ലാതാക്കൂ
  16. ഷ്ജീര്‍ചേട്ടാ.. ഇത് പോസ്ടാന്‍ വേണ്ടി എഴുതിയതല്ല.. പഴയ കൂട്ടുക്കാര്‍ അനുഭവങ്ങള്‍ പങ്കു വെച്ചപ്പോള്‍ പെട്ടന്ന് തട്ടിക്കൂട്ടിയതാ.. അത് കൊള്ളാമെന്നു പറഞ്ഞപ്പോ എടുത്ത് പോസ്റ്റി എന്നെ ഉള്ളു.. താങ്ക്സ് ഉണ്ടുട്ടാ...ഒത്തിരി..

    മറുപടിഇല്ലാതാക്കൂ
  17. @വേനല്‍ പക്ഷി : നന്ദി വേനല്‍ പക്ഷി.. ഇടയ്ക്കു വെള്ളം കുടിക്കണംട്ടോ... പഴയ പോലെ അല്ല.. ഇപ്പോഴത്തെ വേനല്‍ പോട്ടയാ എന്നാ അമ്മൂമ്മ പറയണേ..

    മറുപടിഇല്ലാതാക്കൂ
  18. @സ്വന്തം സുഹൃത്ത് : ഒരു സ്പെഷ്യല്‍ നന്ദി ഉണ്ടുട്ടോ..ലിങ്ക് കൊടുത്തട്ടില്ല എന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു.. പറഞ്ഞത് എന്തായാലും നന്നായി..

    മറുപടിഇല്ലാതാക്കൂ
  19. എല്ലാം കൊള്ളാം...
    പക്ഷെ അന്നാ ഡാന്‍സ്‌ കണ്ട ഒരാളെങ്കിലും ബ്ലോഗരായിട്ടുണ്ടാവനം എന്നും ഇത് വായിക്കണം എന്നും ഒരാഗ്രഹം. ചീമുട്ട, തക്കാളി, ചെരുപ്പ്, പഴത്തൊലി തുടങ്ങിയവയുടെ കണക്ക് കിട്ടാനാ...

    മറുപടിഇല്ലാതാക്കൂ
  20. @ ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tir : പിള്ളേരല്ലേ.. അന്ന് ഒന്നും കയ്യില്‍ ഉണ്ടായിരുന്നില്ല.. പിന്നെ വിചിത്ര നൃത്തം കണ്ടു .. എല്ലാവരും ബ്ലിങ്ങസ്യ ആയിപ്പോയി..

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രണയമുട്ട

ദുരന്തസൂചനയുടെ ഡ്യൂപ്ലിക്കേറ്റ്‌ കോപ്പി : Releasing Soon.... എന്‍റെ ആദ്യ പ്രണയം..ഒരു കൊച്ചു സുന്ദരി കുട്ടിയോട്...  മഴവില്‍ നിറമുള്ള പട്ടുകുട ചൂടി വന്ന ആ പട്ടുപാവാടക്കാരിയോട്...  റീത്ത..അതെ പ്രണയമെന്ന വാക്കുപോലും കേള്‍ക്കാത്ത പ്രായത്തില്‍ എന്‍റെ അരികില്‍ നാലാം തരത്തില്‍ ഒപ്പമിരുന്നു പഠിച്ചവള്‍ .അവളുടെയും അവളോടൊപ്പം ഞാന്‍ ചിലവഴിച്ച മറക്കാന്‍ കഴിയാത്ത, ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഓര്‍മകളില്‍ ഒളിച്ചുവെക്കപ്പെട്ട ഒരു കുഞ്ഞു അസൂയയുടെ കഥ.  ഒപ്പം എന്‍റെ കൂടെ എന്നോടൊപ്പം നീണ്ട അഞ്ചു വര്‍ഷം ഒന്നിച്ചു പഠിച്ച  എന്‍റെ ആത്മസുഹൃത്തായ മുള്ളന്‍പന്നി എന്ന് ഞാന്‍ സ്നേഹത്തോടെ വിളിക്കുന്ന മൈക്കിള്‍ ആന്‍റോയെ   ഞാന്‍ അസൂയയോടെ നേരിട്ട കഥ..  " ഓര്‍ക്കുന്നു കള്ളി..  ഇന്നും ഞാന്‍.. നിന്നെ..,നിന്നെ മാത്രം..... മറ്റൊരു കാവ്യത്തില്‍ പിറന്ന മറ്റൊരു പ്രണയമായ്‌.. "   അടുത്ത് തന്നെ നിങ്ങള്‍ക്കും വായിക്കാന്‍ അവസരമോരുക്കാമെന്ന വിശ്വാസത്തോടെ ഞാനു...

