അവള്‍ എന്നോട് പറഞ്ഞു...
ചിലപ്പോള്‍ ... എനിക്ക് നിന്റെ കൂടെ വരാന്‍ കഴിഞ്ഞിലെന്നു വരും...വിരോധമരുത്...
അവള്‍ കൂട്ടിച്ചേര്‍ത്തു... എന്റെ അച്ഛനും അമ്മയും..അവരുടെ വാക്കുകള്‍ ധിക്കരിക്കാന്‍ എനിക്ക് കഴിയില്ല...
ഒരു പക്ഷെ.., അങ്ങനെയോരുത്തരം ഞാനും ആഗ്രഹിച്ചിരുന്നു.. ഇത്രെയും നാള്‍ അവള്‍ക്കു തണലേകിയ സ്വന്തം മാതാപിതാക്കളെ ധിക്കരിക്കാന്‍ കഴിയാത്ത അവള്‍ എന്നെയും ഉപേക്ഷിക്കുന്നത് അസാധ്യകരം!!
അവള്‍ തുടര്‍ന്ന്.... ഞാന്‍ നിന്നെ സ്നേഹിക്കുന്നു... മറ്റാരേക്കാളും കൂടുതലായി ഞാന്‍ നിന്നെ പ്രണയിക്കുന്നു...
ഒരു മരീചികയെന്ന പോലെ ആ വാക്കുകള്‍ എന്നെ കൊതിപ്പിച്ചു..
ഒട്ടും പക്വതയില്ലാത്ത , ധീരതയുടെ ഒരു കണികക്ക് പോലും ഉള്‍കൊള്ളാന്‍ കഴിയാതിരുന്ന എന്റെ മനസ്സിന് പ്രണയികാനുള്ള മോഹികാനുള്ള അര്‍ഹത ആരും കല്‍പ്പിച്ചു തരുമെന്നു ഞാന്‍ വിശ്വസിച്ചില്ല..
കാരാഗ്രഹത്തില്‍ അടയ്ക്കപ്പെട്ടവന്റെ ചിന്തക്കള്‍ക്ക് എന്റെ ചിന്തകളെക്കാള്‍ കരുത്ത് അവകാശപ്പെടാമെന്നു ഞാന്‍ ആ നിമിഷം തിരിച്ചറിഞ്ഞു...
മരീചിക യാഥാര്‍ത്ഥ്യമാകും എന്ന് വിശ്വസിക്കുന്ന ഒരു ദാഹിക്കുന്ന മരുഭൂമി യാത്രാകാരനെ പോലെ.. ഞാനും ആഗ്രഹിക്കുന്നു
" അവള്‍ എന്‍റെ സ്വന്തമാകും എന്ന് "
ഏകലവ്യ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