ഒരു കഥാ മത്സരത്തിന്‍റെ ഭാഗമായി എഴുതിയത്

ഇത് വരെ ആരും  കണ്ടിട്ടില്ലാത്ത ഒരാള്‍   ഇംഗ്ലീഷ് വര്‍ഷം 2045, അല്ല, കൊല്ലവര്‍ഷം 1221 ചിങ്ങം മൂന്നാം തീയ്യതി. അങ്ങനെയാണ് എഴുതേണ്ടത്. കാരണം എഴുത്തിനും പാട്ടിനും സംസാരത്തിനും   എന്തിന് ചിന്തകള്‍ക്ക് വരെ വിലക്കേര്‍പ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ചിന്തകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ പാടില്ലെന്നോ? ,  അതെങ്ങനെ ശരിയാവും, ചിന്തകള്‍ ഓരോന്നും ശക്തമായ നിരീക്ഷണങ്ങള്‍ക്ക് വിധേയമാവും തരത്തിലാണ്   ഇപ്പോഴത്തെ സാങ്കേതികരംഗത്തെ കുതിച്ചുച്ചാട്ടം.  മഹത്തായ ആര്‍ഷഭാരതസംസ്കാരത്തിന്   ചേര്‍ന്ന വിധമാണ് ഈ രാജ്യത്ത് എല്ലാം ഇപ്പോള്‍ നിര്‍മിക്കപ്പെടുന്നത്.    എന്തിനു പറയുന്നു, നിങ്ങളുടെ രഹസ്യനിമിഷങ്ങള്‍ വരെ ക്യാമറയും കൈയ്യിലെ ഞെരമ്പില്‍ കോര്‍ത്ത  ചിപ്പും  കൈവശപ്പെടുത്തിയിരിക്കും.  എന്നിട്ടോ?   ചിന്തകളുടെ ഒരു ചക്രവ്യൂഹത്തിനുള്ളില്‍  അവ വലിച്ചുകീറി നിരീക്ഷണം ചെയ്യും,  ഇംഗ്ലീഷ് വര്‍ഷം 2025ല്‍ ഇവ അറിയപ്പെട്ടിരുന്നത്   "ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എനെബിള്‍ട് സെന്‍ട്രല്‍ സര്‍വര്‍" എന്നായിരുന്നു.  ഇന്നതിന്  ...

How to deploy open street map as offline ( In your server )?

  Maps have a decent role in visualizing movement, activities, culture etc. But using a map for your application is always lead to taking subscriptions or spending huge money altogether. Open street map offline future is very hand in such situations. Let's see how to deploy an open street map API in your system using docker. Pre-requisites: a piece of basic knowledge in docker  Let's deploy one. First, we have to download the portion of the map we want to deploy ( you can download the entire map if you wish but here I am using a chunk from it.) First, we need to create a folder in our system so that we can save the map (represented as a number of tiles) into that. Step 1: // Creating a volume and naming it "openstreetmap-data" docker volume create openstreetmap-data Step 2: //Next download the map from geofabrik.de, I downloaded a map of India. //for that download map data such as india-latest.osm.pbf and extract from geofabrik.de // let's install it and render th...